താൾ:GaXXXIV1.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ മത്തായി ൧൮. അ.

<lg n="">ങ്കിലും ബന്ധിക്കുമൊ അവ സ്വൎഗ്ഗത്തിൽ ബന്ധിക്കപ്പെട്ടിരിക്കും നി
ങ്ങൾ ഭൂമിയിങ്ക യാതൊരു കാൎയ്യങ്ങളെ എങ്കിലും അഴിക്കുമൊ അ</lg><lg n="൧൯">വ സ്വൎഗ്ഗത്തിൽ അഴിയപ്പെട്ടിരിക്കയും ചെയ്യും✱ പിന്നെയും
ഞാൻ നിങ്ങളൊട പറയുന്നു നിങ്ങളിൽ ഇരുവർ തങ്ങൾ യാചിപ്പാ
നിരിക്കുന്ന യാതൊരു കാൎയ്യത്തെ സംബന്ധിച്ചെങ്കിലും ഭൂമിയിൽ സ
മതയായിരുന്നാൽ അത സ്വൎഗ്ഗത്തിലിരിക്കുന്ന എന്റെ പിതാവി</lg><lg n="൨൦">നാൽ അവൎക്ക ചെയ്യപ്പെടും✱ എന്തുകൊണ്ടെന്നാൽ രണ്ടു പെരൊ
മൂന്നുപെരൊ എന്റെ നാമത്തിൽ എവിടെ കൂടിയിരിക്കുന്നുവൊ
അവിടെ ഞാൻ അവരുടെ മദ്ധ്യത്തിൽ ഉണ്ട✱</lg>

<lg n="൨൧">അപ്പൊൾ പത്രൊസ അവന്റെ അടുക്കൽ വന്ന കൎത്താവെ എ
ന്റെ സഹൊദരൻ എന്റെ നെരെ എത്ര പ്രാവശ്യം ദൊഷം ചെ
യ്തിട്ട ഞാൻ അവനൊടു ക്ഷമിക്കെണ്ടു എഴ പ്രാവശ്യത്തൊളമൊ</lg><lg n="൨൨"> എന്ന പറഞ്ഞു✱ യെശു അവനൊട പറയുന്നു എഴു പ്രാവശ്യ
ത്തൊളം എന്നല്ല എഴുവത എഴു പ്രാവശ്യത്തൊളമെന്ന അത്രെ</lg><lg n="൨൩"> ഞാൻ നിന്നൊട പറയുന്നത✱ ആയതുകൊണ്ട തന്റെ ഭൃത്യന്മാ
രൊട കണക്ക കെൾപ്പാൻ മനസ്സായിട്ടുള്ളൊരു രാജാവിനൊട സ്വ</lg><lg n="൨൪">ൎഗ്ഗരാജ്യം സദൃശമാക്കപ്പെട്ടിരിക്കുന്നു✱ എന്നാൽ അവൻ കണക്ക
നൊക്കി തുടങ്ങിയപ്പൊൾ പതിനായിരം താലന്ത കടം പെട്ടവനാ</lg><lg n="൨൫">യ ഒരുത്തൻ അവന്റെ അടുക്കൽ കൊണ്ടുവരപ്പെട്ടു✱ എന്നാൽ
കൊടുത്ത തീൎപ്പാൻ അവന്ന ഇല്ലായ്കകൊണ്ട അവനെയും അവ
ന്റെ ഭാൎയ്യയെയും അവന്റെ മക്കളെയും അവന്നുണ്ടായിരുന്ന സ
കലത്തെയും വില്പാനും കടം തീൎക്കപ്പെടുവാനും അവന്റെ യജമാ</lg><lg n="൨൬">നൻ കല്പിച്ചു✱ അതുകൊണ്ട ഭൃത്യൻ നിലത്തു വീണ അവനെ വ
ന്ദിച്ച യജമാനനെ എനിക്കായ്ക്കൊണ്ട ക്ഷമയുണ്ടാകെണമെന്നും ഞാൻ</lg><lg n="൨൭"> സകലത്തെയും തന്നു തീൎക്കാമെന്നും പറഞ്ഞു✱ ആ ഭ്യത്യന്റെ യ
ജമാനൻ മനസ്സലിയപ്പെട്ട അവനെ വിടിയിച്ച കടം അവനൊട</lg><lg n="൨൮"> ക്ഷമിക്കയും ചെയ്തു✱ എന്നാറെ ആ ഭൃത്യൻ പുറപ്പെട്ടതനിക്കസ
മ ഭൃത്യന്മാരിൽ തന്നൊട നൂറ വെള്ളിക്കാശ കടം പെട്ടിരുന്നിട്ടു
ള്ള ഒരുത്തനെ കണ്ട അവനെ തൊണ്ണയിൽപിടിച്ച ഞെക്കി നീ വാങ്ങി</lg><lg n="൨൯">യ കടം എനിക്കു തന്നുതീൎക്ക എന്നും പറഞ്ഞു✱ ആകയാൽ അവ
ന്ന സമ ഭൃത്യൻ അവന്റെ പാദങ്ങളിൽ വീണ എനിക്കായ്ക്കൊണ്ട
ക്ഷമയുണ്ടാകെണമെന്നും ഞാൻ സകലത്തെയും നിനക്ക തന്നു തി</lg><lg n="൩൦">ൎക്കാമെന്നും അവനൊട അപെക്ഷിച്ചു✱ എന്നാറെ അവന്ന മന
സ്സില്ല പൊയി അവനെ അവൻ വാങ്ങിയ കടം കൊടുത്ത തീൎക്കു</lg><lg n="൩൧">വൊളത്തിന്ന കാരാഗൃഹത്തിലാക്കി അത്രെ ചെയ്തത✱ പിന്നെ ഉ
ണ്ടായ കാൎയ്യങ്ങളെ അവന്ന സമഭൃത്യന്മാർ കണ്ടാറ അവർ വളര
ദുഃഖപ്പെട്ടു അവർ വന്ന ഉണ്ടായ കാൎയ്യങ്ങളെ ഒക്കയും തങ്ങളുടെ യ</lg><lg n="൩൨">ജമാനനൊട അറിയിക്കയും ചെയ്തു✱ അപ്പൊൾ അവന്റെ യജമാ
നൻ അവനെ അടുക്കൽവിളിച്ചാറെ അവനൊട പറഞ്ഞു ദുഷ്ട ഭൃ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/56&oldid=176960" എന്ന താളിൽനിന്ന് ശേഖരിച്ചത്