താൾ:GaXXXIV1.pdf/558

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൬ എബ്രായക്കാർ ൧൧. അ.

<lg n="൪">ൎയ്യങ്ങളിൽ നിന്ന് ഉണ്ടാക്കപ്പെട്ടില്ല എന്ന തിരിച്ചറിയുന്നു✱ വിശ്വാ
സത്താൽ ഹബെൽ കായിനെക്കാളും എറ്റവും ശ്രെഷ്ഠമുളള ബലി
യെ ദൈവത്തിന്ന കഴിച്ചു അതിനാൽ അവന്ന ദൈവം അവ
ന്റെ ദാനങ്ങൾക്ക സാക്ഷി കൊടുത്തുകൊണ്ട നീതിമാനെന്ന സാ
ക്ഷി ലഭിച്ചു അതിനാൽ അവൻ മരിച്ചിട്ട ഇനി പറകയും ചെയ്യു</lg><lg n="൫">ന്നു✱ വിശ്വാസത്താൽ ഹനൊഖ മരണത്തെ കാണാതെ ഇരി
പ്പാൻ മാറ്റികൊള്ളപ്പെട്ടു ദൈവം അവനെ മാറ്റികൊണ്ടതി
നാൽ അവൻ കണ്ടെത്തപ്പെട്ടില്ല എന്തുകൊണ്ടെന്നാൽ അവന്റെ
മാറ്റത്തിന്ന മുമ്പെ അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന</lg><lg n="൬"> അവൻ സാക്ഷി പ്രാപിച്ചു✱ എന്നാൽ വിശ്വാസം കൂടാതെ
(ദൈവത്തെ) പ്രസാദിപ്പിക്കാൻ കഴിയുന്നതല്ല എന്തുകൊണ്ടെ
ന്നാൽ ദൈവത്തിന്റെ അടുക്കൽ വരുന്നവൻ അവനുണ്ടെന്നും അ
വൻ തന്നെ താല്പാൎയ്യത്തൊടെ അന്വെഷിക്കുന്നവൎക്ക സമ്മാനം</lg><lg n="൭"> നൽകുന്നവനെന്നും വിശ്വസിക്കെണ്ടിയവനാകുന്നു✱ വിശ്വാസ
ത്താൽ നൊഹ ഇനി കാണപ്പെടാത്ത കാൎയ്യങ്ങളെ കുറിച്ച തനി
ക്ക ദൈവനിയൊഗമുണ്ടായതുകൊണ്ട ഭയപ്പെട്ട തന്റെ ഭവനത്തി
ന്റെ രക്ഷക്കായ്ക്കൊണ്ട ഒരു പെട്ടകം തീൎത്തു അതിനാൽ അവൻ
ലൊകത്തെ ശിക്ഷയ്ക്ക വിധിച്ചു വിശ്വാസത്താലുള്ള നീതിക്ക അ</lg><lg n="൮">വവകാശിയായി തീരുകയും ചെയ്തു✱ വിശ്വാസത്താൽ അബ്രഹാം
പിന്നെ തനിക്ക അവകാശമായി ലഭിപ്പാനുള്ള സ്ഥലത്തിലെക്ക പു
റപ്പെട്ടുപൊകുവാൻ വിളിക്കപ്പെട്ടതുകൊണ്ട അനുസരിച്ചു താൻ ഇ
ന്നെടത്തക്ക പൊകുന്നു എന്ന അറിയാതെ പുറപ്പെട്ടുപൊകയും </lg><lg n="൯"> ചെയ്തു✱ വിശ്വാസത്താൽ അവൻ വാഗ്ദത്തം ചെയ്യപ്പെട്ട ദെ
ശത്തിൽ ഒരു പരദെശത്തിൽ എന്നപൊലെ പാൎത്ത ആ വാഗ്ദ
ത്തത്തിന അവനൊടു കൂട അവകാശികളായ ഇഷാക്കിനൊടും
യാക്കൊബിനൊടും കൂടി കൂടാരങ്ങളിൽ വസിച്ചുകൊണ്ട ഇരുന്നു✱</lg><lg n="൧൦"> എന്തുകൊണ്ടെന്നാൽ അടിസ്ഥാനങ്ങളുള്ളൊരു പട്ടണത്തിന്നായി
അവൻ കാത്തിരുന്നു അതിന്റെ നിൎമ്മാതാവും ഉണ്ടാക്കുന്നവനും</lg><lg n="൧൧"> ദൈവമാകുന്നു✱ വിശ്വാസത്താൽ സാറാ എന്നവളും താൻ സ
ന്തതി ഉത്ഭവിപ്പിക്കുന്നതിന ശക്തിയെ പ്രാപിച്ചു പ്രായം ചെന്ന
കഴിഞ്ഞാറെ ഒരു പുത്രനെ പ്രസവിച്ചു അതെന്തുകൊണ്ടെന്നാൽ
വാഗ്ദത്തം ചെയ്തവനെ വിശ്വാസമുള്ളവനെന്ന അവൾ നിരൂപി</lg><lg n="൧൨">ച്ചു✱ ആയതുകൊണ്ട ഒരുത്തങ്കൽനിന്ന മരിച്ചവനെപൊലെ ഉ
ഉളവങ്കൽ നിന്നും തന്നെ സംഘത്തിൽ ആകാശത്തിലുള്ള നക്ഷത്ര
ങ്ങൾ പൊലെയും സംഖ്യയില്ലാത്ത സമുദ്രക്കരയിലെ മണൽ പൊ</lg><lg n="൧൩">ലെയും (സന്തതി) ജനിക്കയും ചെയ്തു✱ ഇവർ ഒക്കയും വാഗ്ദത്ത
ങ്ങളെ പ്രാപിക്കാതെ ദൂരത്തിങ്കൽ വെച്ച അവയെ കാണുകയും
അവയിൽ നിശ്ചയമുണ്ടാകയും അവയെ ആലിംഗനം ചെയ്കയും ത
ങ്ങൾ ഭൂമിയിൽ അന്യന്മാരും പരദെശികളുമാകുന്നു എന്ന അറി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/558&oldid=177462" എന്ന താളിൽനിന്ന് ശേഖരിച്ചത്