താൾ:GaXXXIV1.pdf/556

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൪ എബ്രായക്കാർ ൧൦. അ.

<lg n="">ചെയ്തു കൊണ്ടും പാപങ്ങളെ ഒരു നാളും നീക്കികളവാൻ വഹിയാ</lg><lg n="൧൨">ത്ത ബലികളെ പലപ്പൊഴും കഴിച്ചുകൊണ്ടും നില്ക്കുന്നു✱ എ
ന്നാൽ ഇവൻ താൻ പാപങ്ങൾക്കുവെണ്ടി ഒരു ബലിയെ കഴിച്ച
തിന്റെ ശെഷം എന്നെന്നെക്കും ദൈവത്തിന്റെ വലത്തു ഭാഗ</lg><lg n="൧൩">ത്തിങ്കൽ ഇരുന്നു✱ അന്ന മുതൽ തന്റെ ശത്രുക്കൾ തന്റെ</lg><lg n="൧൪"> പാദപീഠമാക്കപ്പെടുവൊളത്തിന്ന കാത്തുകൊണ്ടിരിക്കുന്നു✱ എ
ന്തുകൊണ്ടെന്നാൽ ഒരു ബലിയാൽ അവൻ പരിശുദ്ധമാക്കപ്പെടു</lg><lg n="൧൫">ന്നവരെ എന്നെക്കും പൂൎണ്ണന്മാരാക്കിയിരിക്കുന്നു✱ അതിന്ന പ
രിശുദ്ധാത്മാവും നമുക്ക ഒരു സാക്ഷിയാകുന്നു എന്തെന്നാൽ അ</lg><lg n="൧൬">വൻ മുമ്പെ പറഞ്ഞതിന്റെ ശെഷമായി✱ ൟ ദിവസങ്ങളുടെ
ശെഷം ഞാൻ അവരൊട ചെയ്വാൻ ഭാവിക്കുന്ന നിയമം ഇ
താകുന്നു എന്ന കൎത്താവ പറയുന്നു ഞാൻ എന്റെ ന്യായപ്രമാ
ണങ്ങളെ അവരുടെ ഹൃദയങ്ങളിലെക്ക ആക്കി അവയെ അവരു</lg><lg n="൧൭">ടെ മനസ്സുകളിൽ എഴുതും✱ അവരുടെ പാപങ്ങളെയും അവരു</lg><lg n="൧൮"> ടെ അകൃത്യങ്ങളെയും ഇനി ഞാൻ ഓൎക്കയുമില്ല✱ എന്നാൽ ഇവ
യുടെ മൊചനം എവിടെയാകുന്നുവൊ അവിടെ ഇനി പാപത്തി</lg><lg n="൧൯">ന്ന വെണ്ടി ഒരു ബലിയുമില്ല✱ അതുകൊണ്ട സഹൊദരന്മാരെ
യെശു ക്രിസ്തുവിന്റെ രക്തം മൂലം മഹാ ശുദ്ധസ്ഥലത്തിലെക്ക✱</lg><lg n="൨൦"> അവന്റെ ജഡമെന്ന പൊരുളായുള്ള തിരശ്ശീലയാൽ അവൻ ന
മുക്ക പ്രതിഷ്ഠപ്പെടുത്തിയ പുതിയതും ജീവനുള്ളതുമാകുന്ന വഴി</lg><lg n="൨൧">യായി പ്രവെശിപ്പാൻ നമുക്ക ധൈൎയ്യമുണ്ടാകകൊണ്ടും✱ ദൈവ
ത്തിന്റെ ഭവനത്തിന്മെൽ ഒരു പ്രധാനാചാൎയ്യനുണ്ടാകകൊണ്ടും✱</lg><lg n="൨൨"> നമ്മുടെ ഹൃദയങ്ങൾ ദുൎമ്മനസ്സാക്ഷിയിൽനിന്ന തളിക്കപ്പെടുകയും
നമ്മുടെ ശരീരം ശുദ്ധ ജലംകൊണ്ട കഴുകപ്പെടുകയും ചെയ്തു കൊ
ണ്ട നാം സത്യമുള്ള ഹൃദയത്തൊടെ വിശ്വാസത്തിന്റെ പൂൎണ്ണ നി</lg><lg n="൨൩">ശ്ചയത്തിൽ അടുക്കൽ ചെല്ലെണം✱ നാം ചഞ്ചലം കൂടാതെ ന
മ്മുടെ ആശാബന്ധത്തിന്റെ അനുസരണ വാക്കിനെ മുറുക പി
ടിക്കെണം (എന്തെന്നാൽ വാഗ്ദത്തം ചെയ്തവൻ വിശ്വാസമുള്ളവ</lg><lg n="൨൪">നാകുന്നു)✱ സ്നെഹത്തിന്നും നല്ല പ്രവൃത്തികൾക്കും ഉത്സാഹിപ്പി</lg><lg n="൨൫">ക്കുന്നതിന്ന നാം തമ്മിൽ തമ്മിൽ വിചാരിച്ചുകൊള്ളെണം✱ നാം
ഒന്നിച്ചു കൂടുന്നതിനെ ചിലൎക്കുള്ള മൎയ്യാദപ്രകാരം ഉപെക്ഷിക്കാ
തെ നാൾ സമീപിക്കുന്നതിനെ എത്ര അധികമായി കാണുന്നു
വൊ അത്രയും അധികം തമ്മിൽ തമ്മിൽ ബുദ്ധി ഉപദെശിക്കെ</lg><lg n="൨൬">ണം✱ എന്തെന്നാൽ നാം സത്യത്തിന്റെ അറിവിനെ പ്രാപി
ച്ചതിന്റെ ശെഷം മനസ്സൊടെ പാപം ചെയ്യുന്നു എങ്കിൽ ഇനി</lg><lg n="൨൭"> പാപങ്ങൾക്കു വെണ്ടി ഒരു ബലിയും ശെഷിച്ചിരിക്കുന്നില്ല✱ ന്യാ
യവിധിക്കും പ്രതിയൊഗികളെ ഭക്ഷിച്ചുകളവാൻ ഇരിക്കുന്ന അ
ഗ്നിയുള്ള ൟൎഷ്യയ്ക്കും ഭയങ്കരമായുള്ള കാത്തിരിപ്പ മാത്രമെയുള്ളു✱</lg><lg n="൨൮"> മൊശെയുടെ ന്യായപ്രമാണത്തെ നിരസിച്ചവൻ കരുണ കൂടാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/556&oldid=177460" എന്ന താളിൽനിന്ന് ശേഖരിച്ചത്