താൾ:GaXXXIV1.pdf/549

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൭. അ. ൨൪൭

<lg n="൧൩">ഞങ്ങൾ ആഗ്രഹിക്കയും ചെയ്യുന്നു✱ എന്തെന്നാൽ ദൈവം അബ്ര
ഹാമിന്ന വാഗ്ദത്തം ചെയ്യുമ്പൊൾ തന്നെക്കാൾ വലിയവനെകൊ
ണ്ട സത്യം ചെയ്യാനില്ലായ്കകൊണ്ട തന്നെ കൊണ്ടു തന്നെ സത്യം</lg><lg n="൧൪"> ചെയ്ത✱ ഞാൻ നിന്നെ അനുഗ്രഹിച്ച അനുഗ്രഹിക്കയും നിന്നെ</lg><lg n="൧൫"> വൎദ്ധിപ്പിച്ച വൎദ്ധിപ്പിക്കയും ചെയ്യും സത്യം എന്ന പറഞ്ഞു✱ അ
പ്രകാരം അവൻ ദീൎഘക്ഷമയൊടിരുന്നാറെ വാഗ്ദത്തത്തെ പ്രാ</lg><lg n="൧൬">പിക്കയും ചെയ്തു ✱ എന്തെന്നാൽ മനുഷ്യർ ശ്രെഷ്ഠനെകൊണ്ട ആ
ണയിടുന്നു സത്യം സ്ഥിരം വരുത്തുന്നതിന്നായിട്ട ആണ അവൎക്ക</lg><lg n="൧൭"> സകല വിവാദത്തിന്റെയും അവസാനവുമാകുന്നു✱ ഇതിനാൽ
ദൈവം തന്റെ ആലൊചനയുടെ ഭേദമില്ലായ്മയെ വാഗ്ദത്തത്തി
ന്റെ അവകാശികൾക്ക എററവും പരിപൂൎണ്ണമായി കാട്ടുവാൻ മ</lg><lg n="൧൮">നസ്സായി അതിനെ ഒര ആണയാൽ ഉറപ്പിച്ചത✱ ദൈവത്തി
ന്ന ഭൊഷ്ക പറഞ്ഞു കൂടാത രണ്ടു മാറാത്ത കാൎയ്യങ്ങളാൽ നമുക്ക മു
മ്പാക വെക്കപ്പെട്ടിരിക്കുന്ന ആശാബന്ധത്തെ പിടിച്ചുകൊൾ
വാൻ അഭയം പ്രാപിച്ചവരായ നമുക്ക ഉറപ്പുള്ള ആശ്വാസമുണ്ടാ</lg><lg n="൧൯">കെണ്ടുന്നതിന്നാകുന്നു✱ ആ (ആശാബന്ധം) നമുക്ക ആത്മാവി
ന്റെ ഒരു നങ്കൂരം പോലെ നിശ്ചയമായും സ്ഥിരമായം തിരയ്ക്ക</lg><lg n="൨൦"> അകത്തായി ഉ ള്ളതിലെക്കു പ്രവെശിക്കുന്നതായും ഉണ്ട✱ അവിടെ
ക്ക മുന്നൊടുന്നവനായി മൽക്കിസെദെക്കിന്റെ ക്രമപ്രകാരം എ
ന്നെന്നേക്കും ഒരു പ്രധാനാൎയ്യനായി തീൎന്നവനായുള്ള യെശു
നമുക്കുവെണ്ടി അകത്ത പ്രവെശിച്ചിരിക്കുന്നു ✱</lg>

൭ അദ്ധ്യായം

൧ യെശു ക്രിസ്തു മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം ഒര ആചാ
ൎയ്യനും,— ൧൧ അഹറൊന്റെ ക്രമത്തിലുള്ള ആചാൎയ്യന്മാരെക്കാ
ളും മഹാ അധികം ശ്രെഷ്ഠനും ആകുന്നു എന്നുള്ളത.

<lg n="">എന്തെന്നാൽ ൟ മെൽക്കിസെദെക്ക സാലെമിന്റെ രാജാ
വും അത്യുന്നതനാകുന്ന ദൈവത്തിന്റെ ആചാൎയ്യകനുമായി (ഇരു
ന്നു) രാജാക്കന്മാരെ വധിക്കുന്നതിൽനിന്ന തിരിച്ചു വരുന്ന അ
ബ്രഹാമിനെ അവൻ എതിരെറ്റു അവനെ അനുഗ്രഹിക്കയും ചെ</lg><lg n="൨">യ്തു ✱ അവന്ന അബ്രഹാം സകലത്തിലും പത്തിലൊരു അംശം
കൊടുക്കയും ചെയ്തു അവൻ ആദ്യം അൎത്ഥത്താൽ നീതിയുടെ രാ
ജാവെന്നും പിന്നത്തെതിൽ സമാധാനത്തിന്റെ രാജാവ എന്ന
അൎത്ഥമാകുന്ന സാലെമിന്റെ രാജാവെന്നും പറയപ്പെട്ടവനായി✱</lg><lg n="൩"> പിതാവില്ലാത്തവനായി മാതാവില്ലാത്തവനായി വംശപാരമ്പൎയ്യ
മില്ലാത്തവനായി അവന്ന ദിവസാരംഭവും ജീവാവസാനവുമില്ലാ
തെ ദൈവത്തിന്റെ പുത്രനൊട സദൃശനാക്കപ്പെട്ട എന്നും ഒര</lg><lg n="൪"> ആചാൎയ്യനായി നിലനില്ക്കുന്നു✱ ഇവൻ എത്രയും ശ്രെഷ്ഠനായി
രുന്നു എന്ന വിചാരിച്ചുകൊൾവിൻ ഗൊത്രപ്രമാണിയായ അബ്ര</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/549&oldid=177453" എന്ന താളിൽനിന്ന് ശേഖരിച്ചത്