താൾ:GaXXXIV1.pdf/547

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൫. അ. ൨൪൫.

<lg n="">എന്തെന്നാൽ മനുഷ്യരിൽനിന്ന എടുക്കപ്പെടുന്ന ഓരൊരു പ്ര
ധാനാചാൎയ്യൻ താൻ പാപങ്ങൾക്ക വെണ്ടി ദാനങ്ങളെയും ബലിക
ളെയും നൽകെണ്ടുന്നതിന്നായിട്ട ദൈവകാൎയ്യങ്ങളിൽ മനുഷ്യൎക്ക
</lg><lg n="൨"> വെണ്ടി നിയമിക്കപ്പെട്ടവനാകുന്നു✱ താൻ തന്നെ ബലഹീനത
യാൽ ചുറ്റപ്പെടുന്നതുകൊണ്ട അറിയാത്തവൎക്കായിട്ടും വഴിതെ
റ്റിപ്പൊയിട്ടുള്ളവൎക്കായിട്ടും കരുണ തൊന്നുവാൻ കഴിയുന്നവ
</lg><lg n="൩">നാകുന്നു✱ അതഹെതുവായിട്ട അവൻ ജനങ്ങൾക്കായ്കൊണ്ട എ
തപ്രകാരമൊ അപ്രകാരം തന്നെ തനിക്കായ്കൊണ്ടും പാപങ്ങൾ
</lg><lg n="൪">ക്കുവെണ്ടി ബലി കഴിക്കെണ്ടിയവനാകുന്നു ✱ അഹരൊൻ ഇരുന്ന
തുപൊലെ ദൈവത്താൽ വിളിക്കപ്പെടുന്നവനല്ലാതെ ആരും ൟ
</lg><lg n="൫"> ബഹുമാനത്തെ തങ്കലെക്ക കൈക്കൊള്ളുന്നതുമില്ല ✱ ഇപ്രകാരം
ക്രിസ്തുവും പ്രധാനാചാൎയ്യനാകെണ്ടുന്നതിന്ന തന്നെ താൻ മഹത
പ്പെടുത്തീട്ടുമില്ല നീ എന്റെ പുത്രനാകുന്നു ഇന്ന ഞാൻ നിന്നെ
</lg><lg n="൬"> ജനിപ്പിച്ചു എന്ന അവനൊടു പറഞ്ഞവൻ അത്രെ✱ അപ്രകാ
രം മറ്റൊരു സ്ഥലത്തിലും നീ മെൽക്കിസെദെക്കിന്റെ ക്രമപ്ര
കാരം എന്നെന്നെക്കും ഒരു അചാൎയ്യകനാകുന്നു എന്ന അവൻ പറയു
</lg><lg n="൭">ന്നു✱ ഇവൻ തന്റെ മാംസത്തിന്റെ ദിവസങ്ങളിൽ തന്നെ മരണ
ത്തിൽനിന്ന രക്ഷിപ്പാൻ ശക്തിയുളളവങ്കലെക്ക താൻ ഉറച്ച നി
ലവിളിയൊടും കണ്ണുനീരുകളൊടും കൂടി പ്രാൎത്ഥനകളെയും അ
പെക്ഷകളെയും ചെയ്കയും താൻ ഭയപ്പെട്ടതിൽ കെൾക്കപ്പെടുക
</lg><lg n="൮">യും ചെയ്തു ✱ അവൻ പുത്രനായിരുന്നു എങ്കിലും അവൻ അനു
</lg><lg n="൯">ഭവിച്ച കഷ്ടങ്ങളാൽ അനുസരണത്തെ പഠിച്ചു ✱ പൂൎണ്ണനായി തീ
ൎന്നിട്ട അവൻ തന്നെ അനുസരിക്കുന്നവൎക്ക എല്ലാവൎക്കും നിത്യര
</lg><lg n="൧൦">ക്ഷയുടെ കാരണനായി ഭവിച്ച✱ ദൈവത്താൽ മെൽക്കിസെദെ
ക്കിന്റെ ക്രമപ്രകാരം പ്രധാനാചാൎയ്യൻ എന്ന പേർ വിളിക്ക
</lg><lg n="൧൧">പ്പെട്ടു✱ അവനെ കുറിച്ച പറവാൻ ഞങ്ങൾക്ക കാൎയ്യങ്ങൾ വള
രെയും നിങ്ങൾ കൊപ്പാൻ മന്ദമുള്ളവരാകകൊണ്ട അൎത്ഥം പറ
</lg><lg n="൧൨">വാൻ വിഷമമുള്ളവയും ഉണ്ട✱ എന്തുകൊണ്ടെന്നാൽ കാലത്തെ
നൊക്കിയാൽ ഉപദെഷ്ടാക്കന്മാരായിരിക്കേണ്ടുന്നവരായ നിങ്ങൾക്ക
ദൈവത്തിന്റെ വാക്യങ്ങളുടെ ആദ്യ സംഗതികൾ ഇന്നവയാകു
ന്നു എന്ന ഒരുത്തൻ പിന്നെയും ഉപദേശിപ്പാൻ നിങ്ങൾക്ക ആ
വശ്യമുണ്ട നിങ്ങൾ ബലമുള്ള ആഹാരത്തെകൊണ്ടല്ല പാലുകൊണ്ട ആ
</lg><lg n="൧൩">വശ്യമുള്ളവരായിരി തീൎന്നും ഇരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ പാൽ
കുടിക്കുന്നവനെല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്ത
</lg><lg n="൧൪">വനാകുന്നു എന്തെന്നാൽ അവൻ ശിശുവാകുന്നു✱ എന്നാൽ ബ
ലമുള്ള ആഹാരം മുതിൎന്നവരായി ശീലം ഹെതുവായി ഗുണദോഷ
ങ്ങളെയും തിരിച്ചറിയാനായിട്ട അഭ്യാസപ്പെട്ട ഇന്ദ്രിയങ്ങളൂള്ളവ
രായുള്ളവൎക്ക ഉള്ളതാകുന്നു ✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/547&oldid=177451" എന്ന താളിൽനിന്ന് ശേഖരിച്ചത്