താൾ:GaXXXIV1.pdf/546

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൪ എബ്രായക്കാർ ൪. അ.

<lg n="">മ്പെ എവൻഗെലിയൊനറിയിക്കപ്പെട്ടവൊ അവർ അവിശ്വാസ
ത്തിന്റെ നിമിത്തമായിട്ട അകത്ത പ്രവെശിക്കാതെ ഇരുന്നതു
</lg><lg n="൭"> കൊണ്ടും✱ പിന്നെയും ഇന്ന നിങ്ങൾ അവന്റെ ശബ്ദത്തെ കെൾ
ക്കുക്കുമെങ്കിൽ നിങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തരുത എന്ന പ
റയപ്പെട്ടപ്രകാരം അവൻ ദാവീദിൽ ഇത്രകാലം കഴിഞ്ഞതിന്റെ
</lg><lg n="൮"> ശെഷം ഇന്ന എന്നൊരു ദിവസത്തെ നിയമിക്കുന്നു✱ എന്നാൽ
യെശു അവൎക്ക സൌഖ്യത്തെ കൊടുത്തിരുന്നു എങ്കിൽ പിന്ന
ത്തെതിൽ അവൻ മറ്റൊരു ദിവസത്തെ കുറിച്ച പറയാതെ ഇ
</lg><lg n="൯">രിക്കുമായിരുന്നു✱ അതുകൊണ്ട ദൈവത്തിന്റെ ജനത്തിന്ന
</lg><lg n="൧൦"> ഒരു സൌഖ്യം ഇനി ശെഷിച്ചിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ
അവന്റെ സൌക്ഷ്യത്തിങ്കലെക്ക പ്രവെശിച്ചവൻ ദൈവം ത
ന്റെ പ്രവൃത്തികളിൽനിന്ന സ്വസ്ഥമായ പ്രകാരം താനും ത
</lg><lg n="൧൧">ന്റെ പ്രവൃത്തികളിൽനിന്ന സ്വസ്ഥമായിരിക്കുന്നു✱ അതു
കൊണ്ട യാതൊരുത്തനും അവിശ്വാസത്തിന്റെ ആ ദൃഷ്ടാന്ത
ത്തിൻ പ്രകാരം വീണുപൊകാതെ ഇരിപ്പാനായിട്ട നാം ൟ
</lg><lg n="൧൨"> സൌഖ്യത്തിലെക്ക പ്രവെശിപ്പാൻ ജാഗ്രതപ്പെട്ടിരിക്ക✱ എന്തു
കൊണ്ടെന്നാൽ ദൈവത്തിന്റെ വചനം ജീവനുള്ളതായും ശക്തി
യുള്ളതായും ഇരുമുനയുള്ളൊരു വാളിനെക്കാളും മൂൎഛയുള്ളതായും
ദെഹിയെയും ആത്മാവിനെയും സന്ധികളെയും മജ്ജയെയും വി
ഭാഗിക്കുവൊളം കുത്തിത്തുളെക്കുന്നതായും ഹൃദയത്തിലെ ചിന്ത
നങ്ങളെയും ഭാവങ്ങളെയും നിദാനിക്കുന്നതായുമുള്ളതാകുന്നു✱ അ
</lg><lg n="൧൩">വന്റെ മുമ്പാക അപ്രത്യക്ഷമായ ഒരു സൃഷ്ടിയുമില്ല സകല കാൎയ്യ
ങ്ങളും നമുക്ക കണക്ക കാൎയ്യമുണ്ടായിരിക്കുന്ന അവന്റെ കണ്ണുകൾ
</lg><lg n="൧൪">ക്ക നഗ്നമായും സ്പഷ്ടമായുമുള്ളവയാകുന്നു✱ ആകയാൽ സ്വൎഗ്ഗങ്ങളി
ലെക്ക കടന്ന പൊയ ദൈവപുത്രനായ യെശു എന്ന ഒരു മഹാ
പ്രധാനാചാൎയ്യൻ നമുക്കുണ്ടാകകൊണ്ട നാം നമ്മുടെ അനുസരണ
</lg><lg n="൧൫"> വാക്കിനെ ഉറപ്പായി പിടിച്ചുകൊൾക✱ എന്തുകൊണ്ടെന്നാൽ
നമ്മുടെ ബലഹീനതകളിൽ കൂടി പരിതപിപ്പാൻ കഴിയാത്തവ
നായൊരു പ്രധാനാചാൎയ്യൻ നമുക്കില്ല പാപം കൂടാതെ നമ്മെ
പൊലെ തന്നെ സകല കാൎയ്യങ്ങളിലും പരീക്ഷിക്കപ്പെട്ടിരുന്നവ
</lg><lg n="൧൬">നുണ്ട താനും✱ ആയതുകൊണ്ട നമുക്ക കരുണ ലഭിപ്പാനായിട്ടും
തൽസമയത്ത സഹായിപ്പാനുള്ള കൃപയെ കിട്ടുവാനായിട്ടും നാം
കൃപാ സിംഹാസനത്തിലെക്ക ധൈൎയ്യത്തൊടെ ചെല്ലുമാറാക✱</lg>

൫ അദ്ധ്യായം

൧ നമ്മൂടെ രക്ഷിതാവിന്റെ ആചാൎയ്യസ്ഥാനത്തിന്റെ അ
ധികാരവും ബഹുമാനവും.— ൧൧ ആയതിനെ അറിയുന്നതി
ന്നുള്ള അജാഗ്രത അക്ഷെപിക്കപ്പെടുന്നത.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/546&oldid=177450" എന്ന താളിൽനിന്ന് ശേഖരിച്ചത്