താൾ:GaXXXIV1.pdf/536

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൪ തീത്തൂസ ൨. അ.

<lg n="">ത്താൽ ബുദ്ധി ഉപദെശിപ്പാനും പ്രതി പറയുന്നവരെ ബോധം
വരുത്തുവാനും താൻ സമൎസ്ഥനായിരിക്കെണ്ടുന്നതിന്ന തനിക്ക ഉ
പദെശപ്പെട്ട പ്രകാരം വിശ്വാസമുള്ള വചനത്തെ പിടിച്ചു കൊ</lg><lg n="൧൦">ള്ളുന്നവനായി തന്നെ ഇരിക്കെണ്ടുന്നതാകുന്നു✱ എന്തുകൊണ്ടെ
ന്നാൽ പലരും വിശെഷാൽ ചെലയുള്ളവർ അടങ്ങാതവരും വ്യ</lg><lg n="൧൧">ൎത്ഥ സംസാരികളും വഞ്ചകന്മാരും ആകുന്നു✱ അവരുടെ വാ
യിനെ അടക്കി കളയെണ്ടുന്നതാകുന്നു അവർ ലജ്ജാലാഭത്തി
ന്റെ നിമിത്തമായി വെണ്ടാത്ത കാൎയ്യങ്ങളെ ഉപദെശിച്ചുകൊണ്ട</lg><lg n="൧൨"> ഭവനങ്ങളെ മുഴുവനും മറിച്ചു കളയുന്നവരാകുന്നു✱ അവരിൽ അ
വരുടെ സ്വന്ത ദീൎഘദൎശി ഒരുത്തൻ തന്നെ ക്രെത്തന്മാർ എ
പ്പൊഴു ഭൊഷ്ക പറയുന്നവരും ദുഷ്ട മൃഗങ്ങളും മന്ദതയുള്ള ഉദര</lg><lg n="൧൩">ങ്ങളും ആകുന്നു എന്ന പറഞ്ഞു✱ ൟ സാക്ഷി സത്യമുള്ളതാകു
ന്നു ൟ സംഗതി ഹെതുവായിട്ട അവരെ അവർ വിശ്വാസത്തിൽ</lg><lg n="൧൪"> ആരൊഗ്യമുള്ളവരായിരിപ്പാനായിട്ടും✱ യെഹൂദ കഥകൾക്കും
സത്യത്തെ വിട്ടുതിരിയുന്ന മനുഷ്യരുടെ കല്പനകൾക്കും ജാഗ്രത</lg><lg n="൧൫">പ്പെടാതെ ഇരിപ്പാനായിട്ടും ഉഗ്രമായി ശാസിച്ചുകൊൾക✱ ശു
ദ്ധിയുള്ളവൎക്ക സകലവും ശുദ്ധങ്ങൾ തന്നെ ആകുന്നു എന്നാൽ അ
ശുദ്ധിയുള്ളവൎക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമായിരിക്കു
ന്നില്ല അവരുടെ മനസ്സും മനസ്സാക്ഷിയും കല്മഷമായിരിക്കുന്നതെ</lg><lg n="൧൬">യുള്ളു✱ തങ്ങൾ ദൈവത്തെ അറിയുന്നു എന്ന അറിയിക്കുന്നു എ
ന്നാൽ മ്ലെച്ശതയുള്ളവരും അനുസരണക്കെടുള്ളവരും സകല നല്ല
വൃത്തിക്കും ത്യാജ്യന്മാരുമായിരിക്കുന്നതുകൊണ്ട പ്രവൃത്തികളിൽ
അവർ അവനെ നിഷെധിച്ചു കളയുന്നു✱</lg>

൨ അദ്ധ്യായം

൧ തീത്തൂസിന്റെ ഉപദെശത്തിന്നും നടപ്പിന്നും അവനെ കൊ
ടുക്കപ്പെട്ട കല്പനകൾ.— ൯ ഭൃത്യന്മാരുടെ മുറയുടെ സംഗതി

<lg n="">എന്നാൽ നീ സൌഖ്യൊപദെശത്തിന്ന യൊഗ്യമുള്ള കാൎയ്യങ്ങ</lg><lg n="൨">ളെ പറക✱ വയസ്സു ചെന്നവരെ സുബൊധമുള്ളവരായും ഭക്തി
യുള്ളവരായും സുബുദ്ധിമാന്മാരായും വിശ്വാസത്തിലും സ്നെഹ
ത്തിലും ക്ഷമയിലും സ്വസ്ഥന്മാരായുമിരിപ്പാൻ (ഒാൎമ്മപ്പെടുത്തുക‌)</lg><lg n="൩"> അപ്രകാരം തന്നെ വയസ്സു ചെന്ന സ്ത്രീകൾ ശുദ്ധിക്ക യൊഗ്യമായി
രിക്കുന്ന നടപ്പുള്ളവരായും ദൊഷാരൊപണം ചെയ്യാത്തവരാ</lg><lg n="൪">യും എറ വീഞ്ഞിങ്കൽ അടിമപ്പെടാത്തവരായും✱ ദൈവത്തി
ന്റെ വചനം ദുഷിക്കപ്പെടാതെ ഇരിപ്പാനായിട്ട ഇളയ സ്തീകൾ
സുബൊധമുള്ളവരായിരിക്കയും അവരുടെ ഭൎത്താക്കന്മാരെ സ്നെ</lg><lg n="൫">ഹിക്കയും അവരുടെ മക്കളെ സ്നെഹിക്കയും✱ ബുദ്ധിയുള്ളവരും
അടക്കമുള്ളവരും ഭവന രക്ഷക്കാരും നല്ലവരും തങ്ങളുടെ സ്വന്ത
ഭൎത്താക്കന്മാരെ അനുസരിച്ച നടക്കുന്നവരുമായിരിക്കയും. ചെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/536&oldid=177440" എന്ന താളിൽനിന്ന് ശേഖരിച്ചത്