താൾ:GaXXXIV1.pdf/528

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൌലസ
തിമൊഥെയുസിന്ന എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

൧ പൌലുസിന്ന തീമൊഥെയുസിനൊടുള്ള സ്നെഹവും തീമൊഥെ
യുസിന്റെ വിശ്വാസവും.— പൌലുസ പല ബുദ്ധി ഉപ
ദെശങ്ങളെയും ചെയ്യുന്നത.— ൧൫ ഫിഗെല്ലുസിന്റെയും
എൎമ്മൊഗനെസിന്റെയും സംഗതി.

<lg n="">ക്രിസ്തു യെശുവിങ്കലുള്ള ജീവന്റെ വാഗ്ദത്തത്തിൻ പ്രകാരം
ദൈവത്തിന്റെ ഹിതത്താൽ യെശു ക്രിസ്തുവിന്റെ അപ്പൊസ്തൊ</lg><lg n="൨">ലനായ പൌലുസ✱ എന്റെ പ്രിയ പുത്രനായ തിമൊഥെയുസി
ന്ന (എഴുതുന്നത) പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ക
ൎത്താവായ ക്രിസ്തു യെശുവിങ്കൽനിന്നും കൃപയും കരുണയും സമാ</lg><lg n="൩">ധാനവും ഉണ്ടായ്വരട്ടെ✱ നിനക്കു വെണ്ടി എനിക്ക ഇടവിടാതെ
രാവും പകലും എന്റെ പ്രാൎത്ഥനകളിൽ ഒാൎമ്മയുണ്ടാകുകൊണ്ട എ
ന്റെ പിതാമഹന്മാർ മുതൽ ഞാൻ ശുദ്ധ മനസ്സാക്ഷിയൊട ശുശ്രൂ</lg><lg n="൪">ഷിക്കുന്ന ദൈവത്തെ ഞാൻ സ്തൊത്രം ചെയ്യുന്നു✱ ഞാൻ നിന്റെ
കണ്ണുനീരുകളെ ഓൎത്ത സന്തൊഷത്താൽ പൂൎണ്ണപ്പെടെണ്ടുന്നതി
ന്ന നിങ്കലുള്ള വ്യാജമില്ലാത്ത വിശ്വാസത്തെ നിരൂപിച്ചുകൊണ്ട</lg><lg n="൫"> നിന്നെ കാണ്മാൻ എത്രയും വാഞ്ഛിക്കുന്നു✱ ആയത മുമ്പെ നി
ന്റെ മാതാമഹിയായ ലൊയിസിലും നിന്റെ മാതാവായ എവു
നിക്കെയിലും അധിവസിച്ചിരുന്നു നിങ്കലും കൂട എന്ന എനിക്ക</lg><lg n="൬"> നിശ്ചയമുണ്ട✱ ഇതിന്റെ നിമിത്തമായിട്ട നിന്റെ മെൽ എ
ന്റെ കൈകൾ വെക്കപ്പെട്ടതിനാൽ നിങ്കലുള്ള ദൈവത്തിന്റെ
വരത്തെ ജ്വലിപ്പിപ്പാനായിട്ട ഞാൻ നിന്നെ ഓൎമ്മപ്പെടുത്തുന്നു✱ </lg><lg n="൭"> എന്തുകൊണ്ടെന്നാൽ ദൈവം നമുക്ക ഭയത്തിന്റെ ആത്മാവിനെ
അല്ല ശക്തിയുടെയും സ്നെഹത്തിന്റെയും സ്വസ്ഥബുദ്ധിയുടെയും</lg><lg n="൮"> അത്രെ തന്നിരിക്കുന്നത✱ അതുകൊണ്ട നമ്മുടെ കൎത്താവിന്റെ
സാക്ഷിക്കായ്ക്കൊണ്ട എങ്കിലും അവന്റെ ബദ്ധനായ എനിക്കാ
യ്കൊണ്ട എങ്കിലും നീ ലജ്ജപ്പെടാതെ ദൈവത്തിന്റെ ശക്തി
യിൻ പ്രകാരം എവൻഗെലിയൊനിൽ കൂടി കഷ്ടാനുഭവക്കാരനാ</lg><lg n="൯">യിരിക്ക✱ അവൻ നമ്മുടെ പ്രവൃത്തികളിൻ പ്രകാരമല്ല ത
ന്റെ സ്വന്ത നിൎണ്ണയത്തിൻ പ്രകാരവും ലൊകമുണ്ടായതിനു മു</lg><lg n="൧൦">മ്പെ ക്രിസ്തു യെശുവിങ്കൽ നമുക്ക നൽകപ്പെട്ടതും✱ ഇപ്പൊളൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/528&oldid=177432" എന്ന താളിൽനിന്ന് ശേഖരിച്ചത്