താൾ:GaXXXIV1.pdf/526

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൪ ൧ തീമൊഥെയുസ ൬. അ.

൬ അദ്ധ്യായം

൧ ഭൃത്യന്മാരുടെ മുറകൾ.— ൩ പുതുതായി കാംക്ഷിക്കുന്ന ആ
ചാൎയ്യന്മാരെ അകറ്റുവാനുള്ളത— ദൈവഭക്തികൊണ്ടുള്ള
നെട്ടം.

<lg n="">നുകത്തിൻ കീഴെ ഇരിക്കുന്ന ദാസന്മാർ ഒക്കയും ദൈവത്തി
ന്റെ നാമവും അവന്റെ ഉപദെശവും ദുഷിക്കപ്പെടാതെ ഇരി
ക്കെണ്ടുന്നതിന്ന തങ്ങളുടെ യജമാനന്മാരെ സകല ബഹുമാനത്തി</lg><lg n="൨">ന്നും യൊഗ്യന്മാരെന്ന വിചാരിക്കട്ടെ✱ എന്നാൽ വിശ്വാസിക
ളാകുന്ന യജമാനന്മാരുള്ളവർ അവർ സഹൊദരന്മാരാകകൊണ്ട
അവർ അവരെ ധിക്കരിക്കരുത അവർ വിശ്വാസികളും ഇഷ്ടന്മാ
രും ഉപകാരത്തിന്റെ ഒഹരിക്കാരും ആകകൊണ്ട അവരെ വി
ശെഷാൽ ശുശ്രൂഷിക്ക മാത്രമെ ചെയ്യാവു ഇപ്രകാരം ഉപദെശി</lg><lg n="൩">ക്കയും ബുദ്ധി പറഞ്ഞു കൊടുക്കയും ചെയ്ക✱ വല്ലവനും മറ്റുപ്ര
കാരമായി ഉപദെശിക്കയും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവി
ന്റെ വചനങ്ങളാകുന്ന സ്വസ്ഥ വചനങ്ങളൊടും ദൈവഭക്തി
പ്രകാരമുള്ള ഉപദെശത്തൊടും അനുസരിക്കാതെ ഇരിക്കയും. ചെ</lg><lg n="൪">യ്യുന്നു എങ്കിൽ✱ അവൻ ഒന്നും അറിയാതെ തൎക്കങ്ങളെയും വാ
ഗ്വിവാദങ്ങളെയും കുറിച്ചു തന്നെ വെദന പിടിച്ചവനായി ഡംഭ
പ്പെട്ടിരിക്കുന്നു അവയിൽനിന്ന അസൂയയും വിവാദവും ദൂഷണം</lg><lg n="൫">ങ്ങളും ദുശ്ശങ്കകളും✱ ലാഭം ദൈവഭക്തിയാകുന്നു എന്ന നിരൂ
പിച്ചു കൊണ്ട ബുദ്ധിയിൽ വഷളത്വമുള്ളവരായും സത്യമില്ലാത്ത
വരായുമുള്ള മനുഷ്യരുടെ ദുസ്തൎക്കങ്ങളും ഉണ്ടാകുന്നു അപ്രകാരമുള്ള</lg><lg n="൬">വരെ വിട്ടൊഴിഞ്ഞിരിക്ക✱ സന്തുഷ്ടിയൊടു കൂടിയ ദൈവഭക്തി</lg><lg n="൭"> തന്നെ വലുതായിട്ടുള്ള ലാഭമാകുന്നു✱ എന്തുകൊണ്ടെന്നാൽ നാം
ഒന്നും ഇഹ ലൊകത്തിലെക്ക കൊണ്ടുവന്നിട്ടില്ല നമുക്ക അതിൽ
നിന്ന യാതൊന്നെങ്കിലും കൊണ്ടുപൊകുവാൻ കഴിയുന്നതുമല്ല നി</lg><lg n="൮">ശ്ചയം✱ വിശെഷിച്ചും നമുക്ക അന്ന വസ്ത്രങ്ങൾ ഉണ്ടാകകൊണ്ട ഇ</lg><lg n="൯">വ കൊണ്ട നാം തൃപ്തിപ്പെട്ടിരിക്കുമാറാകണം✱ എന്നാൽ സ
മ്പത്തുണ്ടാകുവാൻ ഇച്ശിക്കുന്നവർ പരീക്ഷയിലെക്കും കണിയി
ലെക്കും മനുഷ്യരെ സംഹാരത്തിലും നാശത്തിലും മുക്കി കളയു
ന്നു ഭൊഷത്വവും ഉപദ്രവവുമുള്ള പല മൊഹങ്ങളിലെക്കും വീഴു</lg><lg n="൧൦">ന്നു✱ എന്തുകൊണ്ടെന്നാൽ ദ്രവ്യ സ്നെഹം സകല ദൊഷത്തിന്നും
മൂലമാകുന്നു അതിനെ ചിലർ മൊഹിച്ചിട്ട വിശ്വാസത്തെ വിട്ടു
തെറ്റിപ്പൊകയും ബഹു ദുഃഖങ്ങളാൽ തങ്ങളെ തന്നെ കുത്തി തു</lg><lg n="൧൧">ളെക്കയും ചെയ്തു✱ എന്നാൽ ദൈവത്തിന്റെ മനുഷ്യനായു
ള്ളൊവെ ഇവയെ വിട്ട ഓടുകയും നീതിയെയും ദൈവഭക്തിയെ
യും വിശ്വാസത്തെയും സ്നെഹത്തെയും ദീൎഘക്ഷമയെയും സൌമ്യ</lg><lg n="൧൨">തയെയും പിന്തുടരുകയും ചെയ്ക✱ വിശ്വാസത്തിന്റെ നല്ല
പൊരിനെ പൊരുതുക നിത്യജീവനെ പിടിച്ചു കൊൾക ആയ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/526&oldid=177430" എന്ന താളിൽനിന്ന് ശേഖരിച്ചത്