താൾ:GaXXXIV1.pdf/525

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തീമൊഥെയുസ ൫. അ. ൨൨൩

<lg n="">വർ ക്രിസ്തുവിന വിരൊധമായി മദിക്കുമ്പൊൾ വിവാഹം ചെ</lg><lg n="൧൨">യ്വാൻ ഇച്ശിക്കും✱ അവർ തങ്ങളുടെ ആദ്യ വിശ്വാസത്തെ ത</lg><lg n="൧൩">ള്ളി കളഞ്ഞതുകൊണ്ട കുറ്റ വിധി ഉണ്ട✱ അത്രയുമല്ല അവർ ഭ
വനന്തൊറും സഞ്ചരിച്ചു കൊണ്ട മടിയുള്ളവരായും മടിയുള്ളവരാ
യി മാത്രമല്ല ജല്പിക്കുന്നവരായും അരുതാത്ത കാൎയ്യങ്ങളെ സംസാ
രിച്ചു കൊണ്ട വെണ്ടാത്ത കാൎയ്യങ്ങളെ പറയുന്നവരായും ഇരിപ്പാൻ</lg><lg n="൧൪"> പഠിക്കുന്നു✱ അതുകൊണ്ട ഇളം വയസ്സുള്ള വിധവമാർ വിവാ
ഹം ചെയ്വാനും മക്കളെ പ്രസവിപ്പാനും ഭവനത്തെ ഭരിപ്പാനും ദൂ
ഷ്യം പറവാനായിക്കൊണ്ട വിരൊധക്കാരന്ന ഒരു കാരണവു</lg><lg n="൧൫">മുണ്ടാക്കാതെ ഇരിപ്പാനും എനിക്ക മനസ്സുണ്ട✱ എന്തുകൊണ്ടെന്നാൽ
ഇപ്പൊൾ തന്നെ ചിലർ സാത്താന്റെ പിന്നാലെ തിരിഞ്ഞുപൊ</lg><lg n="൧൬">യിരിക്കുന്നു✱ വിശ്വസിക്കുന്നവന്ന ഒരുത്തന്നൊ വിശ്വസിക്കു
ന്ന ഒരുത്തിക്കൊ വിധവമാരുണ്ടെങ്കിൽ അവർ അവൎക്ക സഹാ
യം ചെയ്യട്ടെ പള്ളി ഉള്ളവണ്ണമെ വിധവമാൎക്ക സഹായം ചെയ്യെ</lg><lg n="൧൭">ണ്ടുന്നതിന്ന അത ഭാരപ്പെടാതെ ഇരിക്കയും വെണം✱ നന്നാ
യി വാഴുന്ന മൂപ്പന്മാർ പ്രത്യെകമായി വചനത്തിലും ഉപദെശ
ത്തിലും അദ്ധ്വാനപ്പെടുന്നവർ ഇരട്ടി ബഹുമാനത്തിന്ന യൊഗ്യ</lg><lg n="൧൮">ന്മാരെന്ന വിചാരിക്കപ്പെട്ടവരാകട്ടെ✱ എന്തുകൊണ്ടെന്നാൽ ക
റ്റകളെ മെതിക്കുന്ന കാളയെ വായ്ക്കെട്ടരുത എന്നും വെലക്കാ
രൻ തന്റെ കൂലിക്ക യൊഗ്യനാകുന്നു എന്നും വെദവാക്യം പറ</lg><lg n="൧൯">യുന്നു✱ രണ്ടു മൂന്നു സാക്ഷികൾക്ക മുമ്പാകെ അല്ലാതെ ഒരു മൂപ്പ</lg><lg n="൨൦">ന്റെ നെരെ ഒര അപവാദത്തെ എല്ക്കരുത✱ പാപം ചെയ്യു
ന്നവരെ മറ്റവൎക്കും ഭയമുണ്ടാകുവാനായിട്ട എല്ലാവരുടെയും മു</lg><lg n="൨൧">മ്പാക ശാസിച്ചു പറക✱ നീ പക്ഷപാതമായിട്ട ഒന്നും ചെയ്യാ
തെ ഇക്കാൎയ്യങ്ങളെ മുൻ വിധി കൂടാതെ പ്രമാണിച്ചു കൊള്ളെണ
മെന്ന ദൈവത്തിന്റെയും കൎത്താവായ യെശു ക്രിസ്തുവിന്റെയും
തിരഞ്ഞെടുക്കപ്പെട്ട ദൈവദൂതന്മാരുടെയും മുമ്പാക ഞാൻ നി</lg><lg n="൨൨">ന്നൊടു കല്പിക്കുന്നു✱ വെഗത്തിൽ കൈകളെ ഒരുത്തന്റെ മെ
ലും വെക്കരുത അന്യന്മാരുടെ പാപങ്ങളിൽ ഒഹരിക്കാരനാകയു</lg><lg n="൨൩">മരുത നിന്നെ തന്നെ ശുദ്ധമുള്ളവനായി കാത്തുകൊൾക✱ നീ ഇ
നി വെള്ളം തന്നെ കുടിക്കാതെ നിന്റെ വയറിനെ കുറിച്ചും നി
നക്ക കൂടക്കൂട വരുന്ന ക്ഷീണതകളെ കുറിച്ചും അല്പം വീഞ്ഞി</lg><lg n="൨൪">നെയും സെവിക്ക✱ ചില മനുഷ്യരുടെ പാപങ്ങൾ മുമ്പെ പ്രസി
ദ്ധങ്ങളായിരുന്ന ന്യായ വിധിക്ക മുമ്പെടുന്നു എന്നാൽ അവ ചില</lg><lg n="൧൫"> രുടെ പിന്നാലെ ചെല്ലുകയും ചെയ്യുന്നു✱ ഇപ്രകാരം തന്നെ ചി
ലരുടെ നല്ല പ്രവൃത്തികളും മുമ്പെ പ്രസിദ്ധങ്ങളായിരിക്കു
ന്നു മറ്റു പ്രകാരം ഇരിക്കുന്നവയും ഒളിച്ചിരിപ്പാൻ കഴിയുന്ന
തുമല്ല✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/525&oldid=177429" എന്ന താളിൽനിന്ന് ശേഖരിച്ചത്