താൾ:GaXXXIV1.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തീമൊഥെയുസ ൪. അ. ൨൨൧

സംഗിക്കപ്പെട്ടവൻ ഭൂലൊകത്തിൽ വിശ്വസിക്കപ്പെട്ടവൻ മഹത്വ
ത്തിങ്കലെക്ക എടുത്തുകൊള്ളപ്പെട്ടവൻ ആയി✱

൪ അദ്ധ്യായം

൧ ഒടുക്കത്തെ കാലങ്ങളിൽ വിശ്വാസത്തിൽനിന്ന ഒരു പിരി
ച്ചിൽ ഉണ്ടാകുമെന്ന അവൻ മുമ്പിൽ കൂട്ടി പറയുന്നത.

<lg n="">എന്നാൽ വിവാഹം ചെയ്വാൻ വിരൊധിക്കയും വിശ്വാസിക
ളാലും സത്യത്തെ അറിയുന്നവരാലും സ്തൊത്രങ്ങളൊടും കൂടി കൈ
ക്കൊള്ളപ്പെടുവാൻ ദൈവം സൃഷ്ടിച്ചിട്ടുള്ള ആഹാരങ്ങളിൽനിന്ന</lg><lg n="൨"> ഒഴിഞ്ഞിരിപ്പാൻ (കല്പിക്കയും) ചെയ്ത✱ തങ്ങളുടെ സന്ത മന
സ്സാക്ഷി ചുട്ടു പഴുത്ത ഇരിമ്പു കൊണ്ട ചുടപ്പെട്ട ഭൊഷ്ക പറയു</lg><lg n="൩">ന്നവരുടെ കപടഭക്തിയാൽ✱ അവസാന കാലങ്ങളിൽ ചിലർ
വഞ്ചിക്കുന്ന ആത്മാക്കൾക്കും പിശാചുകളുടെ ഉപദെശങ്ങൾക്കും
ശ്രദ്ധ കൊടുത്തിട്ട വിശ്വാസത്തിൽനിന്ന പിരിഞ്ഞുപോകുമെന്ന</lg><lg n="൪"> ആത്മാവായവൻ സ്പഷ്ടമായി പറയുന്നു✱ എന്തുകൊണ്ടെന്നാൽ
ദൈവത്തിന്റെ സകല സൃഷ്ടിയും നല്ലതാകുന്നു സ്തൊത്രത്തൊടു
കൂടി വാങ്ങിക്കൊള്ളപ്പെടുന്നു എങ്കിൽ ഒന്നും തള്ളിക്കളയപ്പെടെ</lg><lg n="൫">ണ്ടതുമല്ല✱ എന്തെന്നാൽ അത ദൈവത്തിന്റെ വചനത്താലും</lg><lg n="൬"> പ്രാൎത്ഥനയാലും ശുദ്ധമാക്കപ്പെടുന്നു✱ ഇക്കാൎയ്യങ്ങളെ നീ സഹൊ
ദരന്മാരെ ബൊധിപ്പിച്ചുകൊണ്ടുവന്നാൽ നീ വിശ്വാസത്തി
ന്റെയും നീ പ്രാപിച്ചിട്ടുള്ള നല്ല ഉപദേശത്തിന്റെയും വചന
ങ്ങളിൽ വളൎന്നവനായി യെശു ക്രിസ്തുവിന്റെ ഒരു നല്ല ശുശ്രൂ</lg><lg n="൭">ഷക്കാരനായിരിക്കും✱ എന്നാൽ നിന്ദ്യമായും വൃദ്ധ സ്ത്രീകൾ പ
റയുന്നതായുള്ള കഥകളെ തള്ളിക്കളകയും ദൈവഭക്തിക്ക നി</lg><lg n="൮">ന്നെത്തന്നെ അഭ്യസിപ്പിക്കയും ചെയ്ക✱ എന്തുകൊണ്ടെന്നാൽ ശ
രീരാഭ്യാസം അല്പ പ്രയൊജനമുള്ളതെയുള്ളു എന്നാൽ ദൈവഭ
ക്തി സകലത്തിന്നും പ്രയൊജനമുള്ളതാകുന്നു ഇപ്പൊഴത്തെ ജീ
വനും വരുവാനുള്ള ജീവനും വാഗ്ദത്തത്തെ പ്രാപിച്ചിരിക്കുന്നു✱</lg><lg n="൯"> ഇത വിശ്വാസവും സകല അംഗീകാരത്തിന്നും യൊഗ്യവുമുള്ള വ</lg><lg n="൧൦">ചനമാകുന്നു✱ ഇതിന്നായിട്ട തന്നെ ഞങ്ങൾ പ്രയത്നവും ചെയ്യു
ന്നു നിന്ദയും അനുഭവിക്കുന്നു അതഎന്തുകൊണ്ടെന്നാൽ എല്ലാ മ
നുഷ്യരുടെയും പ്രത്യെകമായി വിശ്വാസികളുടെയും രക്ഷിതാവാ
കുന്ന ജീവനുള്ള ദൈവത്തിങ്കൽ ഞങ്ങൾ ആശ്രയിച്ചിരിക്കു✱</lg><lg n="൧൧"> ഇക്കാൎയ്യങ്ങളെ കല്പിക്കയും ഉപദെശിക്കയും ചെയ്ക✱ ഒരുത്തനും</lg><lg n="൧൨"> നിന്റെ ബാല്യത്തെ ദുഷിക്കരുത എന്നാലും നീ വാക്കിലും സം
സാരത്തിലും സ്നെഹത്തിലും ആത്മാവിലും വിശ്വാസത്തിലും ശുദ്ധി</lg><lg n="൧൩">യിലും വിശ്വാസികളുടെ ഒരു ദൃഷ്ടാന്തമായിരിക്ക✱ ഞാൻ വരു
വൊളത്തിന്ന വായനയിലും ബുദ്ധി ഉപദെശത്തിലും ഉപദെശ</lg><lg n="൧൪">ത്തിലും താല്പൎയ്യപ്പെട്ടിരിക്ക✱ മൂപ്പന്മാർ നിന്റെ മെൽ കൈക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/523&oldid=177427" എന്ന താളിൽനിന്ന് ശേഖരിച്ചത്