താൾ:GaXXXIV1.pdf/521

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തീമൊഥെയുസ ൨. അ. ൨൧൯

<lg n="">പങ്ങളും പ്രാൎത്ഥനകളും സ്തൊത്രങ്ങളും ചെയ്യപ്പെടെണമെന്ന ഞാൻ</lg><lg n="൩"> സകലത്തിന്നും മുമ്പെ ബുദ്ധി പറയുന്നു✱ എന്തുകൊണ്ടെന്നാൽ ഇ
ത നമ്മുടെ രക്ഷിതാവാകുന്ന ദൈവത്തിന്റെ മുമ്പാക നല്ലതും</lg><lg n="൪"> ഇഷ്ടമുള്ളതും ആകുന്നു✱ അവൻ എല്ലാ മനുഷ്യരും രക്ഷപെടു
വാനും സത്യത്തിന്റെ അറിവിലെക്ക വരുവാനും ഇച്ശിക്കുന്നു✱</lg><lg n="൫"> എന്തെന്നാൽ എക ദൈവവും ദൈവത്തിന്നും മനുഷ്യൎക്കും ഇട
യിൽ എക മദ്ധ്യസ്ഥനുമുണ്ട അത മനുഷ്യനാകുന്ന ക്രിസ്തു യെശു ത</lg><lg n="൬">ന്നെ ആകുന്നു✱ അവൻ എല്ലാവൎക്കും വെണ്ടി ഒരു വീണ്ടെടുപ്പാ
യിട്ടു തന്നെ തന്നെ തൽക്കാലത്തിൽ സാക്ഷിയാകുവാൻ എല്പി</lg><lg n="൭">ച്ചു✱ ഇതിന്ന ഞാൻ ഒരു പ്രസംഗക്കുന്നവനും ഒര അപ്പൊ
സ്തൊലനും (ഞാൻ ക്രിസ്തുവിങ്കൽ സത്യം പറയുന്നു ദൊഷ്ക പറയു
ന്നില്ല) വിശ്വാസത്തിലും സത്യത്തിലും പുറജാതിക്കാൎക്ക ഒര ഉ</lg><lg n="൮">പദെഷ്ടാവുമായി ആക്കി വെക്കപ്പെട്ടിരിക്കുന്നു✱ അതുകൊണ്ട പു
രുഷന്മാർ ക്രൊധവും സംശയവും കൂടാതെ ശുദ്ധമുള്ള കൈകളെ
ഉയൎത്തിക്കൊണ്ട എല്ലാടവും പ്രാൎത്ഥിക്കണമെന്ന എനിക്ക മനസ്സു</lg><lg n="൯">ണ്ട✱ അപ്രകാരം തന്നെ സ്ത്രീകളും തങ്ങളെ ലജ്ജാശീലത്തൊ
ടും പരിപാകത്തൊടും അടക്കമുള്ള വസ്ത്രംകൊണ്ട അലങ്കരിക്കെ
ണം പിന്നിയ തലമുടി കൊണ്ടെങ്കിലും പൊന്നു കൊണ്ടെങ്കിലും മു
ത്തുകൾ കൊണ്ടെങ്കിലും വിലയെറിയ ഉടുപ്പു കൊണ്ടെങ്കിലും അരു</lg><lg n="൧൦">ത✱ (ദൈവഭക്തിയെ അറിയിക്കുന്ന സ്ത്രീകൾക്ക യൊഗ്യമുള്ള)</lg><lg n="൧൧"> നല്ല പ്രവൃത്തികൾ കൊണ്ടത്രെ✱ സ്ത്രീയായവൾ മൌനത്തിൽ</lg><lg n="൧൨"> സകല താഴ്ചയൊടും പഠിക്കട്ടെ✱ എന്നാൽ മൌനത്തൊടിരിപ്പാ
നല്ലാതെ ഉപദെശിപ്പാൻ എങ്കിലും പുരുഷന്റെ മെൽ അധി
കാരം ചെയ്വാൻ എങ്കിലും സ്ത്രീയൊട ഞാൻ അനുവദിക്കുന്നില്ല✱</lg><lg n="൧൩"> എന്തെന്നാൽ ആദം മുമ്പെ നിൎമ്മിക്കപ്പെട്ടു പിന്നെ ഹവ✱</lg><lg n="൧൪"> വിശെഷിച്ച ആദം വഞ്ചിക്കപ്പെട്ടില്ല എന്നാൽ സ്ത്രീ വഞ്ചിക്ക</lg><lg n="൧൫">പ്പെടുകകൊണ്ട ലംഘനത്തിൽ ആയി✱ എങ്കിലും അവർ വി
ശ്വാസത്തിലും സ്നെഹത്തിലും ശുദ്ധിയിലും സ്വബൊധത്തൊടും കൂ
ടി നിലനില്ക്കുന്നു എങ്കിൽ അവൾ ശിശു പ്രസവത്താൽ രക്ഷി
ക്കപ്പെടും✱</lg>

൩ അദ്ധ്യായം

൧ ബിശൊപ്പന്മാരും ദൈവശുശ്രൂഷക്കാരും അവരുടെ ഭാൎയ്യമാ
രും ഇന്നപ്രകാരം നിപുണതപ്പെടെണ്ടു എന്നുള്ളത.— ൧൪
ൟ കാൎയ്യങ്ങളെ തീമൊഥെയുസിന്ന പൌലുസ ഇന്ന സംഗതി
ക്ക എഴുതി എന്നുള്ളത.

<lg n="">ഒരുത്തൻ എപ്പിസ്കൊപ്പ സ്ഥാനത്തെ ആഗ്രഹിക്കുന്നു എ
ങ്കിൽ അവൻ ഒരു നല്ല പ്രവൃത്തിയെ ആഗ്രഹിക്കുന്നു എന്നുള്ള</lg><lg n="൨">ത വിശ്വാസമുള്ള വാക്കാകുന്നു✱ അതുകൊണ്ട എപ്പിസ്കൊപ്പ കു</lg>


Cc2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/521&oldid=177425" എന്ന താളിൽനിന്ന് ശേഖരിച്ചത്