താൾ:GaXXXIV1.pdf/519

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൌലുസ
തീമൊഥെയുസിന എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

൧ പൌലുസ താൻ തീമൊഥെയുസിന്ന കൊടുത്ത കല്പനയെ അവ
നെ ഓൎമ്മപ്പെടുത്തുന്നത.— ൫ ന്യായപ്രമാണത്തിന്റെ താല്പ
ൎയ്യം — ൧൨ പൌലുസ ഒര അപ്പൊസ്തൊലനായിട്ട വിളിക്ക
പ്പെട്ട സംഗതി.

<lg n="">നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ ആശാബ
ന്ധമാകുന്ന കൎത്താവായ യെശു ക്രിസ്തുവിന്റെറയും കല്പന പ്രകാ
രം യെശു ക്രിസ്തുവിന്റെ അപ്പൊസ്തൊലനായ പൌലുസ (എഴുതു</lg><lg n="൨">ന്നത)✱ വിശ്വാസത്തിൽ എന്റെ സ്വന്ത പുത്രനായ തിമൊഥെ
യുസിന്ന നമ്മുടെ പിതാവാകുന്ന ദൈവത്തിങ്കൽനിന്നും നമ്മുടെ
കൎത്താവാകുന്ന യെശു ക്രിസ്തുവിങ്കൽനിന്നും കൃപയും കരുണയും</lg><lg n="൩"> സമാധാനവും ഉണ്ടായ്വരട്ടെ✱ തങ്ങൾ മറ്റൊര ഉപദെശം ഉ
പദെശിക്കരുത എന്നും കഥകൾക്കും വിശ്വാസത്തിലുള്ള ദൈവ
ഉറപ്പിനെക്കാൾ തൎക്കങ്ങളെ ഉണ്ടാക്കുന്നവയായി ഒടുക്കമില്ലാതെയു</lg><lg n="൪">ള്ള വംശ വൃത്താന്തങ്ങൾക്കും താല്പൎയ്യപ്പെടരുത എന്നും✱ നീ
ചിലരൊട കല്പിക്കെണ്ടുന്നതിന്നായിട്ട എഫെസുസിൽ തന്നെ പാ
ൎക്കെണമെന്ന നിന്നൊടു ഞാൻ മക്കെദൊനിയായിക്ക പൊകു</lg><lg n="൫">മ്പൊൾ അപെക്ഷിച്ച പ്രകാരം തന്നെ (ചെയ്ക)✱ എന്നാൽ ക
ല്പനയുടെ താല്പൎയ്യം ശുദ്ധമുള്ള ഹൃദയത്തിൽനിന്നും നല്ല മനസ്സാ
ക്ഷിയിൽ നിന്നും മായയില്ലാത്ത വിശ്വാസത്തിൽനിന്നും ഉള്ള സ്നെ</lg><lg n="൬">ഹം തന്നെ ആകുന്നു✱ ഇവയെ ചിലർ വിട്ടൊഴിച്ച വൃഥാവാദത്തി</lg><lg n="൭">ലെക്ക മറിഞ്ഞ✱ തങ്ങൾ പറയുന്നത ഇന്നതെന്നും നിശ്ചയപ്പെടു
ത്തുന്നത ഇന്നതെന്നും തിരിച്ചറിയാതെ ന്യായപ്രമാണത്തിന്റെ</lg><lg n="൮"> ഉപദെശകന്മാരായിരിപ്പാൻ ഇച്ശിച്ചുകൊണ്ടിരിക്കുന്നു✱ എ
ന്നാൽ ഒരുത്തൻ ആയതിനെ ന്യായത്താടെ ആചരിച്ചാൽ ന്യാ</lg><lg n="൯">യപ്രമാണം നല്ലതാകുന്നു എന്ന ഞങ്ങൾ അറിയുന്നു✱ എന്തെ
ന്നാൽ ന്യായപ്രമാണം കല്പിക്കപ്പെട്ടിരിക്കുന്നത നീതിമാന്ന അല്ല
അന്യായക്കാൎക്കും അനുസരണക്കെടുള്ളവൎക്കും ദൈവഭക്തിയില്ലാത്ത
വൎക്കും പാപികൾക്കും അശുദ്ധിയുള്ളവൎക്കും ദുഷ്ടന്മാൎക്കും പിതൃഹത്യ</lg><lg n="൧൦">കാൎക്കും മാതൃഹത്യക്കാൎക്കും മനുഷ്യഹത്യക്കാൎക്കും✱ വെശ്യാസംഗ
ക്കാൎക്കും പുരുഷന്മാരൊട തങ്ങളെ അവലക്ഷണപ്പെടുത്തുന്നവൎക്കും
മനുഷ്യരെ മൊഷ്ടിക്കുന്നവൎക്കും ഭൊഷ്ക പറയുന്നവൎക്കും കള്ള സ</lg><lg n="൧൧">ത്യക്കാൎക്കും എനിക്ക ഭാരമെല്പിക്കപ്പെട്ടതായി ഭാഗ്യമുള്ള ദൈവ
അിന്റെ മഹത്വമുള്ള എവൻഗെലിയൊനായുള്ളതിൻ പ്രകാരം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/519&oldid=177423" എന്ന താളിൽനിന്ന് ശേഖരിച്ചത്