താൾ:GaXXXIV1.pdf/501

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലൊസ്സെയക്കാർ ൪. അ. ൨൦൧

<lg n="൧൩">ണ്ട✱ തമ്മിൽ തമ്മിൽ സഹിക്കയും ഒരുത്തന്റെ നെരെ ഒരു
ത്തന ഒരു വഴക്ക ഉണ്ടായാൽ തമ്മിൽ തമ്മിൽ ക്ഷമിക്കയും ചെ
യ്വിൻ✱ ക്രിസ്തു നിങ്ങളൊടു ക്ഷമിച്ചതുപൊലെ തന്നെ നിങ്ങളും ചെ</lg><lg n="൧൪">യ്വിൻ✱ എന്നാൽ ൟ കാൎയ്യങ്ങൾക്കൊക്കയും മെലായി പൂൎണ്ണതകയു</lg><lg n="൧൫">ടെ ബന്ധമാകുന്ന സ്നെഹത്തെ (ധരിച്ചുകൊൾവിൻ)✱ ദൈവ
ത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴുകയും വെ
ണം ആയതിങ്കലെക്കും നിങ്ങൾ എക ശരീരത്തിൽ വിളിക്കപ്പെ</lg><lg n="൧൬">ട്ടവരല്ലൊ ആകുന്നു നന്ദിയുള്ളവരായിരിക്കയും ചെയ്വിൻ✱ ക്രി
സ്തുവിന്റെ വചനം നിങ്ങളിൽ ഐശ്വൎയ്യമായി സകല ജ്ഞാന
ത്തൊടും വസിച്ച നിങ്ങൾ സംകിൎത്തനങ്ങളിലും കീൎത്തനങ്ങളിലും
ജ്ഞാന പാട്ടുകളിലും തമ്മിൽ തന്നെ പഠിപ്പിക്കയും ബുദ്ധി ഉപ
ദെശിക്കയും നിങ്ങളുടെ ഹൃദയത്തിൽ കൃപയൊടെ കൎത്താവിങ്കൽ</lg><lg n="൧൭"> പാടുകയും ചെയ്തു കൊണ്ടിരിപ്പിൻ✱ വിശെഷിച്ചും നിങ്ങൾ വാ
ക്കിലെങ്കിലും ക്രിയയിലെങ്കിലും യാതൊന്നിനെയും ചെയ്താൽ അ
തൊക്കയും കൎത്താവായ യെശുവിന്റെ നാമത്തിൽചെയ്ത അവൻ
മൂലമായി ദൈവവും പിതാവുമായവന സ്തൊത്രം ചെയ്തു കൊണ്ട ഇ</lg><lg n="൧൮">രിപ്പിൻ✱ ഭാൎയ്യമാരായുള്ളൊരെ നിങ്ങളുടെ ഭൎത്താക്കന്മാരൊടു ക</lg><lg n="൧൯">ൎത്താവിങ്കൽ ഉചിതമാകുന്ന പ്രകാരം അനുസരിച്ചിരിപ്പിൻ✱ ഭ
ൎത്താക്കന്മാരായുള്ളൊരെ നിങ്ങളുടെ ഭാൎയ്യമാരെ സ്നെഹിപ്പിൻ അവ</lg><lg n="൨൦">രുടെ നെരെ കയ്പായിരിക്കയുമരുത✱ പൈതങ്ങളെ നിങ്ങളുടെ
മാതാപിതാക്കന്മാരൊടു സകലത്തിലും അനുസരിച്ചിരിപ്പിൻ എ</lg><lg n="൨൧">ന്തുകൊണ്ടെന്നാൽ ഇത കൎത്താവിന്ന നല്ല ഇഷ്ടമാകുന്നു✱ പിതാ
ക്കന്മാരെ നിങ്ങളുടെ മക്കൾ അധൈൎയ്യപ്പെടാതെ ഇരിപ്പാനായിട്ട</lg><lg n="൨൨"> അവരെ കൊപപ്പെടുത്തരുത✱ പ്രവൃത്തിക്കാരായുള്ളൊരെ സ
കല കാൎയ്യത്തിലും ജഡ പ്രകാരം (നിങ്ങളുടെ) യജമാനന്മാരെ അ
നുസരിപ്പിൻ മനുഷ്യരെ ഇഷ്ടപ്പെടുത്തുന്നവർ എന്നപൊലെ ദൃഷ്ടി
ശുശ്രൂഷ കൊണ്ടല്ല ദൈവത്തെ ഭയപ്പെട്ടുകൊണ്ട ഹൃദയത്തിന്റെ</lg><lg n="൨൩"> പരമാൎത്ഥതയിൽ അത്രെ✱ വിശെഷിച്ചും നിങ്ങൾ എന്തെങ്കി
ലും ചെയ്താൽ അതിനെ മനുഷ്യൎക്ക എന്നല്ല കൎത്താവിന്ന എന്ന</lg><lg n="൨൪"> പൊലെ തന്നെ മനസ്സൊടെ ചെയ്വിൻ✱ നിങ്ങൾ കൎത്താവിങ്കൽ
നിന്ന അവകാശത്തിന്റെ പ്രതിഫലത്തെ പ്രാപിക്കുമെന്ന അ
റിയുന്നുവല്ലൊ എന്തുകൊണ്ടെന്നാൽ നിങ്ങൾ കൎത്താവായ ക്രിസ്തുവി</lg><lg n="൨൫">ന്ന ശുശ്രൂഷ ചെയ്യുന്നു✱ എന്നാൽ അന്യായം ചെയ്യുന്നവൻ
താൻ ചെയ്ത അന്യായത്തിന്ന തക്കവണ്ണം പ്രാപിക്കും ഒട്ടും പക്ഷ
ഭെദവുമില്ല✱</lg>

൪ അദ്ധ്യായം

൧ അവൻ പ്രാൎത്ഥനയിൽ ചൂടായിരിക്കെണമെന്നും.— ൫ ഇനി
യും ക്രിസ്തുവിനെ അറിയാത്തവരുടെ നെരെ ബുദ്ധിയൊടെ ന
ടക്കെണമെന്നും ബുദ്ധി ഉപദെശിക്കുന്നത.

Z2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/501&oldid=177405" എന്ന താളിൽനിന്ന് ശേഖരിച്ചത്