താൾ:GaXXXIV1.pdf/496

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൌലുസ
കൊലൊസ്സെയക്കാൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ അവൻ അവരുടെ വിശ്വാസത്തെ കുറിച്ചു ദൈവത്തെ സ്തു
തിക്കയും,— ൯ അവർ കൃപയിൽ വൎദ്ധിപ്പാനായിട്ട പ്രാ
ൎത്ഥിക്കയും,— ൧൪ സാക്ഷാൽ ക്രിസ്തുവിനെ വൎണ്ണിക്കയും ചെ
യ്യുന്നത.

<lg n="">ദൈവത്തിന്റെ ഇഷ്ടത്താൽ യെശു ക്രിസ്തുവിന്റെ അപ്പൊ</lg><lg n="൨">സ്തൊലനായ പൌലുസും സഹൊദരനായ തീമൊഥെയുസും✱ കൊ
ലൊസ്സയിൽ ക്രിസ്തുവിങ്കലുള്ള പരിശുദ്ധന്മാരും വിശ്വാസികളു
മായ സഹൊദരന്മാൎക്ക (എഴുതുന്നത) നമ്മുടെ പിതാവായ ദൈവ
ത്തിങ്കൽനിന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽ നിന്നും നിങ്ങൾ</lg><lg n="൩">ക്ക കൃപയും സമാധാനവുമുണ്ടായ്വരട്ടെ✱ ക്രിസ്തു യെശുവിങ്കൽ നി
ങ്ങൾക്കുള്ള വിശ്വാസത്തെയും സകല പരിശുദ്ധന്മാരൊടുള്ള സ്നെ</lg><lg n="൪">ഹത്തെയും ഞങ്ങൾ കെട്ടതുകൊണ്ട✱ സ്വൎഗ്ഗത്തിൽ നിങ്ങൾക്കായി
സംഗ്രഹിക്കപ്പെട്ടിരിക്കുന്നതായി നിങ്ങൾ എവൻഗെലിയൊനിലെ
സത്യ വചനത്തിൽ മുൻ കെട്ടതായി ഉള്ള നിശ്ചയത്തിന്റെ നിമി</lg><lg n="൫">ത്തമായി✱ ഞങ്ങൾ നിങ്ങൾക്കു വെണ്ടി എപ്പൊഴും പ്രാൎത്ഥിച്ചു
കൊണ്ട നമ്മുടെ കൎത്താവായ യെശുക്രിസ്തുവിന്റെ ദൈവവും പി</lg><lg n="൬">താവുമായവനെ സ്തൊത്രം ചെയ്യുന്നു✱ ആ (എവൻഗെലിയൊൻ)
ലൊകത്തിലൊക്കയും എന്നപൊലെ തന്നെ നിങ്ങളുടെ അടുക്കൽ
വന്ന നിങ്ങൾ ദൈവത്തിന്റെ കൃപയെ കെൾക്കയും സത്യത്തൊ
ടെ അറികയും ചെയ്തു നാൾ മുതൽ നിങ്ങളിലും ഉള്ള പൊലെ ഫ</lg><lg n="൭">ലം തരുന്നു✱ ഇപ്രകാരം തന്നെ നിങ്ങൾ ഞങ്ങൾക്ക പ്രിയ
നായി കൂട്ടുഭൃത്യനായ എപ്പാപ്രാസിൽനിന്ന പഠിച്ചിട്ടുമുണ്ട അവൻ
നിങ്ങൾക്കു വെണ്ടി ക്രിസ്തുവിന്റെ വിശ്വാസമുള്ളൊരു ശുശ്രൂഷ</lg><lg n="൮">ക്കാരനാകുന്നു✱ അവൻ ആത്മാവിൽ നിങ്ങൾക്കുള്ള സ്നെഹത്തെ</lg><lg n="൯"> ഞങ്ങളൊട അറിയിക്കയും ചെയ്തു✱ ആയതുകൊണ്ട ഞങ്ങളും
(അതിനെ) കെട്ട നാൾ മുതൽക്ക നിങ്ങൾക്കു വെണ്ടി പ്രാൎത്ഥി
പ്പാനും നിങ്ങൾ അവന്റെ ഹിതത്തിന്റെ അറിവിനാൽ സ
കല ജ്ഞാനത്തിലും ആത്മ സംബന്ധമുള്ള അറിവിലും പൂൎണ്ണതപ്പെ</lg><lg n="൧൦">ടെണമെന്ന അപെക്ഷിപ്പാനും ഇട വിടുന്നില്ല✱ അത നിങ്ങൾ
സകല ഇഷ്ടത്തിന്നും കൎത്താവിന യൊഗ്യമായി നടന്ന സകല സ
ൽക്രിയയിലും ഫലം തരുന്നവരായി ദൈവ ജ്ഞാനത്തിൽ വൎദ്ധി</lg><lg n="൧൧">ക്കുന്നവരായി✱ സന്തൊഷത്തൊടു കൂടി സകല ക്ഷമയിങ്കലും
ദീൎഘശാന്തതയിങ്കലും അവന്റെ മഹത്വമുള്ള ശക്തിപ്രകാരം സ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/496&oldid=177400" എന്ന താളിൽനിന്ന് ശേഖരിച്ചത്