താൾ:GaXXXIV1.pdf/490

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൦ ഫീലിപ്പിയർ ൨. അ.

<lg n="">പ്രതിയൊഗികളാൽ ഒന്നിലും ഭയപ്പെടാതെ ഇരുന്നുകൊണ്ടും എ
കാത്മാവിങ്കൽ നില്ക്കുന്ന പ്രകാരം നിങ്ങളുടെ കാൎയ്യങ്ങളെ കുറിച്ചു</lg><lg n="൨൮"> ഞാൻ കെൾക്കെണ്ടുന്നതിനായിട്ടാകുന്നു✱ ആയത അവൎക്ക നാശ
ത്തിന്റെയും നിങ്ങൾക്കൊ രക്ഷയുടെയും സ്പഷ്ടമുള്ളൊരു അടയാ</lg><lg n="൨൯">ളമാകുന്നു അതും ദൈവത്തിങ്കൽ നിന്നാകുന്നു✱ എന്തുകൊണ്ടെ
ന്നാൽ ക്രിസ്തുവിന്റെ പെൎക്ക നിങ്ങൾക്ക നൽകപ്പെട്ടിരിക്കുന്നത
അവങ്കൽ വിശ്വസിപ്പാൻ മാത്രമല്ല അവന്റെ നിമിത്തം കഷ്ടമ</lg><lg n="൩൦">നുഭവിപ്പാനും കൂടി ആകുന്നു✱ നിങ്ങൾ എന്നിൽ കണ്ടതായും എ
ന്നിലുണ്ടെന്ന ഇപ്പൊൾ കെൾക്കുന്നതായുമുള്ള ആ അങ്കം നിങ്ങൾ
ക്കുണ്ടല്ലൊ✱</lg>

൨ അദ്ധ്യായം

൧ അവൻ ഐക്യതെക്കും വണക്കത്തിന്നും.— ൧൨ രക്ഷയു
ടെ വഴിയിൽ ജാഗ്രതയായി നടപ്പാനും ബുദ്ധി ഉപദെശി
ക്കുന്നത.

<lg n="">അതുകൊണ്ട് ക്രിസ്തുവിങ്കൽ യാതൊരു ആശ്വാസവുമുണ്ടെങ്കിൽ
സ്നെഹത്തിന്റെ യാതൊരു മനശാന്തതയുമുണ്ടെങ്കിൽ ആത്മാവി
ന്റെ യാതൊര അനൊന്യതയുമുണ്ടെങ്കിൽ യാതൊരു മനസ്സലി</lg><lg n="൨">വുളും കരുണകളും ഉണ്ടെങ്കിൽ✱ നിങ്ങൾ എക ചിത്തമുള്ളവരാ
യി എക സ്നെഹമുള്ളവരായി എക മനസ്സുള്ളവരായി എക വിചാ
രവുമുള്ളവരായി ഇരിക്കുന്നതിനാൽ എന്റെ സന്തൊഷത്തെ പൂ</lg><lg n="൩">ൎത്തിയാക്കുവിൻ✱ ഒന്നിനെയും വിവാദത്താലെങ്കിലും വൃഥാഡം
ഭിനാലെങ്കിലും ചെയ്യാതെ മനത്താഴ്ചയൊടും ഒരൊരുത്തൻ മ
റ്റുള്ളവരെ തങ്ങളെക്കാൾ ശ്രെഷ്ഠതയുള്ളവരെന്ന വിചാരിച്ചു</lg><lg n="൪">കൊൾവിൻ✱ ഓരൊരുത്തൻ അവനവന്റെ സ്വന്ത കാൎയ്യങ്ങ
ളെ അല്ല ഓരൊരുത്തൻ മറ്റുള്ളവരുടെ കാൎയ്യങ്ങളെ കൂടി നൊ</lg><lg n="൫">ക്കെണം✱ ക്രിസ്തു യെശുവിങ്കലുണ്ടായിരുന്ന ൟ ചിന്ത തന്നെ നി</lg><lg n="൬">ങ്ങളിലും ഇരിക്കട്ടെ✱ അവൻ ദൈവത്തിന്റെ സ്വരൂപത്തൊ
ടെ ഇരിക്കകൊണ്ട ദൈവത്തൊടു സമമായിരിക്കുന്നത കവൎച്ച എ</lg><lg n="൭">ന്ന നിരൂപിച്ചില്ല✱ എന്നാലും തന്നെ താൻ വൃഥാവാക്കി ഒരു ദാ
സന്റെ വെഷം പൂണ്ട മനുഷ്യരുടെ ഛായയിൽ ചമെയുകയും✱</lg><lg n="൮"> ആകൃതിയിൽ ഒരു മനുഷ്യനെ പൊലെ കാണപ്പെട്ട തന്നെതാൻ
താഴ്ത്തി കുരിശിലെ മരണമാകുന്ന മരണത്തൊളം തന്നെ അനുസ</lg><lg n="൯">രണമുള്ളവനായി തീരുകയും ചെയ്തു✱ അതുകൊണ്ട ദൈവവും
അവനെ എറ്റവും ശ്രെഷ്ഠതപ്പെടുത്തി സകല നാമത്തിന്നും മെ</lg><lg n="൧൦">ലായി ഒരു നാമത്തെ അവന്ന കൊടുക്കയും ചെയ്തു✱ യെശുവി
ന്റെ നാമത്തിങ്കൽ സ്വൎഗ്ഗത്തിലുള്ളവയുടെയും ഭൂമിയിലുള്ളവയുടെ
യും ഭൂമിയുടെ കീഴുള്ളവയുടെയും മുഴങ്കാലൊക്കയും മടങ്ങെണ്ടുന്നതി</lg><lg n="൧൧">ന്നും✱ സകല നാവും യെശു ക്രിസ്തു കൎത്താവാകുന്നു എന്ന പി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/490&oldid=177394" എന്ന താളിൽനിന്ന് ശേഖരിച്ചത്