താൾ:GaXXXIV1.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ മത്തായി ൧൫. അ.

<lg n="">നിക്കു സമീപിക്കയും തങ്ങളുടെ അധരങ്ങൾ കൊണ്ട എന്നെ ബഹു
മാനിക്കയും ചെയ്യുന്നു എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്ന</lg><lg n="൯"> ദൂരമായിരിക്കുന്നു✱ എന്നാൽ അവർ മനുഷ്യരുടെ കല്പനകളെ
ഉപദെശങ്ങളായിട്ട ഉപദെശിച്ചു കൊണ്ട വ്യൎത്ഥമായി എനിക്ക ആ</lg><lg n="൧൦">രാധന ചെയ്യുന്നു എന്നാകുന്നു✱ പിന്നെ അവൻ പുരുഷാരത്തെ
അടുക്കൽ വിളിച്ചിട്ട അവരൊട പറഞ്ഞു കെൾപ്പിൻ തിരിച്ചറിക</lg><lg n="൧൧">യും ചെയ്വിൻ വായിക്കകത്ത പൊകുന്നത മനുഷ്യനെ അശുദ്ധി
യാക്കുന്നതല്ല വായിങ്കൽനിന്ന പുറപ്പെടുന്നതത്രെ മനുഷ്യനെ അ
ശുദ്ധിയാക്കുന്നതാകുന്നു✱</lg>

<lg n="൧൨">അപ്പൊൾ അവന്റെ ശിഷ്യന്മാർ അടുക്കൽ വന്ന അവനൊ
ട പറഞ്ഞു പറിശന്മാർ ൟ വചനത്തെ കെട്ടാറെ വിരുദ്ധപ്പെട്ടു</lg><lg n="൧൩"> എന്ന നീ അറിയുന്നുവൊ✱ എന്നാറെ അവൻ ഉത്തരമായിട്ട പ
റഞ്ഞു എന്റെ സ്വൎഗ്ഗസ്ഥനായ പിതാവ നട്ടിട്ടില്ലാത്തതായുള്ള ന</lg><lg n="൧൪">ടുതല എല്ലാം വെരൊടെ പറിച്ചു കളയപ്പെടും✱ അവരെ വിടു
വിൻ അവർ കുരുടന്മാൎക്കു കുരുട്ടു വഴി കാണിക്കുന്നവരാകുന്നു കു
രുടൻ കുരുടന വഴി കാണിക്കുന്നു എങ്കിൽ അവർ ഇരുവരും കു
ഴിയിലെക്ക വീഴുകയും ചെയ്യും✱</lg>

<lg n="൧൫">അപ്പൊൾ പത്രൊസ ഉത്തരമായിട്ട അവനൊട പറഞ്ഞു ൟ ഉ</lg><lg n="൧൬">പമയെ ഞങ്ങൾക്ക തെളിയിക്കെണം✱ എന്നാറെ യെശു പറഞ്ഞു</lg><lg n="൧൭"> നിങ്ങളും ഇനി തിരിച്ചറിവില്ലാത്തവരാകുന്നുവൊ✱ വായിക്കകത്ത
പൊകുന്നതെല്ലാം കുക്ഷിയിലെക്കു ചെല്ലുകയും അപാനവഴിയായി
പുറത്ത പൊകയും ചെയ്യുന്നു എന്ന നിങ്ങൾ ഇതുവരയും തിരിച്ചറി</lg><lg n="൧൮">യുന്നില്ലയൊ✱ എന്നാൽ വായിൽനിന്ന പുറപ്പെടുന്ന കാൎയ്യങ്ങൾ
ഹൃദയത്തിൽനിന്ന പുറപ്പെട്ടു വരുന്നു അവ മനുഷ്യനെ അശുദ്ധി</lg><lg n="൧൯">യാക്കുകയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ ഹൃദയത്തിൽനിന്ന
ദുശ്ചിന്തകളും നിഗ്രഹങ്ങളും വ്യഭിചാരങ്ങളും വെശ്യാദൊഷങ്ങളും</lg><lg n="൨൦"> ദൊഷങ്ങളും കള്ളസാക്ഷികളും ദൂഷണങ്ങളും പുറപ്പെടുന്നു✱
ഇവ മനുഷ്യനെ അശുദ്ധിയാക്കുന്ന കാൎയ്യങ്ങളാകുന്നു എന്നാൽ ക
ഴുകാത്ത കൈകൾ കൊണ്ടു ഭക്ഷിക്കുന്നത മനുഷ്യനെ അശുദ്ധിയാ
ക്കുന്നില്ല✱</lg>

<lg n="൨൧">പിന്നെ യെശു അവിടെനിന്ന പുറപ്പെട്ട തൂറിന്റെയും സിദൊ</lg><lg n="൨൨">ന്റെയും ദെശങ്ങളിലെക്ക കടന്ന പൊയി✱ കണ്ടാലും കനാനാ
ക്കാരത്തിയായൊരു സ്ത്രീ ആ അതൃത്തികളിൽനിന്ന പുറപ്പെട്ടുവ
ന്ന കൎത്താവെ ദാവീദിന്റെ പുത്ര എന്റെ മെൽ കരുണയുണ്ടാ
കെണം എന്റെ പുത്രി പിശാചിനാൽ കഠിനമായിട്ട ബാധിക്ക</lg><lg n="൨൩">പ്പെട്ടിരിക്കുന്നു എന്ന അവനൊട പറഞ്ഞ നിലവിളിച്ചു✱ എ
ന്നാറെ അവൻ അവളൊട ഒരു വാക്കിനെയും ഉത്തരമായിട്ട പ
റഞ്ഞില്ല വിശെഷിച്ച അവന്റെ ശിഷ്യന്മാർ അടുക്കൽ വന്ന അ
വൾ നമ്മുടെ പിന്നാലെ നിലവിളിക്കുന്നതു കൊണ്ട അവളെ അയ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/48&oldid=176952" എന്ന താളിൽനിന്ന് ശേഖരിച്ചത്