താൾ:GaXXXIV1.pdf/479

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസിയക്കാർ ൨. അ. ൧൭൯

<lg n="">ന്റെ അധികാരമുള്ള പ്രഭുവിൻ പ്രകാരവും സഞ്ചരിച്ചിരുന്നു✱</lg><lg n="൩"> അവരുടെ ഇടയിൽ ഞങ്ങൾ എല്ലാവരും കഴിഞ്ഞ കാലത്തിൽ
നടന്ന ഞങ്ങളുടെ ജഡത്തിന്റെ മൊഹങ്ങളിൽ ജഡത്തിന്റെയും
മനസ്സിന്റെയും ഇച്ശകളെ സാധിച്ചുകൊണ്ട ഇരുന്നു സ്വഭാവം കൊ
ണ്ട മറ്റുള്ളവരെപ്പോലെ തന്നെ കൊപത്തിന്റെ മക്കളും ആയി</lg><lg n="൪">രുന്നു✱ എന്നാൽ കരുണയിൽ സമ്പന്നനാകുന്ന ദൈവം താൻ</lg><lg n="൫"> നമ്മെ സ്നെഹിച്ചിരിക്കുന്ന തന്റെ മഹാ സ്നെഹം കൊണ്ട✱ നാം
പാപങ്ങളിൽ മരിച്ചവരായിരിക്കുമ്പൊൾ തന്നെ നമ്മെ ക്രിസ്തുവി
നൊടു കൂട ജീവിപ്പിക്കയും (നിങ്ങൾ കൃപയാൽ രക്ഷിക്കപ്പെട്ട</lg><lg n="൬">വരാകുന്നു✱ നമ്മെ കൂടി എഴുനീല്പിക്കയും സ്വൎഗ്ഗസ്ഥലങ്ങളിൽ</lg><lg n="൭"> ക്രിസ്തു യെശുവിൽ കൂടി ഇരുത്തുകയും ചെയ്തിരിക്കുന്നു✱ അത വ
രുന്ന കാലങ്ങളിൽ അവൻ ക്രിസ്തു യെശുവിനാൽ നമ്മൊടുള്ള ദയ
യിൽ തന്റെ കൃപയുടെ മഹാ ധനത്തെ കാണിക്കെണ്ടുന്നതിന്ന</lg><lg n="൮"> ആകുന്നു✱ എന്തുകൊണ്ടെന്നാൽ കൃപകൊണ്ട വിശ്വാസം മൂലം നി
ങ്ങൾ രക്ഷിക്കപ്പെട്ടവരാകുന്നു ഇതും നിങ്ങളിൽനിന്നുള്ളത അല്ല</lg><lg n="൯"> ദൈവത്തിന്റെ ദാനമാകുന്നു✱ യാതൊരുത്തനും ആത്മപ്രശം</lg><lg n="൧൦">സ പറയാതെ ഇരിപ്പാനായിട്ട പ്രവൃത്തികൾ കൊണ്ട അല്ല✱ എ
ന്തെന്നാൽ നാം ക്രിസ്തു യെശുവിങ്കൽ നല്ല പ്രവൃത്തികൾക്കായിട്ട
സൃഷ്ടിക്കപ്പെട്ടവരായി അവന്റെ കൃതിയാകുന്നു അവയെ ദൈവം
നാം അവയിൽ നടപ്പാനായിട്ട മുമ്പെ നിശ്ചയിച്ചിരിക്കുന്നു✱</lg>

<lg n="൧൧">ആയതുകൊണ്ട നിങ്ങൾ മുമ്പെ ജഡത്തിൽ കൈകൊണ്ട ജഡ
ത്തിൽ ചെയ്യപ്പെടുന്ന ചെല എന്ന പറയപ്പെട്ടതിനാൽ ചെലയി
ല്ലായ്മ എന്ന പറയപ്പെടുന്ന പുറജാതിക്കാരായിരുന്നു എന്ന ഓ</lg><lg n="൧൨">ൎത്തു കൊൾവിൻ✱ അക്കാലത്തിങ്കൽ നിങ്ങൾ ക്രിസ്തുവിനെ കൂടാ
തെയുള്ളവരായും ഇസ്രാഎലിന്റെ രാജ്യാവകാശത്തിൽനിന്ന അ
ന്യന്മാരായും വാഗ്ദത്തത്തിന്റെ നിയമങ്ങളിൽനിന്ന ഇതരന്മാരാ
യും ആശാബന്ധമില്ലാത്തവരായും ഭൂലൊകത്തിൽ ദൈവമില്ലാത്ത</lg><lg n="൧൩">വരായും ഇരുന്നു✱ എന്നാൽ ഇപ്പൊൾ ക്രിസ്തു യെശുവിങ്കൽ മു
മ്പെ ദൂരത്തായിരുന്ന നിങ്ങൾ ക്രിസ്തുവിന്റെ രക്തത്താൽ സമീ</lg><lg n="൧൪">പത്താക്കപ്പെട്ടിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ അവൻ നമ്മു
ടെ സമാധാനമാകുന്നു അവൻ രണ്ടിനെയും ഒന്നാക്കി (നമ്മുടെ മദ്ധ്</lg><lg n="൧൫">ത്തിലെ) ഇടനിരയുള്ള നടുച്ചുവരിനെ ഇടിച്ചു കളഞ്ഞ✱ നിയ
മങ്ങളൊടു കൂടിയ കല്പനകളുടെ ന്യായപ്രമാണമെന്ന വൈരത്ത
തന്റെ ജഡത്തിൽ ഇല്ലായ്മ ചെയ്തു കൊണ്ട ഇരിക്കുന്നത അവൻ
സമാധാനത്തെ വരുത്തിക്കൊണ്ട തങ്കൽ തന്നെ രണ്ടു കൊണ്ട ഒരു</lg><lg n="൧൬"> പുതിയ മനുഷ്യനെ നിൎമ്മിക്കെണ്ടുന്നതിന്നും✱ വൈരത്തെ അതി
നാൽ നശിപ്പിച്ചിട്ട കുരിശു മൂലം ഒരു ശരീരത്തിൽ താൻ രണ്ടി
നെയും ദൈവത്തൊട യൊജ്യതപ്പെടുത്തേണ്ടുന്നതിന്നും. ആകുന്നു✱</lg><lg n="൧൭"> അവൻ വന്ന ദൂരത്തായിരുന്ന നിങ്ങൾക്കും സമീപത്തായിരുന്ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/479&oldid=177383" എന്ന താളിൽനിന്ന് ശേഖരിച്ചത്