താൾ:GaXXXIV1.pdf/469

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്തിയക്കാർ ൨. അ. ൧൬൯

<lg n="">രും അവനൊടു കൂടി അപ്രകാരം തന്നെ വ്യാപ്തി ചെയ്തിരുന്നു
എന്നതുകൊണ്ട ബൎന്നബാസും അവരുടെ വ്യാപ്തിയാൽ കൂടി വല</lg><lg n="൧൪">ഞ്ഞു പൊയി✱ എന്നാൽ അവർ എവൻഗെലിയൊന്റെ സത്യ
ത്തിൻ പ്രകാരം നെരായിട്ട നടക്കുന്നില്ല എന്ന ഞാൻ കണ്ടാറെ
എല്ലാവരുടെയും മുമ്പാക ഞാൻ പത്രൊസിനൊടു പറഞ്ഞു. യെ
ഹൂദനായിരിക്കുന്ന നീ യെഹൂദ മൎയ്യാദയായിട്ടല്ല പുറജാതി മ
ൎയ്യാദയായിട്ട നടക്കുന്നു എങ്കിൽ നീ പുറജാതിക്കാരെ യഹൂദ മ</lg><lg n="൧൫">ൎയ്യാദയായിട്ട് നടപ്പാൻ എന്തിന നിൎബന്ധിക്കുന്നു✱ പുറജാതി
ക്കാരിൽനിന്നുള്ള പാപികളല്ല സ്വഭാവത്താൽ തന്നെ യെഹൂദന്മാ</lg><lg n="൧൬">രാകുന്ന നാം✱ യെശു ക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ അല്ലാ
തെ ന്യായ പ്രമാണത്തിന്റെ ക്രിയകളാൽ ഒരു മനുഷ്യൻ നീതി
മാനാക്കപ്പെടുന്നില്ല എന്ന അറിഞ്ഞിരിക്കകൊണ്ട നാമും ന്യായപ്ര
മാണത്തിന്റെ ക്രിയകളാലല്ല ക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ
തന്നെ നാം നീതിമാന്മാരാക്കപ്പെടെണ്ടുന്നതിന്ന യെശു ക്രിസ്തുവിങ്കൽ
വിശ്വസിച്ചു അതെന്തുകൊണ്ടെന്നാൽ ന്യായപ്രമാണത്തിന്റെ ക്രി</lg><lg n="൧൭">യകളാൽ ഒരു ജഡവും നീതിയുള്ളതാക്കപ്പെടുകയില്ല✱ എന്നാൽ
ക്രിസ്തുവിനാൽ നീതീകരിക്കപ്പെടുവാനായിട്ട നാം അനെഷിക്കു
മ്പൊൾ നാം തന്നെയും പാപികളായി കാണപ്പെടുന്നു എങ്കിൽ ഇ
തുകൊണ്ട ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരനാകുന്നുവൊ അത</lg><lg n="൧൮"> അരുതെ✱ എന്തുകൊണ്ടെന്നാൽ ഞാൻ ഇടിച്ചുകളഞ്ഞവയെ
ഞാൻ പിന്നെയും പണി ചെയ്യുന്നു എങ്കിൽ ഞാൻ എന്നെ ത</lg><lg n="൧൯">ന്നെ ഒരു ലംഘനക്കാരനാക്കി തീൎക്കുന്നുവല്ലൊ✱ എന്നാൽ ദൈ
വത്തിന്നായി ജീവിക്കേണ്ടുന്നതിന്നായിട്ട ഞാൻ ന്യായപ്രമാണത്തി</lg><lg n="൨൦">ന്ന ന്യായ പ്രമാണംകൊണ്ട മരിച്ചു✱ ഞാൻ ക്രിസ്തുവിനൊട കൂടി
കുരിശിങ്കൽ തറെക്കപ്പെട്ടിരിക്കുന്നു എന്നാലും ഞാൻ ജീവിച്ചിരി
ക്കുന്നു എങ്കിലും ഞാനല്ല ക്രിസ്തു അത്രെ എങ്കൽ ജിവിച്ചിരിക്കുന്ന
ത വിശെഷിച്ചും ഞാൻ ഇപ്പൊൾ ജഡത്തിൽ ജീവിച്ചിരിക്കുന്നത
എന്നെ സ്നെഹിക്കയും എനിക്കു വെണ്ടി തന്നെ താൻ എല്പിക്കയും
ചെയ്തവനായി ദൈവത്തിന്റെ പുത്രനായവങ്കലുള്ള വിശ്വാസ</lg><lg n="൨൧">ത്താൽ തന്നെ ഞാൻ ജീവിച്ചിരിക്കുന്നു✱ ഞാൻ ദൈവത്തി
ന്റെ കൃപയെ ത്യജിച്ചുകളയുന്നില്ല എന്തുകൊണ്ടെന്നാൽ ന്യായപ്ര
മാണത്താൽ നീതീകരണം ഉണ്ടാകുന്നു എങ്കിൽ ഇപ്പൊൾ ക്രിസ്തു
വെറുതെ മരിച്ചു✱</lg>

൩ അദ്ധ്യായം

൧ അവർ വിശ്വാസത്തെ ഉപെക്ഷിച്ച ന്യായപ്രമാണത്തിൽ ആ
ശ്രയിക്കുമാറായത എതുകൊണ്ടെന്ന അവൻ ചൊദിക്കുന്നത—
൬ വിശ്വസിക്കുന്നവർ നീതിയുള്ളവരാക്കപ്പെട്ടും അബ്രഹാമീ
നൊടു കൂടി അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നു എന്നുള്ളത.

ബുദ്ധിയില്ലാത്ത ഗലാത്തിയക്കാരെ സത്യത്തെ അനുസസരിക്കാ


V2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/469&oldid=177373" എന്ന താളിൽനിന്ന് ശേഖരിച്ചത്