താൾ:GaXXXIV1.pdf/468

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮ ഗലാത്തിയക്കാർ ൨. അ.

<lg n="">സിനൊടു കൂടി പിന്നെയും യറുശലമിലെക്ക പുറപ്പെട്ടു പോയി</lg><lg n="൨"> തീത്തൂസിനെയും കൂട്ടിക്കൊണ്ടു പൊയി✱ ഞാൻ ദൈവ അറിയി
പ്പുകൊണ്ട തന്നെ പുറപ്പെട്ടു ചെല്ലുകയും ഞാൻ പുറജാതിക്കാരു
ടെ ഇടയിൽ പ്രസംഗിക്കുന്ന എവൻഗെലിയാനെ അവൎക്കും
ഞാൻ ഓടുന്നത എങ്കിലും ഓടിയത എങ്കിലും ഒരു പ്രകാരത്തി
ലും വ്യൎത്ഥമായി ഭവിക്കാതെ ഇരിപ്പാനായിട്ട രഹസ്യമായിട്ട ശ്രു</lg><lg n="൩">തിപ്പെട്ടവൎക്കും വിവരം അറിയിക്കയും ചെയ്തു✱ എന്നാലും ഗ്രെ
ക്കനായി എന്നൊടു കൂടിയിരുന്ന തീത്തൂസ ചെല എല്പാൻ നിൎബ</lg><lg n="൪">ന്ധിക്കപ്പെട്ടതുമില്ല✱ അതും ഉപായത്തൊടെ അകത്ത കടത്ത
പ്പെട്ട കള്ള സഹോദരന്മാരുടെ നിമിത്തമായിട്ട ആകുന്നു ഇവർ
നമ്മെ അടിമപ്പെടുത്തുവാനായിട്ട യെശു ക്രിസ്തുവിങ്കൽ നമുക്കുണ്ടാ
കുന്ന നമ്മുടെ സ്വാതന്ത്ര്യത്തെ ഒറ്റു നൊക്കുവാനായിട്ട ഗൂഢ</lg><lg n="൫">മായി കടന്നു വന്നു✱ എവൻഗെലിയൊന്റെ സത്യം നിങ്ങളൊ
ടു കൂടെ സ്ഥിരമായിരിക്കെണ്ടുന്നതിന്ന ഇവൎക്ക ഞങ്ങൾ ഒരു നാഴി</lg><lg n="൬">കപൊലും അനുസരണത്താൽ ഇടകൊടുത്തിട്ടില്ല✱ എന്നാൽ
വിശെഷമായി പ്രമാണിക്കപ്പെട്ടവരുടെ സംഗതിയൊ അവർ
മുമ്പെ എതു പ്രകാരമുള്ളവരായിരുന്നു എങ്കിലും എനിക്ക വെണ്ടുവ
തില്ല (ദൈവം മനുഷ്യൻറ മുഖപക്ഷത്തെ പരിഗ്രഹിക്കുന്നില്ല)
എന്തുകൊണ്ടെന്നാൽ പ്രമാണിക്കപ്പെട്ടവർ എനിക്ക ഒന്നും അധിക</lg><lg n="൭">പ്പെടുത്തീട്ടില്ല✱ എന്നാൽ മറു പക്ഷമായി ചെലാകൎമ്മത്തിന്റെ
(എവൻഗെലിയൊൻ) പത്രൊസിങ്കൽ ഭരമേല്പിക്കപ്പെട്ടതുപോ
ലെ ചെലയില്ലായ്മയുടെ എവൻഗെലിയൊൻ എങ്കൽ ഭരമേല്പിക്ക</lg><lg n="൮">പ്പെട്ടു എന്ന അവർ കണ്ടാറെയും✱ (എന്തുകൊണ്ടെന്നാൽ ചെല
യുടെ അപ്പൊസ്തൊലത്വത്തിന്ന പത്രൊസിങ്കൽ വ്യാപരിച്ചവൻ</lg><lg n="൯"> പുറജാതിക്കാൎക്കായ്കൊണ്ട എങ്കലും വ്യാപരിച്ചു✱ എനിക്ക നൽ
കപ്പെട്ട കൃപയെ തൂണുകളായി കാണപ്പെട്ട യാക്കൊബും കെഫാ
സും യൊഹന്നാനും അറിഞ്ഞാറെയും അവർ എനിക്കും ബൎന്ന
ബാസിന്നും ഞങ്ങൾ പുറജാതികളുടെ അടുക്കലെക്കും അവർ ചെ
ലാ കൎമ്മത്തിലെക്കും പൊകുവാൻ തക്കവണ്ണം അന്യൊന്യതക്ക വ</lg><lg n="൧൦">ലത്തു കൈകളെ തന്നു✱ ഞങ്ങൾ ദരിദ്രന്മാരെ മാത്രം ഓൎത്തു
കൊള്ളണമെന്ന അവർ പറഞ്ഞു ആയതിനെ ചെയ്വാൻ ഞാൻ
ജാഗ്രതയുള്ളവനുമായിരുന്നു✱</lg>

<lg n="൧൧"> പിന്നെ പത്രൊസ അന്തിയൊക്കിയായിലെക്ക വന്നപ്പൊൾ അ
വൻ കുറ്റപ്പെടുവാനുള്ളവനായിരുന്നതുകൊണ്ട ഞാൻ അഭിമുഖ</lg><lg n="൧൨">മായി അവനെ നേരിട്ടു നിന്നു✱ എന്തുകൊണ്ടെന്നാൽ യാക്കൊ
ബിന്റെ അടുക്കൽനിന്ന ചിലർ വരുന്നതിന്ന മുമ്പെ അവൻ പു
റജാതിക്കാരൊടു കൂടി ഭക്ഷിച്ചു എന്നാൽ അവർ എത്തിയതി
ന്റെ ശെഷം അവൻചെലയുള്ളവരെ ഭയപ്പെട്ടിട്ട പിൻ ഒഴി</lg><lg n="൧൩">ഞ്ഞ വെർപിരിഞ്ഞുകൊൾകയും ചെയ്തു✱ മറ്റുള്ള യെഹൂദന്മാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/468&oldid=177372" എന്ന താളിൽനിന്ന് ശേഖരിച്ചത്