താൾ:GaXXXIV1.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൪. അ. ൩൫

ഹെതുവായിട്ട അവൻ അവിടെ എറ അതിശയങ്ങളെ ചെയ്തതു
മില്ല✱

൧൪ അദ്ധ്യായം

൧ ക്രിസ്തുവിനെ കുറിച്ച എറൊദെസിന്റെ അഭിപ്രായം.— ൧൩
അഞ്ച അപ്പത്തിന്റെയും.— ൨൨ സദുദ്രത്തിന്മെൽ കൂടി ന
ടക്കുന്നതിന്റെയും അത്ഭുതം.

<lg n="">അക്കാലത്തിങ്കൽ തെത്രാൎക്കെനായ എറൊദെസ യെശുവി</lg><lg n="൨">ന്റെ കീൎത്തിയെ കെട്ടു✱ അപ്പൊൾ അവൻ തന്റെ ഭൃത്യന്മാ
രൊട പറഞ്ഞു. ഇവൻ യെഹന്നാൻ ബപ്തിസ്താകുന്നു അവൻ മരിച്ചവ
രിൽനിന്ന ഉയിൎത്തെഴുനീറ്റു അതകൊണ്ട അതിശയങ്ങൾ അവങ്കൽ</lg><lg n="൩"> നടപ്പായിരിക്കയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ എറൊദെസ
തന്റെ സഹൊദരനായ പീലിപ്പൊസിന്റെ ഭാൎയ്യ എറൊദ്യയു
ടെ നിമിത്തമായിട്ട യൊഹന്നാനെ പിടിച്ച അവനെ ബന്ധിപ്പിക്കയും</lg><lg n="൪"> കാരാഗൃഹത്തിലാക്കിയിടുകയും ചെയ്തിരുന്നു✱ എന്തുകൊണ്ടെന്നാൽ
യൊഹന്നാൻ അവനൊട അവളെ പരിഗ്രഹിപ്പാൻ നിനക്ക ന്യാ</lg><lg n="൫">യമല്ല എന്ന പറഞ്ഞിട്ടുണ്ടായിരുന്നു✱ പിന്നെ അവനെ കൊല്ലു
വാൻ അവന്ന മനസ്സായിരിക്കുമ്പൊൾ അവൻ ജനങ്ങളെ ഭയപ്പെ
ട്ടിരുന്നു അതെന്തുകൊണ്ടെന്നാൽ അവർ അവനെ ഒരു ദീൎഘദൎശി</lg><lg n="൬"> എന്ന വെച്ച വിചാരിച്ചു✱ എന്നാൽ എറൊദെസിന്റെ ജന്മ ദി
വസം കഴിക്കുമ്പൊൾ എറൊദ്യായുടെ പുത്രി മദ്ധ്യെ നൃത്തം ചെ</lg><lg n="൭">യ്തു എറൊദെസിനെ പ്രസാദിപ്പിക്കയും ചെയ്തു✱ ആയതുകൊണ്ട
അവൾ യാതൊന്നിനെ യാചിച്ചാലും അതിനെ അവൾക്ക കൊടുപ്പാ</lg><lg n="൮">നായിട്ട അവൻ ആണയൊടെ വാഗ്ദത്തം ചെയ്തു✱ പിന്നെ അ
വൾ അവളുടെ മാതാവിനാൽ മുൻ ഉപദെശിക്കപ്പെടുകകൊണ്ട യൊ
ഹന്നാൻ ബപ്തിസ്തിന്റെ തലയെ ഇവിടെ ഒരു പിഞ്ഞാണത്തിൽ</lg><lg n="൯"> എനിക്കു തരെണമെന്ന പറഞ്ഞു✱ അപ്പൊൾ രാജാവ ദുഃഖപ്പെട്ടി
രുന്നു എങ്കിലും ആണകളുടെ നിമിത്തമായിട്ടും കൂടി ഭക്ഷണത്തി
ന്നിരുന്നവരുടെ നിമിത്തമായിട്ടും അതിനെ അവൾക്കു കൊടുപ്പാൻ </lg><lg n="൧൦"> കല്പിച്ചു✱ അവൻ ആളയച്ച കാരാഗൃഹത്തിൽ യൊഹന്നാനെ ശി</lg><lg n="൧൧">രഃഛേദന ചെയ്യിക്കയും ചെയ്തു✱ പിന്നെ അവന്റെ തല ഒരു
പിഞ്ഞാണത്തിൽ കൊണ്ടുവരപ്പെട്ട ബാല സ്ത്രീക്കു കൊടുക്കപ്പെട്ടു
അവൾ അതിനെ തന്റെ മാതാവിന കൊണ്ടു പൊകയും ചെയ്തു✱</lg><lg n="൧൨"> അപ്പൊൾ അവന്റെ ശിഷ്യന്മാർ അടുക്കൾ വന്ന ഉടലിനെ എ
ടുത്ത അതിനെ കുഴിച്ചിടുകയും അവർ ചെന്ന യെശുവിനൊട അ
റിയിക്കയും ചെയ്തു✱</lg>

<lg n="൧൩">യെശു അതിനെ കെട്ടാറെ അവിടെനിന്ന ഒരു പടവിൽ വ
നമായൊരു സ്ഥലത്തിലെക്ക വെറിട്ട പുറപ്പെട്ടു പൊയി ജനങ്ങൾ
അതിനെ കെട്ടാറെ നഗരങ്ങളിൽനിന്ന കാൽ നടയായി അവ</lg>


E2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/45&oldid=176949" എന്ന താളിൽനിന്ന് ശേഖരിച്ചത്