താൾ:GaXXXIV1.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൩. അ. ൧൪൭

<lg n="൧൦">എന്നാൽ നിങ്ങൾ ആരൊടു വല്ലതിനെയും ക്ഷമിക്കുന്നുവൊ ഞാ
നും (അവനൊട ക്ഷമിക്കുന്നു) എന്തുകൊണ്ടെന്നാൽ ഞാൻ വല്ല
തിനെയും ക്ഷമിച്ചിട്ടുണ്ടെങ്കിൽ ആരൊട ക്ഷമിച്ചു നിങ്ങളുടെ നിമി
ത്തമായിട്ട ഞാൻ ക്രിസ്തുവിന്റെ സന്നിധാനത്തിൽ (ക്ഷമിച്ചത)</lg><lg n="൧൧"> അത സാത്താൻ നമ്മെ ജയിച്ചുകൊള്ളാതെ ഇരിപ്പാനായിട്ട ആ
കുന്നു അവന്റെ ഉപായങ്ങളെ നാം അറിയാത്തവരല്ലല്ലൊ✱</lg>

<lg n="൧൨">വിശെഷിച്ചും ഞാൻ ക്രിസ്തുവിന്റെ എവൻഗെലിയൊനെ
(പ്രസംഗിപ്പനായ്കൊണ്ട) ത്രൊവാസിൽ വന്ന എനിക്ക കൎത്താ
വിനാൽ വാതിൽ തുറക്കപ്പെട്ടപ്പൊൾ ഞാൻ എന്റെ സഹൊദ
രനായ തീത്തൂസിനെ കണ്ടെത്തായ്ക കൊണ്ട എന്റെ ആത്മാവിൽ</lg><lg n="൧൩"> എനിക്ക ഒട്ടും സൌഖ്യമുണ്ടായില്ല✱ എന്നാറെ ഞാൻ അവരൊട
യാത്ര പറഞ്ഞും കൊണ്ട അവിടെനിന്ന മക്കെദൊനിയായ്ക്ക പൊ</lg><lg n="൧൪">യി✱ എന്നാൽ എപ്പൊഴും ഞങ്ങളെ ക്രിസ്തുവിങ്കൽ ജയസന്തൊ
ഷപ്പെടുത്തുകയും ഞങ്ങളെക്കൊണ്ട തന്റെ അറിവിന്റെ സൌര
ഭ്യത്തെ എല്ലാടത്തും പ്രസിദ്ധമാക്കുകയും ചെയ്യുന്ന ദൈവത്തിന്ന</lg><lg n="൧൫"> വന്ദനമുണ്ടാകട്ടെ✱ എന്തെന്നാൽ രക്ഷിക്കപ്പെടുന്നവരിലും നശി
ച്ചു പൊകുന്നവരിലും ഞങ്ങൾ ദൈവത്തിങ്കൽ ക്രിസ്തുവിന്റെ ഒരു</lg><lg n="൧൬"> സുഗന്ധമാകുന്നു✱ ഇവൎക്കൊ മരണത്തിലെക്ക മരണഗന്ധവും അ
വൎക്കൊ ജീവങ്കലെക്ക ജീവ ഗന്ധവും ആകുന്നു വിശെഷിച്ചും ൟ</lg><lg n="൧൭"> കാൎയ്യങ്ങൾക്ക മതിയായുള്ളവൻ ആര✱ എന്തെന്നാൽ ഞങ്ങൾ
ദൈവത്തിന്റെ വചനത്തെ വഷളാക്കുന്നവരെ പലരെ പൊ
ലെയല്ല പരമാൎത്ഥത്തിൽ നിന്നുള്ളപൊലെ മാത്രം ദൈവത്തിൽ
നിന്നുള്ളപൊലെ മാത്രം ഞങ്ങൾ ദൈവത്തിന്റെ മുമ്പാക ക്രിസ്തു
വിങ്കൽ സംസാരിക്കുന്നു✱</lg>

൩ അദ്ധ്യായം

൧ പൌലുസിന്റെ ദൈവശുശ്രൂഷയുടെ ഒരു പ്രശംസ.— ൬ ന്യാ
യ പ്രമാണത്തിന്റെയും എവൻഗെലിയൊന്റെയും ശുശ്രൂഷ
ക്കാർ തമ്മിലുള്ള ഭെദാഭെദം.

<lg n="">ഞങ്ങളെ തന്നെ ഞങ്ങൾ പിന്നെയും പ്രശംസിപ്പാൻ തുട
ങ്ങുന്നുവൊ അല്ലെങ്കിൽ നിങ്ങൾക്ക പ്രശംസയുടെ ലെഖനങ്ങ
ളെങ്കിലും നിങ്ങളിൽനിന്ന പ്രശംസയുടെ ലെഖനങ്ങളെങ്കിലും മ</lg><lg n="൨">റ്റു ചിലരെ പൊലെ ഞങ്ങൾക്ക ആവശ്യമുണ്ടൊ✱ ഞങ്ങളു
ടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടതും സകല മനുഷ്യരാലും അറിയ
പ്പെട്ടതും വായിക്കപ്പെട്ടതുമായ ഞങ്ങളുടെ ലെഖനം നിങ്ങൾ ത</lg><lg n="൩">ന്നെ ആകുന്നു✱ മഷി കൊണ്ടല്ല ജീവനുള്ള ദൈവത്തിന്റെ ആ
ത്മാവിനാൽ തന്നെ കൽപലകകളിലല്ല ഹൃദയത്തിലെ മാംസ സം
ബന്ധമായുള്ള പലകകളിൽ തന്നെ എഴുതപ്പെട്ട ഞങ്ങളാൽ ശുശ്രൂ
ഷിക്കപ്പെട്ട ക്രിസ്തുവിന്റെ ലെഖനം നിങ്ങളാകുന്നു എന്ന നിങ്ങൾ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/447&oldid=177351" എന്ന താളിൽനിന്ന് ശേഖരിച്ചത്