താൾ:GaXXXIV1.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬ ൨ കൊറിന്തിയക്കാർ ൨. അ.

<lg n="">ഞങ്ങളെ നിങ്ങളൊടും കൂടി ക്രിസ്തു വിങ്കൽ സ്ഥിരപ്പെടുത്തുന്നവനും ന</lg><lg n="൨൨>മ്മെ അഭിഷെകം ചെയ്യുവനും ദൈവം തന്നെ ആകുന്നു✱ അവൻ ന
മ്മെ മുദ്രയിട്ടവനും നമ്മുടെ ഹൃദയങ്ങളിൽ ആത്മാവിന്റെ അച്ചാ</lg><lg n="൨൩">രത്തെ തന്നവനും ആകുന്നു✱ എന്നാലൊ ഞാൻ നിങ്ങളെ ക്ഷ
മിപ്പാനായിട്ട ഞാൻ ഇതുവരെയും കൊറിന്തുവിലെക്ക വന്നില്ല എ
ന്റെ ആത്മാവിന്മെൽ ഒരു സാക്ഷിയായിട്ട ഞാൻ ദൈവത്തെ</lg><lg n="൨൪"> വിളിക്കുന്നു✱ നിങ്ങളുടെ വിശ്വാസത്തിന്മെൽ ഞങ്ങൾക്ക അധി
കാരമുണ്ട എന്ന വെച്ചല്ല ഞങ്ങൾ നിങ്ങളുടെ സന്തൊഷത്തിന്റെ
സഹായക്കാരത്രെ ആകുന്നത എന്തെന്നാൽ നിങ്ങൾ വിശ്വാസ
ത്താൽ നില്ക്കുന്നു✱</lg>

൨ അദ്ധ്യായം

൧ താൻ അവരുടെ അടുക്കലെക്ക വരാത്തതിന്റെ ഹെതു
ക്കൾ.— ൬ ഭ്രഷ്ടനാക്കപ്പെട്ട ആളിന്റെ സംഗതി.— ൧൪ അ
വൻ എല്ലാടവും പ്രസംഗം ചെയ്യുന്നതിനാലുള്ള സിദ്ധി.

<lg n="">എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലെക്ക പിന്നെയും ദുഃഖ
ത്തൊടെ വരരുത എന്നുള്ളതിനെ എന്റെ ഉള്ളിൽ നിശ്ചയി</lg><lg n="൨">ച്ചു✱ എന്തെന്നാൽ ഞാൻ നിങ്ങളെ ദുഃഖിപ്പിക്കുന്നു എങ്കിൽ അ
പ്പൊൾ എന്നാൽ ദുഃഖപ്പെടുന്നവനല്ലാതെ എന്നെ സന്തൊഷിപ്പി</lg><lg n="൩">ക്കുന്നവൻ ആരുള്ളു✱ വിശെഷിച്ചും ഞാൻ വന്നിട്ട എന്നെ സ
ന്തൊഷിപ്പിക്കെണ്ടുന്നവരിൽനിന്ന എനിക്ക ദുഃഖമുണ്ടാകാതെ ഇരി
പ്പാനായി ഞാൻ ൟ കാൎയ്യത്തെ തന്നെ നിങ്ങൾക്ക എന്റെ സ
ന്തൊഷം നിങ്ങളുടെ എല്ലാവരുടെയും സന്തൊഷമാകുന്നു എന്ന
എനിക്ക നിങ്ങളിൽ എല്ലാവരിലും ഉറപ്പുണ്ടാകകൊണ്ട എഴുതി✱</lg><lg n="൪"> എന്തുകൊണ്ടെന്നാൽ വളരെ സങ്കടത്താലും മനൊവ്യസനത്താ
ലും വളര കണ്ണുനീരുകളൊടും കൂടി ഞാൻ നിങ്ങൾക്ക എഴുതിയ
ത നിങ്ങൾ ദുഃഖപ്പെടുവാനായിട്ടല്ല നിങ്ങളിലെക്ക എനിക്കു എറ്റ
വും വിശെഷാൽ ഉള്ള സ്നെഹത്തെ നിങ്ങൾ അറിവാനായിട്ടത്രെ✱</lg><lg n="൫"> എങ്കിലും ഞാൻ നിങ്ങളെ എല്ലാവരെയും എറ്റവും ഭാരം ചു
മത്താതെ ഒരുത്തൻ ദുഃഖിപ്പിച്ചിട്ടുണ്ടെങ്കിൽ അവൻ എന്നെ അല്പ</lg><lg n="൬">മല്ലാതെ ദുഃഖിപ്പിച്ചിട്ടില്ല✱ പലരാലും ഉണ്ടായ ൟ ശാസനം ഇപ്രകാ</lg><lg n="൭">രമുള്ളവന മതി✱ എന്നതുകൊണ്ട പ്രതിയായി ഇപ്രകാരമുള്ളവൻ
അതി ദുഃഖത്താൽ പക്ഷെ മിഴുങ്ങപ്പെടാതെ ഇരിപ്പാൻ നിങ്ങൾ
വിശെഷാൽ അവനൊട ക്ഷമിക്കയും അവനെ ആശ്വസിപ്പിക്ക</lg><lg n="൮">യും ചെയ്യെണ്ടുന്നതല്ലൊ ആകുന്നത✱ അതുകൊണ്ട നിങ്ങൾ അവ
ന്റെ നെരെ നിങ്ങളുടെ സ്നെഹത്തെ ഉറപ്പിക്കെണമെന്ന ഞാൻ</lg><lg n="൯"> നിങ്ങളൊട അപെക്ഷിക്കുന്നു✱ എന്തെന്നാൽ ഇതിന്നായിട്ടും
ഞാൻ നിങ്ങൾ സകലത്തിലും അനുസരണമുള്ളവരാകുന്നുവൊ എ
ന്ന നിങ്ങളെ പരീക്ഷിച്ചു. അറിയെണ്ടുന്നതിന്ന ഞാൻ എഴുതി✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/446&oldid=177350" എന്ന താളിൽനിന്ന് ശേഖരിച്ചത്