താൾ:GaXXXIV1.pdf/439

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൧൪ അ.

<lg n="">മല്ല വിശെഷിച്ചും മരിച്ചവർ ഉയിൎത്തെഴുനീല്ക്കുന്നില്ല എന്നാകു
ന്നു എങ്കിൽ ദൈവം ഉയിൎത്തെഴുനീല്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ
അവൻ ഉയിൎത്തെഴുനീല്പിച്ചു എന്ന ഞങ്ങൾ ദൈവത്തെ കുറിച്ച
സാക്ഷി പറഞ്ഞിരിക്കകൊണ്ട ഞങ്ങൾ ദൈവത്തിന്റെ കള്ളസാ</lg><lg n="൧൬">ക്ഷിക്കാരായി കാണപ്പെടുന്നുവല്ലൊ✱ എന്തെന്നാൽ മരിച്ചവർ
ഉയിൎത്തെഴുനീല്ക്കുന്നില്ല എങ്കിൽ അപ്പൊൾ ക്രിസ്തുവും ഉയിൎത്തെഴു</lg><lg n="൧൭">നീല്ക്കപ്പെട്ടിട്ടില്ല✱ എന്നാൽ ക്രിസ്തു ഉയിൎത്തെഴുനീല്ക്കപ്പെട്ടിട്ടില്ല
എന്നുവരികിൽ നിങ്ങളുടെ വിശ്വാസം വ്യൎത്ഥം നിങ്ങൾ ഇനിയും</lg><lg n="൧൮"> നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു✱ അപ്പൊൾ ക്രിസ്തുവിങ്കൽ</lg><lg n="൧൯"> നിദ്രയെ പ്രാപിച്ചവരും നശിച്ചു പൊയി✱ ൟ ജന്മത്തിങ്കൽ
മാത്രമെ നമുക്ക ക്രിസ്തുവിങ്കൽ ആശാബന്ധമുള്ളു എങ്കിൽ സകല മ
നുഷ്യരെക്കാളും നാം മഹാ അരിഷ്ടന്മാരാകുന്നു✱</lg>

<lg n="൨൦">എന്നാൽ ഇപ്പൊൾ ക്രിസ്തു മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീ</lg><lg n="൨൧">റ്റ നിദ്രയെ പ്രാപിച്ചവരിൽ ആദ്യ വിളവായി തീൎന്നു✱ എ
ന്തെന്നാൽ ഒരു മനുഷ്യനാൽ മരണമുണ്ടായതുകൊണ്ട ഒരു മനുഷ്യ</lg><lg n="൨൨">നാൽ മരിച്ചവരുടെ ഉയിൎത്തെഴുനീല്പുണ്ടായി✱ എന്തെന്നാൽ എ
തുപ്രകാരം ആദമിങ്കൽ എല്ലാവരും മരിക്കുന്നുവൊ അപ്രകാരം ത</lg><lg n="൨൩">ന്നെ ക്രിസ്തുവിങ്കൽ എല്ലാവരും ജീവിപ്പിക്കപ്പെടും✱ ഒാരൊരു
ത്തൻ തന്റെ തന്റെ സന്ത ക്രമത്തിൽ അത്രെ ക്രിസ്തു ആദ്യ
വിളവായിട്ട പിന്നെത്തെതിൽ ക്രിസ്തുവിനുള്ളവർ അവന്റെ വ</lg><lg n="൨൪">രവിങ്കൽ✱ അതിന്റെ ശെഷം അവസാനമാകുന്നു അപ്പൊൾ അ
വൻ പിതാവാകുന്ന ദൈവത്തിങ്കൽ രാജ്യത്തെ എല്പിക്ക ഉണ്ടാകും
അപ്പൊൾ അവൻ സകല ആധിപത്യത്തെയും സകല അധികാര</lg><lg n="൨൫">ത്തെയും ശക്തിയെയും നശിപ്പിച്ചു തീൎന്നിരിക്കും✱ എന്തെന്നാൽ
സകല ശത്രുക്കളെയും തന്റെ പാദങ്ങളിൻ കീഴിൽ ആക്കിക്കള</lg><lg n="൨൬">വൊളത്തിന്ന അവൻ പരിപാലനം ചെയ്യെണ്ടുന്നതാകുന്നു✱ ന</lg><lg n="൨൭">ശിപ്പിക്കപ്പെടുവാനുള്ള ഒടുക്കത്തെ ശത്രു മരണം ആകുന്നു✱ എ
ന്തെന്നാൽ അവൻ സകലത്തെയും അവന്റെ പാദങ്ങളിൻ കീ
ഴിൽ ആക്കിക്കളഞ്ഞു എന്നാൽ സകലവും അവന്റെ കീഴിലാക്ക
പ്പെട്ടിരിക്കുന്നു എന്ന അവൻ പറയുമ്പൊൾ സകലത്തെയും അ
വന്ന കീഴിലാക്കീട്ടുള്ളവൻ ഒഴികെ അകുന്നു എന്നുള്ളത സ്പഷ്ടമാകു</lg><lg n="൨൮">ന്നു✱ എന്നാൽ സകലവും എപ്പൊൾ അവന്ന കീഴാക്കപ്പെട്ടിരി
ക്കുമൊ അപ്പൊൾ ദൈവം സകലത്തിലും സകലവുമാകെണ്ടുന്നതി
ന്ന പുത്രനും തനിക്കു സകലത്തെയും കീഴാക്കീട്ടുള്ളവന്ന കീൾപ്പെട്ടി</lg><lg n="൨൯">രിക്കും✱ ആയതല്ല മരിച്ചവർ ഒരു പ്രകാരത്തിലും ഉയിൎത്തെഴു
നീല്ക്കുന്നില്ല എങ്കിൽ മരിച്ചവൎക്ക പകരം ബപ്തിസ്മപ്പെട്ടവർ എ
ന്തു ചെയ്യും പിന്നെ അവർ മരിച്ചവൎക്ക പകരം എന്തിന ബപ്തി</lg><lg n="൩൦">സ്മപ്പെടുന്നു✱ നാമും നാഴികതൊറും അപകടത്തിലകപ്പെടുന്ന</lg><lg n="൩൧">ത എന്തിന✱ ഞാൻ ദിവസം തൊറും മരിക്കുന്നു എന്ന ഞാൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/439&oldid=177343" എന്ന താളിൽനിന്ന് ശേഖരിച്ചത്