താൾ:GaXXXIV1.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൧൪. അ. ൧൩൭

<lg n="">വൻ എല്ലാവരാലും ബൊധം വരുത്തപ്പെടുന്നു എല്ലാവരാലും വി</lg><lg n="൨൫">ധിക്കപ്പെടുന്നു✱ ഇപ്രകാരം അവന്റെ ഹൃദയത്തിലെ ആന്തര
ങ്ങൾ പ്രകാശമുള്ളവയായി തീരുകയും ചെയ്യുന്നു അങ്ങിനെ അ
വൻ മുഖം കവിണു വീണ ദൈവത്തെ വന്ദിക്കയും ദൈവം സത്യ
മായി നിങ്ങളുടെ ഇടയിൽ ഉണ്ട എന്ന ശ്രുതിപ്പെടുത്തുകയും ചെ</lg><lg n="൨൬">യ്യും✱ അതുകൊണ്ട എങ്ങിനെ സഹൊദരന്മാരെ നിങ്ങൾ ഒന്നിച്ച
കൂടുമ്പൊൾ നിങ്ങളിൽ ഓരൊരുത്തന്ന ഓരൊ സംകീൎത്തനമുണ്ട ഓ
രൊ ഉപദെശമുണ്ട ഓരൊ ഭാഷയുയുണ്ട ഓരോ അറിയിപ്പുണ്ട ഓരൊ
അൎത്ഥനിൎദ്ദെശമുണ്ട ഉറപ്പിനായ്കൊണ്ട സകല കാൎയ്യങ്ങളും ചെയ്യപ്പെ</lg><lg n="൨൭">ടട്ടെ ഒരുത്തൻ മറുഭാഷയിൽ പറയുന്നു എങ്കിൽ ൟരണ്ട ആളായി
ട്ട അല്ലെങ്കിൽ എറിയാൽ മൂന്ന ആളായിട്ട ഇരിക്കണം അത ക്രമ
മായിട്ട തന്നെ വെണം ഒരുത്തൻ അൎത്ഥം പറകയും ചെയ്യട്ടെ✱</lg><lg n="൨൮"> അൎത്ഥം പറയുന്നവനില്ല എങ്കിൽ അവൻ സഭയിൽ മിണ്ടാതെ ഇ
രിക്കട്ടെ തന്നൊടു തന്നെയും ദൈവത്തൊടും പറകയും ചെയ്യട്ടെ✱</lg><lg n="൨൯"> എന്നാൽ ദീൎഘദൎശിമാർ രണ്ടു മൂന്ന ആളായിട്ട പറയട്ടെ മറ്റുള്ള</lg><lg n="൩൦">വർ വിധിക്കയും ചെയ്യട്ടെ✱ എന്നാൽ അരികത്ത ഇരിക്കുന്നവ
നായ മറ്റൊരുത്തന്ന വല്ലതും പ്രകാശിപ്പിക്കപ്പെട്ടാൽ ഒന്നാമ</lg><lg n="൩൧">ത്തവൻ മിണ്ടാതെ ഇരിക്കട്ടെ✱ എന്തുകൊണ്ടെന്നാൽ എല്ലാവരും
പഠിപ്പാനായിട്ടും എല്ലാവരും ആശ്വസിക്കപ്പെടുവാനായിട്ടും നി</lg><lg n="൩൨">ങ്ങളെല്ലാവരും ഒരൊരുത്തനായിട്ട ദീൎഘദൎശനം പറയാം✱ വി
ശെഷിച്ചും ദീൎഘദൎശിമാരുടെ ആത്മാക്കൾ ദീൎഘദൎശിമാൎക്ക ആധിന</lg><lg n="൩൩">പ്പെട്ടിരിക്കുന്നു✱ എന്തെന്നാൽ ദൈവം അമാന്തത്തിന്റെ അ
ല്ല പരിശുദ്ധന്മാരുടെ സകല സഭകളിലും ഉള്ള പ്രകാരം സമാധാ</lg><lg n="൩൪">നത്തിന്റെ കാരണൻ അത്രെ ആകുന്നത✱ നിങ്ങളുടെ സ്ത്രീകൾ
സഭകളിൽ മിണ്ടാതെ ഇരിക്കട്ടെ എന്തെന്നാൽ അനുസരിച്ചിരിപ്പാ
നല്ലാതെ പറവാൻ അവൎക്ക അനുവാദമില്ല അപ്രകാരം വെദപ്ര</lg><lg n="൩൫">മാണവും പറയുന്നു✱ എന്നാൽ വല്ലതും പഠിപ്പാൻ അവൎക്ക മന
സ്സുണ്ടെങ്കിൽ ഭവനത്തിങ്കൽ തങ്ങളുടെ ഭൎത്താക്കന്മാരൊട ചൊദിക്ക
ട്ടെ എന്തെന്നാൽ സഭയിൽ പറയുന്നത സ്ത്രീകൾക്ക ലജ്ജയാകുന്നു</lg><lg n="൩൬"> എന്ത—ദൈവത്തിന്റെ വചനം നിങ്ങളിൽനിന്ന പുറപ്പെട്ടു വ</lg><lg n="൩൭">ന്നുവൊ അല്ലെങ്കിൽ നിങ്ങൾക്ക മാത്രം വന്നെത്തിയൊ✱ യാ
തൊരുത്തനും താൻ ദീൎഘദൎശിയൊ ആത്മാവുള്ളവനൊ ആകുന്നു
എന്ന തൊന്നുന്നു എങ്കിൽ ഞാൻ നിങ്ങൾക്ക എഴുതുന്ന കാൎയ്യങ്ങൾ
കൎത്താവിന്റെ കല്പനകളാകുന്നു എന്ന അവൻ അറിഞ്ഞുകൊള്ള</lg><lg n="൩൮">ട്ടെ✱ എന്നാൽ വല്ലവനും അറിയാതെയിരിക്കുന്നു എങ്കിൽ അ</lg><lg n="൩൯">വൻ അറിയാതെയിരിക്കട്ടെ✱ അതുകൊണ്ട സഹൊദരന്മാരെ ദീ
ൎഘദൎശനം പറവാൻ മൊഹിപ്പിൻ മറു ഭാഷകളിൽ പറയുന്നതി</lg><lg n="൪൦">നെ വിരൊധിക്കയുമരുത✱ സകല കാൎയ്യങ്ങളും ലക്ഷണമായിട്ടും
ക്രമമായിട്ടും നടക്കുമാറാകട്ടെ✱</lg>


R2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/437&oldid=177341" എന്ന താളിൽനിന്ന് ശേഖരിച്ചത്