താൾ:GaXXXIV1.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൩. അ. ൩൩

<lg n="൩൦">ളയാതെ കണ്ട✱ രണ്ടും കൂട കൊയിത്തിന്നൊളം വളരട്ടെ അ
പ്പൊൾ കൊയിത്തു കാലത്തിങ്കിൽ ഞാൻ കൊയിത്തുകാരൊട പ
റയും മുമ്പെ കളകളെ പറിക്കയും അവയെ ചുട്ടുകളയുന്നതിന്ന കെ
ട്ടുകളായി കെട്ടുകയും ചെയ്വിൻ എന്നാൽ കൊതമ്പിനെ എന്റെ ക
ളപ്പുരയിൽ കൂട്ടുവിൻ✱</lg>

<lg n="൩൧">മറ്റൊരു ഉപമയെ അവൻ അവൎക്ക പറഞ്ഞു കാണിച്ചു ആയ
തെന്തെന്നാൽ സ്വൎഗ്ഗരാജ്യം ഒരു കടുകമണിയൊട സദൃശമാകുന്നു
അതിനെ ഒരു മനുഷ്യൻ എടുത്ത തന്റെ വയലിൽ വിതച്ചു✱</lg><lg n="൩൨"> അത സകല വിത്തുകളെക്കാളും ചെറിയത തന്നെ ആകുന്നു എ
ന്നാൽ അത വളൎന്നപ്പൊൾ സസ്യങ്ങളിൽ ഏറ്റവും വലിയതാകുന്നു
ഒരു വൃക്ഷമായി തീരുകയും ചെയ്യുന്നു എന്നതുകൊണ്ട ആകാശത്തി
ലുള്ള പക്ഷികൾ അതിന്റെ കൊമ്പുകളിൽവന്ന വസിക്കുന്നു✱</lg>

<lg n="൩൩">മറ്റൊരു ഉപമയെ അവൻ അവരൊടു പറഞ്ഞു സ്വൎഗ്ഗരാജ്യം
പുളിച്ചമാവിനൊട സദൃശമാകുന്നു ആയതിനെ ഒരു സ്ത്രീ എടുത്ത
മൂന്ന പറ മാവിൽ ഒക്കയും പുളിക്കുവൊളത്തിന്ന അടക്കി വെച്ചു✱</lg><lg n="൩൪"> ൟ കാൎയ്യങ്ങളെ ഒക്കെയും യെശു പുരുഷാരത്തൊട ഉപമകളായി
ട്ട പറഞ്ഞു ഒരു ഉപമ കൂടാതെ അവരൊട പറഞ്ഞതുമില്ല✱</lg><lg n="൩൫"> ഞാൻ എന്റെ വായിനെ ഉപമകളായി തുറക്കും ലൊകത്തി
ന്റെ ആരംഭം മുതൽ മറപൊരുളായിരുന്ന കാൎയ്യങ്ങളെ അറി
യിക്കുമെന്ന ദീൎഘദൎശിയാൽ പറയപ്പെട്ടത നിവൃത്തിയാകെണ്ടുന്ന
തിന്ന ആയിരുന്നു✱</lg>

<lg n="൩൬">അപ്പൊൾ പുരുഷാരത്തെ അയച്ചിട്ട യെശു ഭവനത്തിലെക്ക
ചെന്നു എന്നാറെ അവന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വ
ന്ന വയലിലെ കളകളുടെ ഉപമയെ ഞങ്ങൾക്ക തെളിയിക്കെണ</lg><lg n="൩൭">മെന്ന പറഞ്ഞു✱ അവൻ ഉത്തരമായിട്ട അവരൊട പറഞ്ഞു ന</lg><lg n="൩൮">ല്ല വിത്ത വിതക്കുന്നവൻ മനുഷ്യന്റെ പുത്രനാകുന്നു✱ വയല
ലൊകം ആകുന്നു നല്ല വിത്ത രാജ്യത്തിന്റെ മക്കളാകുന്നു✱ എന്നാൽ</lg><lg n="൩൯"> കളകൾ ദുഷ്ടനായവന്റെ മക്കളാകുന്നു✱ അവയെ വിതച്ചിട്ടുള്ള
ശത്രു പിശാചകുന്നു കൊയിത്ത ലൊകത്തിന്റെ അവസാനമാ</lg><lg n="൪൦">കുന്നു ന്നെ കൊയിത്തുകാർ ദൈവ ദൂതന്മാരാകുന്നു✱ ആക
യാൽ കളകൾ എതുപ്രകാരം കൂട്ടി അഗ്നിയിൽ ചുടിയിക്കപ്പെടുന്നു
വൊ അപ്രകാരം ഇഹലൊകത്തിന്റെ അവസാനത്തിങ്കൽ ഉ</lg><lg n="൪൧">ണ്ടാകും✱ മനുഷ്യന്റെ പുത്രൻ തന്റെ ദൂതന്മാരെ അയ്ക്കും അ
വർ അവന്റെ രാജ്യത്തിൽനിന്ന സകല വിരുദ്ധങ്ങളെയും അക്ര</lg><lg n="൪൨">മം ചെയ്യുന്നവരെയും കൂട്ടുകയും✱ അവരെ അഗ്നിക്കുണ്ഡത്തിലെക്ക
ഇട്ടു കളകയും ചെയ്യും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും✱</lg><lg n="൪൩"> അപ്പൊൾ നീതിമാന്മാർ സൂൎയ്യനെപ്പൊലെ തങ്ങളുടെ പിതാവി
ന്റെ രാജ്യത്തിൽ ശൊഭിക്കും കെൾപ്പാൻ ചെവികളുള്ളവൻ കെ
ൾക്കട്ടെ✱</lg>


E

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/43&oldid=176947" എന്ന താളിൽനിന്ന് ശേഖരിച്ചത്