താൾ:GaXXXIV1.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൧൦. അ.

<lg n="">യപ്രമാണമില്ലാത്തവൎക്ക ന്യായ പ്രമാണമില്ലാത്തവൻ എന്ന പൊ</lg><lg n="൨൨">ലെയും ആയി ഭവിച്ചു✱ ശക്തിയില്ലാത്തവരെ ആദായപ്പെടുത്തെ
ണ്ടുന്നതിനായിട്ട ശക്തിയില്ലാത്തവൎക്ക ഞാൻ ശക്തിയില്ലാത്ത
വൻ എന്നപൊലെയായി ഭവിച്ചു ഞാൻ എല്ലാ പ്രകാരത്തിലും
ചിലരെ രക്ഷിക്കെണ്ടുന്നതിന്ന എല്ലാവൎക്കും ഞാൻ സകലംവു ആ</lg><lg n="൨൩">യി തീൎന്നു✱ ഞാൻ ഇതിനെയും എവൻഗെലിയൊന്റെ നിമി
ത്തമായിട്ട (നിങ്ങളൊടു) കൂടി ഒഹരിക്കാരനായി</lg><lg n="൨൪"> തീരെണ്ടുന്നതിന്ന ചെയ്യുന്നു✱ ഓട്ടത്തിൽ ഓടുന്നവർ എല്ലാവ
രും ഓടുന്നു എങ്കിലും ഒരുത്തിനെ വിരുത കിട്ടുന്നുള്ളൂ എന്ന നി
ങ്ങൾ അറിയുന്നില്ലയൊ ഇപ്രകാരം നിങ്ങൾക്ക ലഭിക്കെണ്ടുന്നതിന്ന</lg><lg n="൨൫"> ഓടിക്കൊൾവിൻ✱ എന്നാൽ പൊരാടുന്നവനൊക്കയും സകല
ത്തിലും മിതത്തൊടെയിരിക്കുന്നു എന്നാൽ ഇതിനെ ചെയ്യുന്നത
അവൎക്ക, അഴിവുള്ളൊരു കിരീടത്തെയും നമുക്കൊ അഴിവില്ലാത്ത</lg><lg n="൨൬"> തിനെയും ലഭിക്കെണ്ടുന്നതിന്നാകുന്നു✱ ആയതുകൊണ്ടു ഞാൻ ൟ
വണ്ണം ഓടുന്നു നിശ്ചയം കൂടാതെ അല്ല ൟവണ്ണം ഞാൻ അങ്കം</lg><lg n="൨൭"> പിടിക്കുന്നു ആകാശത്തെ അടിക്കുന്നവനെ പൊലെ അല്ല✱ എ
ങ്കിലൊ മറ്റുള്ളവരൊട പ്രസംഗിച്ചിട്ട ഞാൻ തന്നെ എത പ്രകാ
രത്തിലും ഉപെക്ഷിതനാകാതെ ഇരിപ്പാനായിട്ട ഞാൻ എന്റെ
ശരീരത്തെ ഒതുക്കുകയും വണക്കുകയും ചെയ്യുന്നു✱</lg>

൧൦ അദ്ധ്യായം

൧ യെഹൂദന്മാർ അവരുടെ കരുണകളാളും ശിക്ഷ വിധികളാ
ലും നമുക്ക ദൃഷ്ടാന്തങ്ങളായിരുന്നു എന്നുള്ളത.— ൨൧ നാം ക
ൎത്താവിന്റെ പീഠത്തെ പിശാചുകളുടെ പീഠമാക്കി തീൎക്കരു
ത എന്നുള്ളത.

<lg n="">വിശെഷിച്ചും സഹൊദരന്മാരെ നമ്മുടെ പിതാക്കന്മാർ എല്ലാം
മെഘത്തിങ്കീഴായിരുന്നു എന്നും എല്ലാവരും സമുദ്രത്തിൽ കൂടി</lg><lg n="൨"> കടന്നു പൊയി എന്നും✱ എല്ലാവരും മൊശെയിങ്കൽ മെഘത്തി</lg><lg n="൩">ലും സമുദ്രത്തിലും ബപ്തിസ്മപ്പെട്ടു എന്നും✱ എല്ലാവരും ഒരു</lg><lg n="൪"> ജ്ഞാന ഭക്ഷണത്തെ ഭക്ഷിച്ചു എന്നും✱ എല്ലാവരും ഒരു ജ്ഞാ
ന പാനീയത്തെ പാനം ചെയ്തു എന്തെന്നാൽ അവരെ പിന്തുട
ൎന്ന ജ്ഞാനപ്പാറയിൽനിന്ന പാനം ചെയ്തു ആ പാറ ക്രിസ്തു ത
ന്നെ ആയിരുന്നു എന്നും നിങ്ങൾ അറിയാതെ ഇരിപ്പാൻ എനി</lg><lg n="൫">ക്ക മനസ്സില്ല✱ എങ്കിലും അവരിൽ അധികം ആളുകളൊടു ദൈ
വത്തിന്ന നല്ല പ്രസാദമായിരുന്നില്ല എന്തുകൊണ്ടെന്നാൽ അ</lg><lg n="൬">വർ വനത്തിൽ അവജയപ്പെട്ടു✱ അവർ മൊഹിച്ച പൊലെ നാ
മും ദൃഷ്കാൎയ്യങ്ങളെ മൊഹിക്കാതെ ഇരിക്കെണ്ടുന്നതിനായിട്ട ൟ കാ</lg><lg n="൭">ൎയ്യങ്ങൾ നമുക്ക ദൃഷ്ടാന്തങ്ങളായി✱ അവരിൽ ചിലർ ഇരുന്ന
പൊലെ നിങ്ങൾ വിഗ്രഹാരാധനക്കാരാകയുമരുത ജനങ്ങൾ ഭക്ഷി</lg>


Q

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/427&oldid=177331" എന്ന താളിൽനിന്ന് ശേഖരിച്ചത്