താൾ:GaXXXIV1.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൯ അ.

<lg n="൧൨">ന്റെ അറിവ ഹെതുവായിട്ട നശിച്ചു പൊകാമൊ✱ എന്നാൽ
നിങ്ങൾ ഇപ്രകാരം സഹൊദരന്മാരുടെ നെരെ പാപം ചെയ്ക
യും അവരുടെ ക്ഷീണമായുള്ള മനൊബൊധത്തെ ദണ്ഡിപ്പിക്ക
യും ചെയ്യുമ്പൊൾ നിങ്ങൾ ക്രിസ്തുവിന്ന വിരൊധമായി പാപം ചെ</lg><lg n="൧൩">യ്യുന്നു✱ ആയതുകൊണ്ട ആഹാരം എന്റെ സഹൊദരനെ വിരു
ദ്ധപ്പെട്ടത്തുന്നു എങ്കിൽ ഞാൻ എന്റെ സഹൊദരനെ വിരുദ്ധ
പ്പെടുത്താതെ ഇരിപ്പാൻ എന്നെന്നെക്കും മാംസത്തെ ഭക്ഷിക്ക
യില്ല✱</lg>

൯ അദ്ധ്യായം

൧ പൗലുസ തന്റെ സ്വാതന്ത്ര്യത്തെ കാട്ടന്നത.— ൭ ദൈവശു
ശ്രൂഷക്കാർ എവൻഗെലിയൊനാൽ ജീവനം കഴിക്കെണ്ടുന്നതാ
കുന്നു എന്നുള്ളത.— ൨൪ ജീവൻ ഒരു ഓട്ടം പൊലെ
ആകുന്നു എന്നുള്ളത.

<lg n="">ഞാൻ ഒരു അപ്പൊസ്തൊലനല്ലയൊ ഞാൻ ഒരു സ്വാതന്ത്ര്യമു
ള്ളവനല്ലയൊ ഞാൻ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെ ക
ണ്ടിട്ടില്ലയൊ കൎത്താവിങ്കൽ നിങ്ങൾ എന്റെ പ്രവൃത്തിയല്ലയൊ</lg><lg n="൨"> മറ്റുള്ളവൎക്ക ഞാൻ അപ്പൊസ്തൊലനല്ല എങ്കിലും നിങ്ങൾക്ക ആ
കുന്നു നിശ്ചയം എന്തെന്നാൽ കൎത്താവിങ്കൽ നിങ്ങൾ എന്റെ അ</lg><lg n="൩">പ്പൊസ്തൊലത്വത്തിന്റെ മുദ്രയാകുന്നു✱ എന്നൊടു വിസ്തരിക്കു</lg><lg n="൪">ന്നവൎക്ക എന്റെ പ്രത്യുത്തരം ഇതാകുന്നു✱ ഭക്ഷിപ്പാനും കുടി</lg><lg n="൫">പ്പാനും ഞങ്ങൾക്ക അധികാരമില്ലയൊ✱ മറ്റ അപ്പൊസ്തൊല
ന്മാരും കൎത്താവിന്റെ സഹൊദരന്മാരും കെപ്പാസും എന്നപൊ
ലെ ഞങ്ങൾക്ക ഒരു സഹൊദരിയെ ഒരു ഭാൎയ്യയെ കൂട്ടികൊണ്ട സ</lg><lg n="൬">ഞ്ചരിപ്പാൻ അധികാരമില്ലയൊ✱ അല്ലെങ്കിൽ പ്രവൃത്തി ചെ
യ്യാതിരിപ്പാൻ എനിക്ക മാത്രവും ബൎന്നബാസിന്നും അധികാരമി</lg><lg n="൭">ല്ലയൊ✱ ആര തന്റെ സ്വന്ത ചിലവിട്ട എപ്പൊളെങ്കിലും യുദ്ധ
സെവയ്ക്ക പൊകുന്നു ആര ഒരു മുന്തിരിങ്ങാത്തൊട്ടത്തെ നടുക
യും അതിന്റെ ഫലത്തിൽനിന്ന ഭക്ഷിക്കാതെയിരിക്കയും ചെയ്യു
ന്നു അല്ലെങ്കിൽ ആര ആട്ടിൻ കൂട്ടത്തെ മെയ്ക്കയും ആ കൂട്ടത്തി</lg><lg n="൮">ന്റെ പാലിൽനിന്ന ഉണ്ണാതെയിരിക്കയും ചെയ്യുന്നു✱ ഞാൻ ഇ
വയെ ഒരു മനുഷ്യനെ പൊലെ പറയുന്നുവൊ ന്യായ പ്രമാണ</lg><lg n="൯">വും ഇവയെ പറയുന്നില്ലയൊ✱ എന്തുകൊണ്ടെന്നാൽ നീ ധാന
ത്തെ മെതിക്കുന്ന കാളയെ വായ കെട്ടരുത എന്ന മൊശെയുടെ
ന്യായ പ്രമാണത്തിൽ എഴുതിയിരിക്കുന്നു ദൈവം കാളകൾക്ക</lg><lg n="൧൦"> വെണ്ടി വിചാരപ്പെടുന്നുവൊ✱ അല്ലെങ്കിൽ അവൻ നമുക്കായിട്ട
തന്നെ ഇതിനെ പറയുന്നുവൊ നമുക്കായിട്ട ഇത എഴുതപ്പെ
ട്ടിരിക്കുന്നു നിശ്ചയം ഉഴുന്നവൻ ആശാബന്ധത്തൊടെ ഉഴുകയും
ആശാബന്ധത്തൊടെ മെതിക്കുന്നവൻ തന്റെ ആശാബന്ധത്തെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/425&oldid=177329" എന്ന താളിൽനിന്ന് ശേഖരിച്ചത്