താൾ:GaXXXIV1.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦ ൧ കൊറിന്തിയക്കാർ ൭. അ.

<lg n="">ചാരികളെങ്കിലും സ്ത്രീ വെഷധാരികൾ എങ്കിലും പുരുഷന്മാരൊ</lg><lg n="൧൦">ടു തങ്ങളെ അവലക്ഷണപ്പെടുത്തുന്നവരെങ്കിലും✱ മൊഷ്ടാക്കളെ
ങ്കിലും ദ്രവ്യാഗ്രഹമുള്ളവരെങ്കിലും മദ്യപാനികളെങ്കിലും ദുൎവാക്കു
കാരെങ്കിലും അപഹാരികളെങ്കിലും ദൈവത്തിന്റെ രാജ്യത്തെ</lg><lg n="൧൧"> അവകാശമായനുഭവിക്കയില്ല✱ നിങ്ങളിൽ ചിലരും ഇപ്രകാരമു
ള്ളവരായിരുന്നു എന്നാൽ നിങ്ങൾ കൎത്താവായ യെശുവിന്റെ
നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും കുളിക്ക
പ്പെട്ടവരാകുന്നു എന്നാൽ നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടവരാകുന്നു
എന്നാൽ നിങ്ങൾ നീതിമാന്മാരാക്കപ്പെട്ടവരാകുന്നു✱</lg>

<lg n="൧൨">സകല കാൎയ്യങ്ങളും എനിക്ക ന്യായമുള്ളവയാകുന്നു എങ്കിലും സ
കലവും കൊള്ളാകുന്നവയല്ല. സകലകാൎയ്യങ്ങളും എനിക്കായിട്ട ന്യാ
യമുള്ളവയാകുന്നു എങ്കിലും ഞാൻ ഒന്നിന്റെ അധികാരത്തിൽ അ</lg><lg n="൧൩">കപ്പെടുകയില്ല✱ ഭക്ഷണങ്ങൾ വയറ്റിന്നായിട്ടും വയറ ഭക്ഷണ
ങ്ങൾക്കായിട്ടും (ആകുന്നു) എന്നാലും ദൈവം ഇതിനെയും അവയെ
യും നശിപ്പിക്കും എന്നാൽ ശരീരം വെശ്യാദൊഷത്തിന്നായിട്ടല്ല</lg><lg n="൧൪"> കൎത്താവിന്നായിട്ട അത്രെ കൎത്താവ ശരീരത്തിന്നായിട്ടും ആകുന്നു✱
വിശെഷിച്ചും ദൈവം കൎത്താവിനെ ഉയിൎപ്പിച്ചു നമ്മെയും തന്റെ</lg><lg n="൧൫"> ശക്തിയാൽ തന്നെ ഉയിൎപ്പിക്കയും ചെയ്യും✱ നിങ്ങളുടെ ശരീരങ്ങൾ
ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്ന നിങ്ങൾ അറിയുന്നി
ല്ലയൊ അകയാൽ ഞാൻ ക്രിസ്തുവിന്റെ അവയവങ്ങളെ എടു</lg><lg n="൧൬">ത്തിട്ട വെശ്യയുടെ അവയവങ്ങളാക്കുമൊ അതരുതെ✱ എന്ത—
വെശ്യാ സ്ത്രീയൊട ചെൎന്നിരിക്കുന്നവൻ എക ശരീരം ആകുന്നു എ
ന്ന നിങ്ങളറിയുന്നില്ലയൊ എന്തുകൊണ്ടെന്നാൽ ഇരുവരും ഒരു</lg><lg n="൧൭"> ജഡമായി തീരുമെന്ന അവൻ പറയുന്നു✱ എന്നാൽ ക</lg><lg n="൧൮">ൎത്താവിനൊട ചെൎന്നിരിക്കുന്നവൻ എകാത്മാവാകുന്നു✱ വെ
ശ്യാദൊഷത്തെ വിട്ട ഓടുവിൻ മനുഷ്യൻ ചെയ്യുന്ന ഒരൊരു പാ
പം ശരീരത്തിന്ന പുറത്താകുന്നു എന്നാൽ വെശ്യാദൊഷം ചെ
യ്യുന്നവൻ തന്റെ സ്വന്ത ശരീരത്തിന്ന വിരൊധമായി പാപം</lg><lg n="൧൯"> ചെയ്യുന്നു✱ എന്ത—നിങ്ങളുടെ ശരീരം നിങ്ങൾക്ക ദൈവത്തി
ങ്കൽനിന്നുണ്ടാകുന്നതായി നിങ്ങളിലുള്ള പരിശുദ്ധാരമാവിന്റെ ആ
ലയമാകുന്നു എന്നും നിങ്ങൾ നിങ്ങൾക്ക സ്വന്തമുള്ളവരല്ലെന്നും നി</lg><lg n="൨൦">ങ്ങൾ അറിയുന്നില്ലയൊ✱ എന്തെന്നാൽ നിങ്ങൾ ഒരു വിലെക്കു
കൊള്ളപ്പെട്ടവരാകുന്നു എന്നതുകൊണ്ട ദൈവത്തിന്റെ വകയാ
കുന്ന നിങ്ങളുടെ ശരീരത്തിലും നിങ്ങളുടെ ആത്മാവിലും ദൈവ
ത്തെ മഹത്വപ്പെടുത്തുവിൻ✱</lg>

൭ അദ്ധ്യായം

൨ വിവാഹ സംഗതി.— ൪ അത വെശ്യാദൊഷത്തിന്ന ഒരു
പ്രത്യൗഷധമെന്നും.— ൧൦ വെഗത്തിൽ അഴിക്കപ്പെടരു
താത്തതാകുന്നു എന്നും ഉള്ളത.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/420&oldid=177324" എന്ന താളിൽനിന്ന് ശേഖരിച്ചത്