താൾ:GaXXXIV1.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൨. അ. ൧൧൩

<lg n="">കത്തിൽ ഭൊഷത്വമുള്ള കാൎയ്യങ്ങളെ തിരഞ്ഞെടുത്തുബലമുള്ള കാൎയ്യ
ങ്ങളെ ലജിപ്പിപ്പാൻ ദൈവം ലൊകത്തിൽ ബലഹീനതയുള്ള കാ</lg><lg n="൨൮">ൎയ്യങ്ങളെ തിരഞ്ഞെടുത്തു✱ ഉള്ള കാൎയ്യങ്ങളെ തള്ളിക്കളവാൻ ദൈവം
ലൊകത്തിൽ ഹീനകാൎയ്യങ്ങളെയും നിന്ദിത കാൎയ്യങ്ങളെയും ഇല്ലാ</lg><lg n="൨൯">ത്ത കാൎയ്യങ്ങളെയും തിരഞ്ഞെടുത്തു✱ തന്റെ മുമ്പാക ഒരു ജഡ</lg><lg n="൩൦">വും ആത്മപ്രശംസ ചെയ്യാതെ ഇരിപ്പാനായിട്ടാകുന്നു എന്നാൽ
അവനാൽ നിങ്ങൾ ക്രിസ്തു യെശുവിങ്കൽ ഇരിക്കുന്നു ഇവൻ നമു
ക്ക ദൈവത്താൽ ജ്ഞാനവും നീതീകരണവും ശുദ്ധീകരണവും</lg><lg n="൩൧"> വീണ്ടെടുപ്പുമായി ആക്കപ്പെട്ടവനാകുന്നു✱ പ്രശംസിക്കുന്നവൻ ക
ൎത്താവിങ്കൽ പ്രശംസിക്കട്ടെ എന്ന എഴുതിയിരിക്കുന്ന പ്രകാരം
തന്നെ ആകുന്നു✱</lg>

൨ അദ്ധ്യായം

൧ പൗലുസ തന്റെ പ്രസംഗം സകല മനുഷ്യന്റെ ജ്ഞാനത്തെ
ക്കാളും വിശെഷമുള്ളത എന്ന അറിയിക്കുന്നത.

<lg n="">വിശെഷിച്ചും സഹൊദരന്മാരെ ഞാൻ നിങ്ങളുടെ അടുക്കൽ
വന്നപ്പൊൾ ദൈവത്തിന്റെ സാക്ഷിയെ നിങ്ങൾക്ക അറിയിച്ചു
കൊണ്ട വചനത്തിന്റെ ആകട്ടെ ജ്ഞാനത്തിന്റെ ആകട്ടെ ശ്രെ</lg><lg n="൨">ഷ്ഠതയൊടുകൂടി വന്നിട്ടില്ല✱ എന്തെന്നാൽ ഞാൻ യെശു ക്രിസ്തുവി
നെ കുരിശിൽ തറെക്കപ്പെട്ടവനെ തന്നെ അല്ലാതെ മറ്റൊരു കാ
ൎയ്യത്തെയും നിങ്ങളുടെ ഇടയിൽ അറികയില്ലെന്ന നിശ്ചയിച്ചു✱</lg><lg n="൩"> ഞാൻ ക്ഷീണതയൊടും ഭയത്തൊടും വളര വിറയലൊടും നിങ്ങ</lg><lg n="൪">ളൊടു കൂടിയിരുന്നു✱ എന്റെ വചനവും എന്റെ പ്രസംഗവും
ആത്മാവിന്റെയും ശക്തിയുടെയും ദൃഷ്ടാന്തത്തിൽ അല്ലാതെ മനു
ഷ്യന്റെ ജ്ഞാനത്തിന്റെ വശീകരിക്കുന്ന വചനങ്ങളിൽ ആയിരു</lg><lg n="൫">ന്നില്ല✱ നിങ്ങളുടെ വിശ്വാസം ദൈവത്തിന്റെ ശക്തിയിൽ അല്ലാ
തെ മനുഷ്യരുടെ ജ്ഞാനത്തിൽ നില്ക്കാതെയിരിപ്പാനായിട്ടാകു</lg><lg n="൬">ന്നു✱ എന്നാലും പൂൎണ്ണരായുള്ളവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാ
നത്തെ പറയുന്നു എന്നാൽ ൟ ലൊകത്തിന്റെ എങ്കിലും ൟ
ലൊകത്തിന്റെ ശൂന്യമായി ഭവിക്കുന്ന പ്രഭുക്കന്മാരുടെ എങ്കി</lg><lg n="൭">ലും ജ്ഞാനത്തെ അല്ല✱ മറപൊരുളുള്ളതായി ലൊകങ്ങൾക്ക മുമ്പെ
ദൈവം നമ്മുടെ മഹത്വത്തിന്നായിട്ട മുൻ നിയമിച്ചതായുള്ള ദൈ
വ ജ്ഞാനത്തെ അത്രെ ഞങ്ങൾ ഒരു രഹസ്യത്തിൽ പറയുന്നത✱</lg><lg n="൮"> അതിനെ ൟ ലൊകത്തിന്റെ പ്രഭുക്കന്മാരിൽ ഒരുത്തനും അറി
ഞ്ഞിട്ടില്ല എന്തെന്നാൽ അവർ അറിഞ്ഞിരുന്നു എന്നുവരികിൽ
അവർ മഹത്വത്തിന്റെ കൎത്താവിനെ കുരിശിങ്കൽ തറെക്കാതെ</lg><lg n="൯"> ഇരിക്കുമായിരുന്നു✱ എന്നാലും എഴുതിയിരിക്കുന്ന പ്രകാരം
ദൈവം തന്നെ സ്നെഹിക്കുന്നവൎക്ക ഒരുക്കിയിരിക്കുന്ന കാൎയ്യങ്ങളെ
കണ്ണു കണ്ടിട്ടുമില്ല ചെവി കെട്ടിട്ടുമില്ല അവ മനുഷ്യന്റെ ഹൃദയത്തി</lg>


O2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/413&oldid=177317" എന്ന താളിൽനിന്ന് ശേഖരിച്ചത്