താൾ:GaXXXIV1.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬ റൊമാക്കാർ ൧൫. അ.

<lg n="">ക്ഷണം നിമിത്തമായിട്ട ദൈവത്തിന്റെ ക്രിയയെ നശിപ്പിക്കരുത
എല്ലാവസ്തുക്കളും ശുദ്ധമുള്ളവയാകുന്നു നിശ്ചയം വിരുദ്ധതയൊടെ ഭ</lg><lg n="൨൧">ക്ഷിക്കുന്ന മനുഷ്യന്ന അത ദൊഷമത്രെ ആകുന്നത✱ മാംസത്തെ
ഭക്ഷിക്കാതെയും വീഞ്ഞിനെ കുടിക്കാതെയും നിന്റെ സഹൊദരൻ
ഇടറുകയൊ വിരുദ്ധപ്പെടുകയൊ ക്ഷീണപ്പെടുകയൊ ചെയ്യുന്നതി</lg><lg n="൨൨">ന മൂലമായുള്ളതൊന്നും ചെയ്യാതെയും ഇരിക്കുന്നത നന്ന✱ നിന
ക്ക വിശ്വാസമുണ്ടൊ അത നിനക്ക തന്നെ ദൈവത്തിന്റെ മുമ്പാ
ക ഉണ്ടായിരിക്കട്ടെ തനിക്ക ബൊധിക്കുന്ന കാൎയ്യത്തിൽ തന്നെ</lg><lg n="൨൩"> താൻ കുറ്റം വിധിക്കാത്തവൻ ഭാഗ്യവാൻ✱ എന്നാൽ സംശയി
ക്കുന്നവൻ ഭക്ഷിച്ചാൽ അവൻ വിശ്വാസത്തിൽനിന്ന ഭക്ഷിക്കാ
യ്കകൊണ്ട കുറ്റം വിധിക്കപ്പെടുന്നു എന്നാൽ വിശ്വാസത്തിൽനി
ന്ന ഉണ്ടാകാത്തതെല്ലാം പാപമാകുന്നു✱</lg>

൧൫ അദ്ധ്യായം

൧ ബലവാന്മാർ ക്ഷീണന്മാരൊടു സഹിക്കെണം എന്നുള്ളത.
൨ നാം നമ്മെ പ്രസാദിപ്പിക്കാതെ.— ൭ ക്രിസ്തു നമ്മെ എല്ലാ
വരെയും പരിഗ്രഹിച്ചതുപൊലെ നാം ഒരുത്തന്നെ ഒരു
ത്തൻ പരിഗ്രഹിക്കെണം എന്നുള്ളത.

<lg n="">എന്നാൽ ശക്തിമാന്മാരായ നാം അശക്തന്മാരുടെ ശക്തിഹീന
തകളെ സഹിക്കയും നമ്മെ തന്നെ പ്രസാദിപ്പിക്കാതെ ഇരിക്കയും</lg><lg n="൨"> ചെയ്യെണ്ടിയവരാകുന്നു✱ അതുകൊണ്ട നമ്മിൽ ഒരൊരുത്തൻ അ
യല്ക്കാരനെ സ്ഥിരതയിലെക്ക അവന്റെ നന്മക്കായ്ക്കൊണ്ട പ്രസാദി</lg><lg n="൩">പ്പിക്കെണം✱ എന്തുകൊണ്ടെന്നാൽ ക്രിസ്തുവും തന്നെ താൻ പ്രസാ
ദിപ്പിച്ചില്ല നിന്നെ ധിക്കരിച്ചവരുടെ ധിക്കാരങ്ങൾ എങ്കൽവീണു</lg><lg n="൪"> എന്ന എഴുതിയിരിക്കുന്ന പ്രകാരം അത്രെ✱ എന്തുകൊണ്ടെന്നാൽ
മുമ്പെ എഴുതപ്പെട്ട കാൎയ്യങ്ങൾ ഒക്കയും നമുക്ക വെദവാക്യങ്ങളിലെ
ക്ഷമകൊണ്ടും ആശ്വാസം കൊണ്ടും ആശാബന്ധം ഉൺറ്റാകെണ്ടുന്നതിന</lg><lg n="൫"> നമുക്ക പാഠത്തിന്ന എഴുതപ്പെട്ടു✱എന്നാൽക്ഷമയുടെയും ആശ്വാസ
ത്തിന്റെയും ദൈവം യെശു ക്രിസ്തുവിൻപ്രകാരം നിങ്ങൾ തമ്മിൽ
തമ്മിൽ എക മനസ്സായിരിപ്പാൻ നിങ്ങൾക്ക കൃപ ചെയ്യുമാറാകട്ടെ✱</lg><lg n="൬"> അത നിങ്ങൾ ഒരു മനസ്സൊടും ഒരു വായൊടും കൂടി നമ്മുടെ ക
ൎത്താവാകുന്ന യെശു ക്രിസ്തുവിന്റെ പിതാവായ ദൈവത്തെ മഹ</lg><lg n="൭">ത്വപ്പെടുത്തെങ്ങുന്നതിന്നാകുന്നു✱ അതുകൊണ്ട ദൈവത്തിന്റെ മ
ഹത്വത്തിനായിട്ട ക്രിസ്തു നമ്മെ പരിഗ്രഹിച്ചതുപൊലെ നിങ്ങളും</lg><lg n="൮"> തമ്മിൽ തമ്മിർ പരിഗ്രഹിച്ചുകൊൾവിൻ✱ എന്നാൽ പിതാക്കന്മാ
രൊട ചെയ്യപ്പെട്ട വാഗ്ദത്തങ്ങളെ സ്ഥിരപ്പെടുതെണ്ടുന്നതിന്നും
പുറജാതികൾ ദൈവത്തെ അവന്റെ കരുണയ്ക്കു വെണ്ടി പുകഴ്ത്തു
വാനായിട്ടും യെശു ക്രിസ്തു ദൈവത്തിന്റെ സത്യത്തിന്നായ്ക്കൊ
ണ്ട ചെലാകൎമ്മത്തിന്ന ഒരു ശുശ്രൂഷക്കാരനായ്വന്നു എന്ന ഞാൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/406&oldid=177310" എന്ന താളിൽനിന്ന് ശേഖരിച്ചത്