താൾ:GaXXXIV1.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൧൪. അ. ൧൦൫

<lg n="">ന്നു ഒരൊരുത്തൻ തന്റെ തന്റെ സ്വന്തമനസ്സിൽ പൂൎണ്ണനിശ്ച</lg><lg n="൬">യത്തൊടിരിക്കട്ടെ✱ ദിവസത്തെ വിചാരിക്കുന്നവൻ അതിനെ ക
ൎത്താവിന്നായിട്ട വിചാരിക്കുന്നു ദിവസത്തെ വിചാരിക്കാത്തവൻ
കൎത്താവിന്നായി വിചാരിക്കുന്നില്ല ഭക്ഷിക്കുന്നവൻ കൎത്താവി
ന്നായി ഭക്ഷിക്കുന്നു അവൻ ദൈവത്തിന്ന വന്ദനം ചെയ്യുന്നുവ
ല്ലൊ പിന്നെ ഭക്ഷിക്കാത്തവൻ കൎത്താവിനായിഭക്ഷിക്കുന്നില്ല ദൈ</lg><lg n="൭">വത്തിന്ന വന്ദനം ചെയ്കയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ ന
മ്മിൽ ഒരുത്തനും തനിക്കായിട്ട തന്നെ ജീവിക്കുന്നില്ല ഒരുത്തനും</lg><lg n="൮"> തനിക്കായിട്ടു തന്നെ മരിക്കുന്നതുമില്ല✱ എന്തെന്നാൽ നാം ജീവി
ക്കുന്നു എങ്കിൽ നാം കൎത്താവിന്നായി ജീവിക്കുന്നു നാം മരിക്കുന്നു
എങ്കിൽ നാം കൎത്താവിന്നായി മരിക്കുന്നു ഇതുകൊണ്ട നാം ജീവി
ക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കൎത്താവിന്നുള്ളവരാകുന്നു✱</lg><lg n="൯"> എന്തുകൊണ്ടെന്നാൽ ഇതിന്നായിട്ട ക്രിസ്തു താൻ മരിച്ചവരുടെയും
ജീവിക്കുന്നവരുടെയും കൎത്താവായിരിക്കെണ്ടുന്നതിന്നായിട്ട മരി</lg><lg n="൧൦">ക്കയും എഴുനീല്ക്കയും തിരികെ ജീവിക്കയും ചെയ്തു✱ എന്നാൽ നീ
നിന്റെ സഹൊദരനെ എന്തിന്ന വിധിക്കുന്നു അല്ലെങ്കിൽ നീ
നിന്റെ സഹൊദരനെ എന്തിന്ന നിസ്സാരനാക്കുന്നു നാം എല്ലാവ
രും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാക നിനില്ക്കെണ്ടി വരു</lg><lg n="൧൧">മല്ലൊ✱ എന്തെന്നാൽ ഞാൻ ജീവിക്കുന്നു സകല മുഴങ്കാലും എ
ങ്കൽ വണങ്ങുകയും സകല നാവും ദൈവത്തിങ്കിൽ അനുസരിച്ചു പറ</lg><lg n="൧൨">കയുംചെയ്യുമെന്ന കൎത്താവ പറയുന്നു എന്ന എഴുതപ്പെട്ടിരിക്കുന്നു✱
എന്നതുകൊണ്ട നമ്മിൽ ഒരൊരുത്തൻ തനിക്ക തനിക്കായിട്ട ദൈവ</lg><lg n="൧൩">ത്തിന്ന കണക്കു ബൊധിപ്പിക്കെണ്ടിവരും✱ അതുകൊണ്ട ഇനിമെൽ
നാം തമ്മിൽ തമ്മിൽ വിധിക്കരുത എന്നാലും തന്റെ സഹൊദര
ന്റെ വഴിയിൽ ഒരു ഇടൎച്ചയെ എങ്കിലും ഒരു വിരുദ്ധതയെ എങ്കി</lg><lg n="൧൪">ലും വെക്കുരുത എന്നുള്ളതിനെ വിശെഷാൽ വിധിപ്പിൻ✱ താനെ
അശുദ്ധിയായുള്ളത ഒന്നുമില്ല എന്ന ഞാൻ അറിഞ്ഞ കൎത്താവായ
യെശുവിനാൽ ബൊധമായി ഇരിക്കുന്നു എന്നാൽ വല്ലതും അശുദ്ധി
യുള്ളത എന്ന വിചാരിക്കുന്നവനൊ അവന്ന അത അശുദ്ധിയുള്ളതാ</lg><lg n="൧൫">കുന്നു✱ നിന്റെ ഭക്ഷണത്താൽ നിന്റെ സഹൊദരൻ ദുഃഖിക്കപ്പെ
ടുന്നു എങ്കിൽ നീ അപ്പൊൾ സ്നെഹപ്രകാരം നടക്കുന്നില്ല ആൎക്കു വെണ്ടി</lg><lg n="൧൬">ക്രിസ്തു മരിച്ചുവൊ അവനെ നിന്റെ ഭക്ഷണം കൊണ്ട നശിപ്പിക്കരു</lg><lg n="൧൭">ത✱ അതുകൊണ്ട നിങ്ങളുടെ നന്മ ദുഷിക്കപ്പെടരുത✱ എന്തെന്നാൽ
ദൈവത്തിന്റെ രാജ്യം ഭക്ഷണവും പാനവും അല്ല നീതിയും സമാ
ധാനവുംപരിശുദ്ധാത്മാവിങ്കലുള്ള സന്തൊഷവും അത്രെ ആകുന്നത✱</lg><lg n="൧൮"> എന്തെന്നാൽ ഇവയിൽ ക്രിസ്തുവിന്ന ശുശ്രൂഷ ചെയ്യുന്നവൻ ദൈ</lg><lg n="൧൯">വത്തിന്ന ഇഷ്ടനായും മനുഷ്യരാൽ സമ്മതനായും ഇരിക്കുന്നു✱ ആ
യതുകൊണ്ട സമാധാനത്തിന്നുള്ള കാൎയ്യങ്ങളെയും തമ്മിൽ തമ്മിൽ ഉ</lg><lg n="൨൦">റപ്പ വരുത്തുന്ന കാൎയ്യങ്ങളെയും നാം പിന്തുടൎന്നു കൊള്ളെണം✱ ഭ</lg>


N2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/405&oldid=177309" എന്ന താളിൽനിന്ന് ശേഖരിച്ചത്