താൾ:GaXXXIV1.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮ റൊമാക്കാർ ൫. അ.

<lg n="">കളായിരുന്നപ്പൊൾ നാം ദൈവത്തൊട അവന്റെ പുത്രന്റെ
മരണത്താൽ യൊജിപ്പിക്കപ്പെട്ടു എങ്കിൽ യൊജിപ്പിക്കപ്പെടുകകൊ
ണ്ട നാം അവന്റെ ജീവനാൽ എത്രയും അധികം രക്ഷിക്കപ്പെടും✱</lg><lg n="൧൧"> അത മാത്രം അല്ല ഇപ്പൊൾ നമുക്കു യൊജിപ്പിനെ ലഭിപ്പിച്ചിരിക്കു
ന്നവനായി നമ്മുടെ കൎത്താവായ യെശു ക്രിസ്തു മൂലം നാം ദൈവ</lg><lg n="൧൨">ത്തിങ്കൽ ആനന്ദിക്കയും കൂടി ചെയ്യുന്നു✱ അതുകൊണ്ട എതുപ്രകാ
രം ഒരു മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലൊകത്തി
ലെക്കു കടന്നുവൊ അപ്രകാരം തന്നെ മരണം എല്ലാവരും പാപം
ചെയ്തിരിക്കകൊണ്ട സകല മനുഷ്യരുടെ മെലും വ്യാപിച്ചിരിക്കുന്നു✱</lg><lg n="൧൩">എന്തെന്നാൽ ന്യായപ്രമാണംവരെ പാപം ലൊകത്തിൽ ഉണ്ടായി
രുന്നു ന്യായപ്രമാണം ഇല്ലാതെയിരിക്കുമ്പൊൾ പാപം കണക്കിട</lg><lg n="൧൪">പ്പെടുന്നില്ല താനും✱ എങ്കിലും മരണം ആദം മുതൽ മൊശെവരെ
വരുവാനിരുന്നവന്റെ സ്വരൂപമായുള്ള ആദമിന്റെ ലംഘന
ത്തിന്റെ സദൃശമായി പാപം ചെയ്യാത്തവരുടെ മെലും കൂട ഭരിച്ചു✱</lg><lg n="൧൫"> എന്നാലും അപരാധം എതു പ്രകാരമൊ വരം അപ്രകാരം തന്നെ അ
ല്ല എന്തെന്നാൽ ഒരുത്തന്റെ അപരാധത്താൽ പലരും മരിച്ചു എ
ങ്കിൽ ദൈവത്തിന്റെ കൃപയും യെശുക്രിസ്തു എന്നൊരു മനുഷ്യനെ
കൊണ്ടുള്ള കൃപയായുള്ള മാനവും പലൎക്കും എത്ര അധികം പരിപൂ</lg><lg n="൧൬">ൎണ്ണമായിരിക്കുന്നു✱ വിശെഷിച്ചും പാപം ചെയ്ത ഒരുത്തനാൽ ഉ
ണ്ടായത എത പ്രകാരമൊ ദാനം അപ്രകാരം അല്ല എന്തെന്നാൽ
വിധി ഒരുത്തനാൽ ശിക്ഷ വിധിയിങ്കലെക്ക ആയി വരം പല
അപരാധങ്ങളിൽനിന്നും നിതീകരണത്തിനുള്ളതാകുന്നു താനും✱</lg><lg n="൧൭"> എന്തുകൊണ്ടെന്നാൽ ഒരുത്തന്റെ അപരാധം കൊണ്ട മരണം ഒ
രുത്തനാൽ ഭരിച്ചു എങ്കിൽ കൃപയുടെയും നീതി ദാനത്തിന്റെയും
പരിപൂൎണ്ണതയെ ലഭിക്കുന്നവർ യെശു ക്രിസ്തു എന്നൊരുത്തനാൽ</lg><lg n="൧൮"> എത്രയും അധികമായി ജീവങ്കൽ വാഴും✱ അതുകൊണ്ട ഒരുത്ത
ന്റെ അപരാധത്താൽ എത പ്രകാരം സകല മനുഷ്യരുടെ മെ
ലും വിധി ശിക്ഷ വിധിക്കായി ഉണ്ടായൊ അപ്രകാരം തന്നെ
ഒരുത്തന്റെ നീതിയാൽ വരം സകല മനുഷ്യരുടെ മെലും ജീവ</lg><lg n="൧൯">ന്റെ നീതീകരണത്തിന്ന ഉണ്ടായി✱ എന്തെന്നാൽ എതു പ്രകാ
രം ഒരു മനുഷ്യന്റെ അനുസരണക്കെടുകൊണ്ട പലരും പാപിക
ളായി ചമയപ്പെട്ടുവൊ അപ്രകാരം തന്നെ ഒരുത്തന്റെ അനുസ</lg><lg n="൨൦">രണം കൊണ്ട പലരും നീതിമാന്മാരായി ചമയപ്പെടും✱ വിശെഷിച്ച
അപരാധം വൎദ്ധിക്കെണ്ടുന്നതിനായിട്ട ന്യായപ്രമാണം പ്രവെശി
ച്ചു പാപം വൎദ്ധിച്ചെടത്തു കൃപ എറ്റം അധികം വൎദ്ധിച്ചു താനും✱</lg><lg n="൨൧"> എതുപ്രകാരം പാപം മരണത്തിങ്കലെക്ക വാണിരിക്കുന്നുവൊ അ
പ്രകാരം തന്നെനമ്മുടെ കൎത്താവായ യെശുക്രിസ്തു മൂലം കൃപ നീതി
കൊണ്ട നിത്യ ജീവങ്കലെക്ക വഴെണ്ടുന്നതിനായിട്ട ആകുന്നു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/388&oldid=177292" എന്ന താളിൽനിന്ന് ശേഖരിച്ചത്