താൾ:GaXXXIV1.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൫. അ. ൮൭

<lg n="൨൦">ജീവനില്ലായ്മയെയും വിചാരിച്ചില്ല✱ അവൻ ദൈവത്തിന്റെ
വാഗ്ദത്തത്തിൽ അവിശ്വാസത്താൽ സംശയിച്ചില്ല ദൈവത്തി</lg><lg n="൨൧">ങ്കൽ സ്തുതിചെയ്കയും✱ അവൻ വാഗ്ദത്തം ചെയ്തതിനെ നടത്തു
വാൻ കൂടി പ്രാപ്തനെന്ന പൂൎണ്ണമായി നിശ്ചയിക്കയും ചെയ്തു കൊ</lg><lg n="൨൨">ണ്ട വിശ്വാസത്തിൽ ശക്തിപ്പെട്ടിരുന്നതെ ഉള്ളു✱ ആയതുകൊണ്ട</lg><lg n="൨൩"> അത അവങ്കൽ നീതിയായി കണക്കിടപ്പെടുകയും ചെയ്തു✱ എ
ന്നാൽ അത അവന്ന കണക്കിടപ്പെട്ടു എന്നുള്ളത അവന്റെ നി</lg><lg n="൨൪">മിത്തമായിട്ട മാത്രം എഴുതപ്പെട്ടതല്ല✱ നമ്മുടെ കൎത്താവായ യെ
ശുവിനെ മരിച്ചവരിൽനിന്ന ഉയിൎപ്പിച്ചവങ്കൽ നാം വിശ്വസിക്കു
ന്നു എങ്കിൽ അത കണക്കിടപ്പെടുവാൻ ഭാവിക്കുന്നു നമ്മുടെ നിമി</lg><lg n="൨൫">ത്തമായിട്ടു കൂട ആകുന്നു✱ ഇവൻ നമ്മുടെ അപരാധങ്ങൾക്കായിട്ട
എല്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിന്നായിട്ട ഉയിൎപ്പിക്ക
പ്പെടുകയും ചെയ്തു✱</lg>

൫ അദ്ധ്യായം

൧ വിശ്വാസത്താൽ നീതിമാന്മാരാക്ക്പ്പെടുകകൊണ്ട നമുക്ക ദൈവ
ത്തൊടു സമാധാനം ഉണ്ട എന്നുള്ളത.— ൧൨ പാപവും മരണ
വും ആദമിനാലും.— ൧൭ നീതീകരണവും ജീവനും ക്രിസ്തുവിനാ
ലും വന്നു എന്നുള്ളത.

<lg n="">ആകയാൽ വിശ്വാസത്താൽ നീതിമാന്മാരാക്കപ്പെടുകകൊണ്ട നമു
ക്ക നമ്മുടെ കൎത്താവായ യെശു ക്രിസ്തു മൂലമായി ദൈവത്തൊട സ</lg><lg n="൨">മാധാനം ഉണ്ട✱ അവൻ മൂലമായും നമുക്ക നാം നില്ക്കുന്ന ൟ കൃപ
യിലെക്ക വിശ്വാസം കൊണ്ടു ഉപാഗമനം ഉണ്ട ദൈവത്തിന്റെ മഹ
ത്വത്തിന്റെ ആശാബന്ധത്തിൽ ആനന്ദിക്കയും ചെയ്യുന്നു✱ എന്നാൽ</lg><lg n="൩"> ഇത മാത്രം അല്ല കഷ്ടത ക്ഷമയെ ഉണ്ടാക്കുന്നു എന്ന അറിഞ്ഞ ക</lg><lg n="൪">ഷ്ടതകളിലും നാം പുകഴുന്നു✱ എന്നാൽ ക്ഷമ പരിജ്ഞാനത്തെയും</lg><lg n="൫"> പരിജ്ഞാനം ആശാബന്ധത്തെയും (ഉണ്ടാക്കുന്നു)✱ എന്നാൽ ആശാ
ബന്ധം ലജ്ജിപ്പിക്കുന്നില്ല എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ സ്നെ
ഹം നമുക്ക നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാരമാവിനാൽ നമ്മുടെ ഹൃദ</lg><lg n="൬">യങ്ങളിൽ പകരപ്പെടുന്നു✱ എന്തെന്നാൽനാം ശക്തിയില്ലാത്തവരാ
യി തന്നെ ഇരുന്നപ്പൊൾ തൽസമയത്തിങ്കൽ ക്രിസ്തു ഭക്തിഹീനന്മാ</lg><lg n="൭">ൎക്ക പകരം മരിച്ചു✱ ഒരു നീതിമാന്ന പകരം ഒരുത്തൻ മരിക്കുന്ന
ത ദുർല്ലഭമല്ലൊ ആകുന്നത എങ്കിലും നല്ലവന്ന പകരം ഒരുത്തൻ</lg><lg n="൮"> മരിപ്പാൻ കൂടി തുനിയുമായിരിക്കും✱ എങ്കിലൊ നാം പാപികളാ
യിരുന്നപ്പൊൾ തന്നെ ക്രിസ്തു നമുക്ക പകരം മരിച്ചതുകൊണ്ട ദൈ</lg><lg n="൯">വം തന്റെ സ്നെഹത്തെ നമ്മിലെക്ക വിശെഷതപ്പെടുത്തി✱ ആ
കയാൽ നാം ഇപ്പൊൾ അവന്റെ രക്തത്താൽ നീതിമാന്മാരാക്ക
പ്പെട്ടതുകൊണ്ട എറ്റവും അധികമായി നാം ക്രൊധത്തിൽനിന്ന</lg><lg n="൧൦"> അവനാൽ രക്ഷിക്കപ്പെടുമല്ലൊ✱ എന്തുകൊണ്ടെന്നാൽ നാം ശത്രു</lg>


L

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/387&oldid=177291" എന്ന താളിൽനിന്ന് ശേഖരിച്ചത്