താൾ:GaXXXIV1.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬ റൊമാക്കാറർ ൪. അ.

<lg n="൭">ന്റെ ഭാഗ്യത്തെ ദാവീദും ഇപ്രകാരം തന്നെ പറയുന്നു✱ ആരുടെ അ
കൃത്യങ്ങൾ മൊചിക്കപ്പെടുന്നുവൊ വിശെഷിച്ചും ആരുടെ പാപങ്ങൾ</lg><lg n="൮"> മറെക്കപ്പെടുന്നുവൊ അവർ ഭാഗ്യവാന്മാരാകുന്നു✱ ആൎക്ക കൎത്താവ
പാപത്തെ എണ്ണിപ്പിക്കാതെ ഇരിക്കുമൊ ആ മനുഷ്യൻ ഭാഗ്യവാനാ</lg><lg n="൯">കുന്നു✱ അതുകൊണ്ട ൟ ഭാഗ്യം ചെലാകൎമ്മത്തിൽ മാത്രമൊ ചെല
യില്ലായ്മയിൽ കൂടി ഉണ്ടൊ വിശ്വാസം നീതിയായി അബ്രഹാ</lg><lg n="൧൦">മിന്ന എണ്ണിപ്പിക്കപ്പെട്ടു എന്ന നാം പറയുന്നുവല്ലൊ✱ എന്നാൽ
അത എങ്ങിനെ എണ്ണിപ്പിക്കപ്പെട്ടു അവൻ ചെലാകൎമ്മത്തൊടെ ഇ
രുന്നപ്പൊളൊ ചെലയില്ലായ്മയൊടെ ഇരുന്നപ്പൊളൊ ചെലാ</lg><lg n="൧൧">കൎമ്മത്തിൽ അല്ല ചെലയില്ലായ്മയിൽ അത്രെ✱ പിന്നെ അവൻ
ചെലയില്ലായ്മയൊടെ ഇരുന്നപ്പൊൾ അവന ഉണ്ടായ വിശ്വാസ
ത്തിന്റെ നീതിയുടെ ഒരു മുദ്രയായിട്ട ചെലാകൎമ്മത്തിന്റെ അട
യാളത്തെ പ്രാപിച്ചു വിശ്വസിക്കുന്നവർ എല്ലാവരും ചെലാകൎമ്മം
ചെയ്യപ്പെടുന്നില്ല എങ്കിലും അവൎക്കും കൂടി നീതി എണ്ണിപ്പിക്കപ്പെട്ടവൎക്കമാ</lg><lg n="൧൨">നായിട്ട അവൻ അവരുടെ പിതാവായും✱ ചെലാകൎമ്മള്ളവൎക്കുമാ
ത്രമല്ല നമ്മുടെ പിതാവായ അബ്രഹാമിന്ന അവൻ ചെലയില്ലായ്മ
യൊടിരുന്നപ്പൊൾ ഉണ്ടായ വിശ്വാസത്തിന്റെ അടികളിൽ നട
ക്കുന്നവൎക്കും കൂട ചെലാകൎമ്മത്തിന്റെ പിതാവായും ഭവിക്കെണ്ടുന്ന</lg><lg n="൧൩">തിന്ന ആകുന്നു✱ എന്തുകൊണ്ടെന്നാൽ അബ്രഹാമിന്ന എങ്കിലും അ
വന്റെ സന്തതിക്ക എങ്കിലും അവൻ ലൊകത്തിന്റെ അവകാശി
യായി ഭവിക്കുമെന്നുള്ള വാഗ്ദത്തം ഉണ്ടായത ന്യായപ്രമാണംകൊ</lg><lg n="൧൪">ണ്ടല്ല വിശ്വാസത്തിന്റെ നീതികൊണ്ട അത്രെ✱ എന്തെന്നാൽ ന്യാ
യപ്രമാണത്തിലുൾപ്പെട്ടവർ അവകാശികൾ (ആകുന്നു) എങ്കിൽ വി</lg><lg n="൧൫">ശ്വാസം വ്യൎത്ഥമായി തീൎന്നു വാഗ്ദത്തവും നിഷ്ഫലമായിതീൎന്നു എന്തെ
ന്നാൽ ന്യായപ്രമാണം ക്രൊധത്തെ ഉണ്ടാക്കുന്നു ന്യായപ്രമാണം</lg><lg n="൧൬"> ഇല്ലാത്തെടത്തു ലംഘനമില്ലല്ലൊ✱ അതുകൊണ്ട ആയത കൃപയാൽ
ഉണ്ടാകെണ്ടുന്നതിന്ന വിശ്വാസത്തിൽനിന്നുള്ളതാകുന്നു വാഗ്ദത്തം
സന്തതിക്ക ഒക്കയും നിശ്ചയമാകെണ്ടുന്നതിന്ന ആകുന്നു ന്യായപ്രമാ</lg><lg n="൧൭">ണത്തിലുള്ളതിന്ന മാത്രമല്ല✱ (ഞാൻ നിന്നെ അനെകം ജാതിക
ളുടെ പിതാവാക്കി വെച്ചു എന്ന എഴുതിയിരിക്കുന്ന പ്രകാരം) അ
ബ്രഹാം വിശ്വസിച്ചവനായി മരിച്ചവരെ ജീവിപ്പിക്കുന്നവനായി
ഇല്ലാത്തവയെ ഉള്ളവയെ പൊലെ വിളിക്കുന്നവനായുള്ള ദൈവ
മായവന്റെ മുമ്പാക നമ്മുടെ എല്ലാവരുടെയും പിതാവാകുന്ന അ</lg><lg n="൧൮">ബ്രഹാമിന്റെ വിശ്വാസത്തിലുള്ളതിന്നും കൂട✱ അവൻ നിന്റെ
സന്തതി ഇപ്രകാരമാകുമെന്ന പറയപ്പെട്ട പ്രകാരം അവൻ അനെ
കം ജാതികൾക്ക പിതാവാകെണ്ടുന്നതിന്ന ഇച്ശക്ക വിരൊധമായി ഇ</lg><lg n="൧൯">ച്ശയിങ്കൽ വിശ്വസിച്ചു✱ വിശെഷിച്ച അവൻ വിശ്വാസത്തിൽ ക്ഷീ
ണനല്ലായ്കകൊണ്ട എകദെശം നൂറു വയസ്സായാറെയും അന്ന ന
ശിക്കുമാറായുള്ള തന്റെ ദെഹത്തെയും സാറായുടെ ഗൎഭത്തിന്റെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/386&oldid=177290" എന്ന താളിൽനിന്ന് ശേഖരിച്ചത്