താൾ:GaXXXIV1.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪ റൊമാക്കാറർ ൩. അ.

<lg n="൫">ന്നപ്രകാരം തന്നെ✱ എന്നാൽ നമ്മുടെ നീതികെട ദൈവത്തി
ന്റെ നീതിയെ വിശെഷതപ്പെട്ടത്തുന്നു എങ്കിൽ നാം എന്ത പറ
യും ക്രൊധത്തെ നടത്തുന്ന ദൈവം നീതിയില്ലാത്തവനൊ (ഞാൻ</lg><lg n="൬"> ഒരു മനുഷ്യനെ പൊലെ തന്നെ പറയുന്നു)✱ അത അരുതെ അ</lg><lg n="൭">പ്രകാരമായാൽ ദൈവം എങ്ങിനെ ലൊകത്തെ വിധിക്കും✱ എന്തു
കൊണ്ടെന്നാൽ ദൈവത്തിന്റെ സത്യം എന്റെ അസത്യത്താൽ
അവന്റെ മഹത്വത്തിന്നായിട്ട വൎദ്ധിച്ചിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ
കൂട ഒരു പാപി എന്ന പൊലെ വിധിക്കപ്പെടുന്നത എന്തിന✱</lg><lg n="൮"> (ഞങ്ങൾ ദുഷ്കീൎത്തിപ്പെടുന്ന പ്രകാരവും ഞങ്ങൾ പറയുന്നു എന്ന
ചിലർ ചൊല്ലുന്ന പ്രകാരവും) നന്മകൾ വരുവാനായിട്ട നാം ദൊ
ഷങ്ങളെ ചെയ്യെണം എന്ന അരുതൊ ഇവരുടെ ശിക്ഷവിധി
നെരുള്ളതാകുന്നു✱</lg>

<lg n="൯">പിന്നെ എന്ത നാം (അവരെക്കാൾ) വിശെഷതപ്പെട്ടിക്കുന്നു
വൊ ഇല്ല ഒരു പ്രകാരത്തിലുമില്ല എന്തുകൊണ്ടെന്നാൽ യെഹൂദ
ന്മാരും പുറജാതിക്കാരുമായുള്ളവർ എല്ലാവരും പാപത്തിൽ അ</lg><lg n="൧൦">കപ്പെട്ടവരാകുന്നു എന്ന ഞങ്ങൾ മുബിൽ തെളിയിച്ചിട്ടുണ്ട✱ ഇപ്ര
കാരം എഴുതപ്പെട്ടിരിക്കുന്നു നീതിമാൻ ആരുമില്ല ഒരുത്തൻ പൊ</lg><lg n="൧൧">ലും ഇല്ല✱ തിരിച്ചറിയുന്നവൻ ആരുമില്ല ദൈവത്തെ അന്വെഷി</lg><lg n="൧൨">ക്കുന്നവൻ ഒരുത്തനുമില്ല✱ എല്ലാവരും വഴിയിൽനിന്ന തെറ്റി
പൊയി ഒരുപൊലെ പ്രയൊജനമില്ലാത്തവരായി തീൎന്നു ഗുണം</lg><lg n="൧൩"> ചെയ്യുന്നവൻ ആരുമില്ല ഒരുത്തൻ പൊലുമില്ല✱ അവരുടെ തൊ
ണ്ട തുറന്ന പ്രെതക്കുഴിയാകുന്നു അവരുടെ നാവുകൾകൊണ്ട
അവർ വഞ്ചനയെ ശീലിച്ചു അണലികളുടെ വിഷം അവരുടെഅ</lg><lg n="൧൪">ധരങ്ങളിൻ താഴെ ഉണ്ട✱ അവരുടെ വായ ശാപം കൊണ്ടും കയ്പു</lg><lg n="൧൫"> കൊണ്ടും നിറഞ്ഞതാകുന്നു✱ അവരുടെ പാദങ്ങൾ രക്തത്തെ ചിന്നി</lg><lg n="൧൬">ക്കുന്നതിന ബദ്ധപ്പെട്ടിരിക്കുന്നു✱ നാശവും ബാധയും അവരുടെ</lg><lg n="൧൭"> വഴികളിൽ ഉണ്ട✱ സമാധാനത്തിന്റെ വഴിയെയും അവർ അറി</lg><lg n="൧൮">ഞ്ഞിട്ടില്ല✱ അവരുടെ കണ്ണുകളുടെ മുബാകെ ദൈവ ഭയമില്ല✱</lg><lg n="൧൯"> എന്നാൽ ന്യായപ്രമാണം പറയുന്നതൊക്കയും ന്യായപ്രമാണ
ത്തിൽ ഉൾപ്പെട്ടവൎക്ക പറയുന്നതാകുന്നു എന്ന നാം അറിയുന്നു
സകല വായും അടക്കപ്പെടുകയും ദൈവത്തിന്റെ മുമ്പാക ലൊ
കമൊക്കയും കുറ്റമുള്ളതായിഭവിക്കയും ചെയ്യെണ്ടുന്നതിന്ന ആകു</lg><lg n="൨൦">ന്നു✱ ഇതുകൊണ്ട ന്യായപ്രമാണത്തിലെ പ്രവൃത്തികളാൽ ഒരു ജ
ഡവും അവന്റെ മുബാക നീതിയാക്കപ്പെടുകയില്ല എന്തെന്നാൽ
ന്യായപ്രമാണം കൊണ്ട പാപത്തിന്റെ അറിവ ഉണ്ടാകുന്നു✱</lg>

<lg n="൨൧">എന്നാൽ ഇപ്പൊൾ ന്യായപ്രമാണത്തെ കൂടാതെ ദൈവത്തി
ന്റെ നീതി ന്യായപ്രമാണത്താലും ദീൎഘദൎശികളാലും സാക്ഷീകരി</lg><lg n="൨൨">ക്കപ്പെടുകകൊണ്ട പ്രകാശിക്കപ്പെട്ടിരിക്കുന്നു✱ വിശ്വസിക്കുന്നവൎക്ക
എല്ലാവൎക്കും എല്ലാവരുടെ മെലും യെശുക്രിസ്തുവിന്റെ വിശ്വാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/384&oldid=177288" എന്ന താളിൽനിന്ന് ശേഖരിച്ചത്