താൾ:GaXXXIV1.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൨. അ ൮൧

<lg n="൨൬">ചെയ്യപ്പെട്ടവനാകുന്നു ആമെൻ✱ ഇത ഹെതുവായിട്ട ദൈവം അ
വരെ ദുഷ്കാമങ്ങളിലെക്ക എല്പിച്ചു എന്തെന്നാൽ അവരുടെ സ്ത്രീക
ളും കൂട സ്വഭാവാനുഭൊഗത്തെ സ്വഭാവത്തിന്ന വിരൊധമുള്ളതാ</lg><lg n="൨൭">ക്കി തീൎത്തു✱ അപ്രകാരം തന്നെ പുരുഷന്മാരും സ്ത്രീകളുടെ സ്വ
ഭാവാനുഭൊഗത്തെ വിട്ട തമ്മിൽ തമ്മിൽ തങ്ങളുടെ കാമത്തിൽ
ജ്വലിച്ച പുരുഷന്മാരൊടു പുരുഷന്മാർ അവലക്ഷണമായുള്ളതി
നെ പ്രവൃത്തിക്കയും അവരുടെ പിഴക്ക തക്കവണ്ണമുള്ള പ്രതിഫല</lg><lg n="൨൮">ത്തെ അവരിൽ തന്നെ പ്രാപിക്കയും ചെയ്തു✱ വിശെഷിച്ചും അ
വർ ദൈവത്തെ തങ്ങളുടെ അറിവിൽ വെച്ചുകൊൾവാൻ ഇഷ്ട
പ്പെടാതെ ഇരുന്ന പ്രകാരം തന്നെ ദൈവം അവരെ യൊഗ്യമല്ലാ</lg><lg n="൨൯">ത്ത കാൎയ്യങ്ങളെ ചെയ്വാൻ ഒരു ത്യാജ്യമനസ്സിലെക്ക എല്പിച്ചു✱ അ
വർ സകല അന്യായത്താലും വെശ്യാദൊഷത്താലും ദുഷ്ടതയാലും
ദ്രവ്യാഗ്രഹത്താലും ദുശ്ചിന്തയാലും പൂൎണ്ണതപ്പെട്ടവരായി അസൂയ കു
ലപാതകം വിവാദം ചതി ൟൎഷ്യ ഇവയാൽ നിറഞ്ഞവരായി✱</lg><lg n="൩൦"> മന്ത്രക്കാരായി കുരളക്കാരായി ദൈവ ദ്വെഷികളായി നിന്ദക്കാരാ
യി അഹങ്കാരികളായി ആത്മപ്രശംസക്കാരായി ദൊഷങ്ങൾക്ക ഹെ
തുഭൂതന്മാരായി മാതാപിതാക്കന്മാരെ അനുസരിക്കാത്തവരായി✱</lg><lg n="൩൧"> ബുദ്ധിഹീനന്മാരായി നിയമലംഘനക്കാരായി സ്വഭാവ സ്നെഹമി
ല്ലാത്തവരായി യൊജ്യതയില്ലാത്തവരായി ദയയില്ലാത്തവരായി</lg><lg n="൩൨">രിക്കുന്നു✱ ആയവർ (ഇപ്രകാരമുള്ള കാൎയ്യങ്ങളെ ചെയ്യുന്നവർ മര
ണത്തിന്ന യൊഗ്യന്മാരാകുന്നു എന്ന) ദൈവത്തിന്റെ വിധിയെ
അറിഞ്ഞിട്ടും അവയെ ചെയ്യുന്നു എന്ന മാത്രമല്ല അവയെ ചെയ്യു
ന്നവരൊട ഇഷ്ടവുമുണ്ട✱</lg>

൨ അദ്ധ്യായം

മറ്റുള്ളവരിൽ പാപത്തെ കുറ്റമായി വിധിക്കയും പാപത്തെ
തന്നെ ചെയ്കയും ചെയ്യുന്നവർ യെഹൂദന്മാരായാലും പുറജാ
തിക്കാരായാലും ഒഴികഴിവില്ലാത്തവരാകുന്നു എന്നുള്ളത.

<lg n="">അതുകൊണ്ട ഹെ മനുഷ്യ വിധിക്കുന്ന യാതൊരുത്തനായാ
ലും ഒഴികഴിവില്ലാത്തവനാകുന്നു എന്തെന്നാൽ നീ മറ്റൊരുത്ത
നെ വിധിക്കുന്ന കാൎയ്യത്തിൽ നീ നിന്നെ തന്നെ ശിക്ഷക്ക വിധി
ക്കുന്നു എന്തുകൊണ്ടെന്നാൽ വിധിക്കുന്ന നീ ആ കാൎയ്യങ്ങളെ തന്നെ</lg><lg n="൨"> ചെയ്യുന്നു✱ എന്നാൽ അപ്രകാരമുള്ള കാൎയ്യങ്ങളെ ചെയ്യുന്നവരു
ടെ നെരെ ദൈവത്തിന്റെ വിധി സത്യത്തിൻ പ്രകാരമാകുന്നു</lg><lg n="൩"> എന്ന നാം അറിയുന്നു✱ പിന്നെ ഹെ മനുഷ്യ ഇപ്രകാരമുള്ള
കാൎയ്യങ്ങളെ ചെയ്യുന്നവരെ വിധിക്കയും അവയെ തന്നെ ചെയ്ക
യും ചെയ്യുന്ന നീ ദൈവത്തിന്റെ ന്യായ വിധിയിൽനിന്ന തെ</lg><lg n="൪">റ്റി പൊകുമെന്നുള്ളതിനെ നിരൂപിക്കുന്നുവൊ✱ അല്ലെങ്കിൽ
ദൈവത്തിന്റെ ദയ നിന്നെ അനുതാപത്തങ്കലെക്ക ഉത്സാഹി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/381&oldid=177285" എന്ന താളിൽനിന്ന് ശേഖരിച്ചത്