താൾ:GaXXXIV1.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ റൊമാക്കാർ ൧. അ.

<lg n="൧൩">ക്കപ്പെടെണ്ടുന്നതിന്നാകുന്നു✱ എന്നാൽ സഹൊദരന്മാരെ മറ്റുള്ള
പുറജാതിക്കാരുടെ ഇടയിൽ എന്ന പൊലെ തന്നെ നിങ്ങളുടെ ഇ
ടയിലും എനിക്ക കുറഞ്ഞൊരു ഫലം ഉണ്ടാകുവാനായിട്ട ഞാൻ നി
ങ്ങളുടെ അടുക്കൽ വരുവാൻ പലപ്പൊഴും നിശ്ചയിച്ചു (എങ്കിലും ഇ
തുവരയും വിഘ്നപ്പെട്ടു) എന്ന നിങ്ങൾ അറിയാതെ ഇരിപ്പാൻ എ</lg><lg n="൧൪">നിക്ക മനസ്സായില്ല✱ ഞാൻ ഗ്രെക്കന്മാൎക്കും ബർബരായക്കാൎക്കും അ
പ്രകാരം തന്നെ അറിവുള്ളവൎക്കും അറിവില്ലാത്തവൎക്കും കടക്കാനാ</lg><lg n="൧൫">കുന്നു✱ ഇപ്രകാരം തന്നെ ഞാൻ എന്നാൽ ആകുന്നെടത്തൊളം
റൊമായിലുള്ള നിങ്ങളൊടും എവൻഗെലിയൊനെ പ്രസംഗിപ്പാൻ</lg><lg n="൧൬"> ഒരുങ്ങിയിരിക്കുന്നു✱ എന്തെന്നാൽ ഞാൻ ക്രിസ്തുവിന്റെ എവൻ
ഗെലിയൊനെ കുറിച്ച ലജ്ജിക്കുന്നി അത വിശ്വസിക്കുന്നവന്ന
ഒക്കയും മുമ്പെ യെഹൂദന്നും അപ്രകാരം തന്നെ ഗ്രെക്കന്നും രക്ഷ</lg><lg n="൧൭">ക്ക ദൈവത്തിന്റെ ശക്തിയല്ലൊ ആകുന്നത✱ എന്തെന്നാൽ അ
തിൽ ദൈവത്തിന്റെ നീതി വിശ്വാസത്തിൽനിന്ന വിശ്വാസ
ത്തിലെക്ക പ്രകാശിപ്പിക്കപ്പെടുന്നു നീതിമാൻ വിശ്വാസം കൊണ്ടജീ
വിക്കും എന്ന എഴുതപ്പെട്ടിരിക്കുന്ന പ്രകാരം ആകുന്നു✱</lg>

<lg n="൧൮">എന്തെന്നാൽ സത്യത്തെ നീതികെടിൽ പിടിച്ചുകൊള്ളുന്ന മനു
ഷ്യരുടെ സകല ഭക്തികെടിന്നും നീതികെടിന്നും നെരെ ദൈവ</lg><lg n="൧൯">ത്തിന്റെ ക്രൊധം സ്വൎഗ്ഗത്തിൽനിന്ന പ്രകാശിക്കപ്പെടുന്നു✱ എ
ന്തുകൊണ്ടെന്നാൽ ദൈവത്തെ കുറിച്ച അറിയപ്പെടാകുന്നത അവ
രിൽ സ്പഷ്ടമായിരിക്കുന്നു ദൈവം അവൎക്ക അതിനെ പ്രകാശിപ്പി</lg><lg n="൨൦">ച്ചുവല്ലൊ✱ എന്തെന്നാൽ അവന്റെ അപ്രത്യക്ഷ കാൎയ്യങ്ങൾ ലൊ
കത്തിന്റെ സൃഷ്ടിമുതൽ അവന്റെ നിത്യ ശക്തിയും ദൈവത്വവും
തന്നെ നിൎമ്മിക്കപ്പെട്ട വസ്തുക്കളാൽ തിരിച്ചറിയപ്പെടുകകൊണ്ട സ്പ
ഷ്ടമായി കാണപ്പെടുന്നു എന്നതുകൊണ്ട അവർ ഒഴികഴിവില്ലാത്ത</lg><lg n="൨൧">വരാകുന്നു✱ അത എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ അറി
ഞ്ഞാറെയും അവനെ ദൈവം എന്ന വെച്ച സ്തുതിച്ചിട്ടില്ല കൃതജ്ഞ
ന്മാരായിരുന്നതുമില്ല അവരുടെ ചിന്തകളിൽ അവർ വ്യൎത്ഥന്മാ
രായി ഭവിക്കയും അവരുടെ ബുദ്ധിഹീനമായുള്ള ഹൃദയം ഇരിണ്ടു</lg><lg n="൨൨"> പൊകയും ചെയ്തതെ ഉള്ളൂ✱ തങ്ങൾ ജ്ഞാനികളാകുന്നു എന്ന പ</lg><lg n="൨൩">റഞ്ഞുകൊണ്ടു അവർ മൂഢന്മാരായി ഭവിച്ചു✱ നാശമില്ലാത്ത ദൈ
വത്തിന്റെ മഹത്വത്തെ നാശമുള്ള മനുഷ്യന്നും പക്ഷികൾക്കും
നാല്ക്കാലിമൃഗങ്ങൾക്കും ഇഴഞ്ഞു നടക്കുന്ന ജന്തുക്കൾക്കും സദൃശമാ</lg><lg n="൨൪">യി ഉണ്ടാക്കപ്പെട്ടൊരു പ്രതിമയായി മാറ്റുകയും ചെയ്തു✱ അതു
കൊണ്ട ദൈവവും അവരുടെ ഹൃദയങ്ങളിലെ മൊഹങ്ങളാൽ അവ
രെ അശുദ്ധിയിലെക്ക അവരുടെ ശരീരങ്ങളെ തമ്മിൽ തന്നെ അ</lg><lg n="൨൫">വമാനപ്പനായിട്ട എല്പിച്ചു✱ ഇവർ ദൈവത്തിന്റെ സത്യത്തെ
ഒരു വ്യാജമാക്കി തീൎക്കയും സ്രഷ്ടാവിനെക്കാൾ അധികം സൃഷ്ടിയെ
വന്ദിക്കയും സെവിക്കയും ചെയ്തു അവൻ എന്നെക്കും സ്തൊത്രം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/380&oldid=177284" എന്ന താളിൽനിന്ന് ശേഖരിച്ചത്