താൾ:GaXXXIV1.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൗലുസ റൊമക്കാൎക്ക
എഴുതിയ ലെഖനം

൧ അദ്ധ്യായം

പൗലുസിന്റെ വിളി പ്രശംസിക്കപ്പെടുന്നത.—൧൬ അവന്റെ
എവൻഗെലിയൊൻ ഇന്നതെന്നുള്ളത.— ൧൮ പാപത്തിങ്കൽ
ദൈവത്തിനുള്ള കൊപം.— ൨൧ പുറജാതിക്കാർ ചെയ്യുന്ന പാ
പങ്ങൾ.

<lg n="">ജഡപ്രകാരം ദാവീദിന്റെ സന്തതിയിൽനിന്ന ഉണ്ടായവനാ</lg><lg n="൨">യി✱ ശുദ്ധീകരണത്തിന്റെ ആത്മാവിൻ പ്രകാരം മരിച്ചവരിൽ
നിന്നുള്ള ജീവിച്ചെഴുനീല്പുകൊണ്ട ദൈവത്തിന്റെ പുത്രനെന്ന ശ</lg><lg n="൩">ക്തിയൊടെ നിശ്ചയിക്കപ്പെട്ടവനായി✱ യെശുക്രിസ്തുവിനാൽവിളിക്ക
പ്പെട്ടവരായ നിങ്ങളും ആരുടെ ഇടയിൽ ഇരിക്കുന്നുവൊ ആ സക</lg><lg n="൪">ല ജാതികളുടെയും ഇടയിൽ✱ അവന്റെ നാമത്തെ കുറിച്ച വിശ്വാ
സത്തിലെ അനുസരണത്തിന്നായിട്ട ഞങ്ങൾക്ക കൃപയെയും അ
പ്പൊസ്തൊലസ്ഥാനത്തെയും ലഭിച്ചിരിക്കുന്നതിന്ന മൂലമായി തന്റെ
പുത്രനായി നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെ സംബന്ധി</lg><lg n="൫">ച്ച✱ (ദൈവം മുമ്പെ വിശുദ്ധ വെദവാക്യങ്ങളിൽ തന്റെ ദീൎഘദൎശി</lg><lg n="൬">മാരെ കൊണ്ട വാഗ്ദത്തം ചെയ്തിരുന്ന)✱ എവൻഗെലിയൊനായു
ള്ളതിലെക്ക വെർപെട്ടവനും ഒരു അപ്പൊസ്തൊലനെന്ന വിളിക്കപ്പെ
ട്ടവനും യെശു ക്രിസ്തുവിന്റെ ഒരു ശുശ്രൂഷക്കാരനുമായ പൗലുസ✱</lg><lg n="൭"> റൊമയിൽ ദൈവത്തിന്റെ ഇഷ്ടന്മാരായി വിശുദ്ധന്മാരെന്ന വി
ളിക്കപ്പെട്ടവരായുള്ളവൎക്ക എല്ലാവൎക്കും (എഴുതുന്നത) നമ്മുടെ പിതാ
വായ ദൈവത്തിങ്കൽനിന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽ നി</lg><lg n="൮">ന്നും നിങ്ങൾക്ക കൃപയും സമാധാനവും ഉണ്ടായ്വരട്ടെ✱ ഒന്നാമത നി
ങ്ങളുടെ വിശ്വാസം. ഭൂലൊകത്തിലൊക്കയും പ്രസിദ്ധപ്പെട്ടിരിക്ക
കൊണ്ട ഞാൻ നിങ്ങൾക്ക എല്ലാവൎക്കും വെണ്ടി എന്റെ ദൈവ</lg><lg n="൯">ത്തെ യെശു ക്രിസ്തുമൂലം സ്തൊത്രം ചെയ്യുന്നു✱ എന്തെന്നാൽ ത
ന്റെ പുത്രന്റെ എവൻഗെലിയൊനിൽ ഞാൻ എന്റെ ആത്മാ
വൊടെ സെവിക്കുന്ന ദൈവം ഞാൻ നിങ്ങളെ ഇടവിടാതെ എ</lg><lg n="൧൦">ല്ലായ്പൊഴും എന്റെ പ്രാൎത്ഥനകളിൽ ഓൎത്ത✱ നിങ്ങളുടെ അടുക്കൽ
വരുവാൻ ഇപ്പൊൾ എത പ്രകാരത്തിലും ദൈവത്തിന്റെ ഇഷ്ടം
കൊണ്ട എനിക്ക ഒരു നല്ല യാത്ര ലഭിപ്പാൻ ഇട വരെണമെന്ന
അപെക്ഷിച്ചുകൊണ്ട വരുന്നപ്രകാരത്തിന്ന എനിക്ക സാക്ഷിയാ</lg><lg n="൧൧">കുന്നു✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ സ്ഥിരപ്പെടെണ്ടുന്നതിന്ന ഞാൻ
നിങ്ങൾക്ക വല്ല ജ്ഞാന വരത്തെയും ഭാഗിച്ചു തരുവാനായിട്ട നി</lg><lg n="൧൨">ങ്ങളെ കാണ്മാൻ ഇച്ശിക്കുന്നു✱ അത നിങ്ങളുടെയും എന്റെയും
അന്യൊന്യ വിശ്വാസം കൊണ്ട ഞാൻ നിങ്ങളൊടു കൂട ആശ്വസി</lg>


K

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/379&oldid=177283" എന്ന താളിൽനിന്ന് ശേഖരിച്ചത്