താൾ:GaXXXIV1.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൩. അ. ൬൫

<lg n="">ന്മാരിൽ രണ്ടാളുകളെ അടുക്കൽ വിളിച്ച കൈസറിയായൊളം പൊ
കുവാനായിട്ട ഇരുനൂറ ആയുധക്കാരെയും എഴുപത കുതിരക്കാരെ
യും ഇരുനൂറു കുന്തക്കാരെയും രാത്രിയിലെ മൂന്നാമത്തെ മണി സമ</lg><lg n="൨൪">യത്തെക്ക ഒരുക്കുകയും✱ പൗലുസിനെ കയറ്റി നാടുവാഴിയായ
ഫെലിക്സിന്റെ അടുക്കൽ സൂക്ഷിച്ച കൊണ്ടുപൊകെണ്ടുന്നതിന്ന മൃ</lg><lg n="൨൫">ഗവാഹനങ്ങളെ സംഭരിക്കയും ചെയ്വിനെന്ന കല്പിച്ചു✱ വിശെഷി</lg><lg n="൨൬">ച്ച അവൻ ഇപ്രകാരം ഒരു ലെഖനത്തെ എഴുതി✱ ക്ലൗദിയുസ ലു
സിയുസ മഹാ ശ്രെഷ്ഠനായുള്ള നാടുവാഴിയായ ഫെലിക്സിന്ന വന്ദ</lg><lg n="൨൭">നം✱ ൟ മനുഷ്യൻ യെഹൂദന്മാരാർ പിടിക്കപ്പെട്ട അവരാൽ കൊല്ല
പ്പെടുവാൻ ഭാവിച്ചിരുന്നാറെ അവൻ റൊമാക്കാരനെന്ന അറിഞ്ഞ</lg><lg n="൨൮"> ഞാൻ സൈന്യത്തൊടു കൂട ചെന്ന അവനെ വിടിയിച്ചു✱ പിന്നെ
അവർ അവനെ കുറ്റപ്പെടുത്തിയത ഇന്ന സംഗതികൊണ്ട എന്ന
അറിവാൻ ഇച്ശിച്ച ഞാൻ അവനെ അവരുടെ വിസ്മാര സഭയിലെ</lg><lg n="൨൯">ക്കകൊണ്ടുചെന്നു✱ അപ്പൊൾ അവരുടെ ദൈവത്തിന്റെ ചൊദ്യങ്ങ
ളെ കുറിച്ച അവൻ കുറ്റം ചുമത്തപ്പെടുന്നു എന്നല്ലാതെ മരണത്തി
ന്ന എങ്കിലും ബന്ധനങ്ങൾക്ക എങ്കിലും യൊഗ്യമായുള്ള കുറ്റം ഒ</lg><lg n="൩൦">ന്നും അവങ്കൽ ഇല്ലെന്ന കണ്ടറിഞ്ഞു✱ പിന്നെ ൟ മനുഷ്യന്നായി
ട്ട യെഹൂദന്മാരാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്ന പതിയിരിപ്പ എന്നൊട
അറിയിക്കപ്പെട്ടപ്പൊൾ ഞാൻ ഉടനെ നിന്റെ അടുക്കൽ അയച്ചു കു
റ്റം ചുമത്തുന്നവരൊടും അവന്റെ നെരെയുള്ള കാൎയ്യങ്ങളെ നി
ന്റെ മുമ്പാക പറവാൻ കല്പിച്ചിരിക്കുന്നു സുഖമായിരിക്ക✱</lg>

<lg n="൩൧">പിന്നെ ആയുധക്കാർ തങ്ങളൊട കല്പിക്കപ്പെട്ട പ്രകാരം പൗലുസി
നെ കൂട്ടികൊണ്ടു പൊയി രാത്രിയിൽ അന്തിപത്രിസിലെക്ക കൊണ്ടു</lg><lg n="൩൨"> വന്നു✱ പിറ്റെ ദിവസത്തിങ്കൽ അവർ കുതിരക്കാരെ അവനൊടു</lg><lg n="൩൩"> കൂട പൊകുവാൻ വിട്ടിട്ട കൊട്ടയിലെക്ക തിരിച്ചുപൊന്നു✱ അവർ
കൈസറിയയിലെക്ക എത്തി ലേഖനത്തെ നാടുവാഴിക്ക കൊടു</lg><lg n="൩൪">ത്താറെ പൗലുസിനെയും അവന്റെ മുമ്പാക നിൎത്തി✱ പിന്നെ
നാടുവാഴി ലെഖനത്തെ വായിച്ചറെ അവൻ എതു ദെശത്തുനി
ന്നുള്ളവൻ എന്ന ചൊദിച്ചു കിലിക്കിയായിൽനിന്ന എന്ന അറി</lg><lg n="൩൫">ഞ്ഞപ്പൊൾ✱ നിന്നെ കുറ്റപ്പെട്ടത്തുന്നവരും വരുമ്പൊൾ നിങ്കൽ നി
ന്ന കെൾക്കാമെന്ന പറഞ്ഞു എറൊദെസിന്റെ ന്യായസ്ഥലത്തിൽ
അവൻ കാക്കപ്പെടുവാൻ കല്പിക്കയും ചെയ്തു✱</lg>

൨൪ അദ്ധ്യായം

൧ പൗലുസ തെൎത്തുല്ലുസിനാൽ കുറ്റം ചുമത്തപ്പെടുന്നത.— ൧൦ ത
നിക്ക വെണ്ടിതന്നെ ഉത്തരം പറയുന്നത.— ൨൪ അവൻ ക്രിസ്തു
വിനെ നാടുവാഴിയൊടും അവന്റെ ഭാൎയ്യയൊടും പ്രസംഗിക്കു
ന്നത.— ൨൭ നാടുവാഴി തന്റെ സ്ഥാനം വിട്ടുപൊകയും പൗലു
സിനെ കാരാഗൃഹത്തിൽ പാൎപ്പിക്കയും ചെയ്യുന്നത.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/363&oldid=177267" എന്ന താളിൽനിന്ന് ശേഖരിച്ചത്