താൾ:GaXXXIV1.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൨. അ.

<lg n="൩൪">ചൊദിച്ചു✱ അപ്പൊൾ പുരുഷാരത്തിൽ ചിലർ ഒരു പ്രകാരത്തി
ലും ചിലർ മറ്റൊരു പ്രകാരത്തിലും വിളിച്ചു പറഞ്ഞു പിന്നെ
കലശൽകൊടെ അവന നിശ്ചയത്തെ അറിവാൻ കഴിയായ്കകൊ</lg><lg n="൩൫">ണ്ട അവനെ കൊട്ടയിലെക്ക കൊണ്ടുപൊകുവാൻ കല്പിച്ചു✱ അവൻ
പടികെട്ടിന്മെൽ വന്നപ്പൊൾ ജനത്തിന്റെ ബലംകൊണ്ട അവൻ</lg><lg n="൩൬"> ആയുധക്കാരാൽ വഹിക്കപ്പെടുകയുണ്ടായി✱ എന്തുകൊണ്ടെന്നാൽ പു
രുഷാരം പിന്നാലെ ചെന്ന അവനെ നീക്കി കളയണമെന്ന നി</lg><lg n="൩൭">ലവിളിച്ചു✱ പിന്നെ പൗലുസ കൊട്ടെക്കകത്ത കൊണ്ടുപൊകപ്പെടു
വാൻ ഭാവിക്കുമ്പൊൾ അവൻ വലിയ സെനാപതിയൊടു എനിക്ക
നിന്നൊട സംസാരിപ്പാൻ ന്യായമുണ്ടൊ എന്ന പറഞ്ഞു അവൻ പ</lg><lg n="൩൮">റഞ്ഞു നീ ഗ്രെക്ക ഭാഷയെ അറിയുമൊ✱ ൟ നാളുകൾക്ക മുമ്പെ
ഒരു കലമ്പലുണ്ടാക്കുകയും നാലായിരം കുലപാതകന്മാരെ വനത്തി
ലെക്ക കൊണ്ടുപൊകയും ചെയ്തിട്ടുള്ള ആ എജിപ്തക്കാരൻ നീ അ</lg><lg n="൩൯">ല്ലയൊ✱ എന്നാറെ പൗലുസ പറഞ്ഞു ഞാൻ കിലിക്കിയായിലുള്ള
തർസുസ എന്ന ഒട്ടും ഹിനതയില്ലാത്ത പട്ടണത്തിൽ പൌരനായ
ഒരു യെഹൂദ മനുഷ്യനാകുന്നു ജനങ്ങളൊട പറവാൻ എനിക്ക അ
നുവദത്തെ തരെണമെന്ന ഞാൻ നിന്നൊട അപെക്ഷിക്കുന്നു✱</lg><lg n="൪൦"> അവൻ അനുവാദത്തെ കൊടുത്തപ്പൊൾ പൗലുസ പടികെട്ടിന്മെൽ
നിന്ന ജനങ്ങൾക്ക കൈ കൊണ്ട കാട്ടി വളരെ സാവധാനമായ
പ്പൊൾ അവൻ എബ്രായ ഭാഷയിൽ സംസാരിച്ച പറഞ്ഞു✱</lg>

൨൨ അദ്ധ്യായം

൧ പൗലുസ തന്റെ മതഭെദത്തെ വിവരം പറയുന്നത.— ൨൫
അവൻ ഒരു റൊമാക്കാരൻ എന്നുള്ള അവകാശം കൊണ്ട
അടികൊള്ളാതെ ഇരിക്കുന്നത

<lg n="">സഹൊദരന്മാരായും പിതാക്കന്മാരായുമുള്ള മനുഷ്യരെ നിങ്ങ
ളൊടു ഞാൻ ഇപ്പൊൾ പറവാൻ ഭാവിക്കുന്ന എന്റെ ഉത്ത</lg><lg n="൨">രത്തെ കെട്ടുകൊൾവിൻ✱ എന്നാറെ അവൻ എബ്രായി ഭാഷ
യിൽ തങ്ങളൊടു സംസാരിച്ചു എന്ന അവർ കെട്ടപ്പൊൾ അവർ</lg><lg n="൩"> എറ്റവും മൗനമായി പിന്നെ അവൻ പറഞ്ഞു✱ ഞാൻ ഒരു യെ
ഹൂദനായി കിലിക്കിയായിലുള്ള തർസൂസിൽ ജനിച്ചവനായി എങ്കി
ലും ൟ നഗരത്തിൽ ഗമാലിയെലിന്റെ പാദങ്ങളിൽ വളൎന്നവനാ
യി പിരാക്കന്മാരുടെ ന്യായപ്രമാണത്തിന്റെ പൂൎണ്ണതപ്രകാരം ഉപ
ദെശിക്കപ്പെട്ടവനായി നിങ്ങളെല്ലാവരും ഇന്ന ഇരിക്കുന്ന പ്രകാരം
ദൈവത്തിങ്കൽ ഭക്തി വൈരാഗ്യമുണ്ടായിരുന്നവനായി ഉള്ള മനു</lg><lg n="൪">ഷ്യനാകുന്നു സത്യം✱ ഞാൻ പുരുഷന്മാരെയും സ്തീകളെയും ബ
ന്ധിച്ചും കാരാഗൃഹങ്ങളിൽ എല്പിച്ചുംകൊണ്ട ൟ മാൎഗ്ഗത്തെ മരണം</lg><lg n="൫"> വരെ ഉപദ്രവിച്ചു✱ അപ്രകാരവും പ്രധാനാചാൎയ്യനും മൂപ്പന്മാരുടെ
സഭയൊക്കയും എനിക്ക സാക്ഷിയാകുന്നു അവരിൽനിന്നും ഞാൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/358&oldid=177262" എന്ന താളിൽനിന്ന് ശേഖരിച്ചത്