താൾ:GaXXXIV1.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൦. അ. ൫൫

<lg n="">ശെഷിച്ച എവുത്തിക്കുസ എന്ന നാമമുള്ളൊരു ബാലൻ ഒരു കി
ളിവാതുക്കൽ ഇരുന്ന ഗാഢനിദ്രയെ പ്രാപിച്ചു പൗലുസ വളരനെ
രം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പൊൾ അവൻ ഉറക്കംകൊണ്ട മയങ്ങി
മൂന്നാമത്തെ തട്ടിൽനിന്ന താഴെ വീണ മരിച്ചവനായി എടുക്കപ്പെ</lg><lg n="൧൦">ട്ടു✱ എന്നാറെ പൗലുസ എറങ്ങി ചെന്ന അവന്റെ മെൽ വീണ
അവനെ ആലിംഗനം ചെയ്തു കൊണ്ട പറഞ്ഞു നിങ്ങൾ വ്യാകുലപ്പെ
ടരുത എന്തുകൊണ്ടെന്നാൽ അവന്റെ പ്രാണൻ അവങ്കൽ ഉണ്ട✱</lg><lg n="൧൧"> പിന്നെ അവൻ മെല ചെന്ന അപ്പത്തെ മുറിച്ച ഭക്ഷിച്ച വളര
നെരം പുലരുവൊളത്തിന്ന സംസാരിച്ചുകൊണ്ടിരുന്നു അപ്രകാരം</lg><lg n="൧൨"> അവൻ പുറപ്പെട്ടുപൊയി✱ പിന്നെ അവർ ബാലനെ ജീവനൊട
കൊണ്ടുവന്ന ആശ്വാസപ്പെട്ടതും അല്പമല്ല✱</lg>

<lg n="൧൩">പിന്നെ ഞങ്ങൾ മുമ്പെ കപ്പലിൽ പൊയി അസ്സസിന്ന അവി
ടെ പൗലുസിനെ കയറ്റികൊൾവാൻ വിചാരിച്ചുകൊണ്ട ഓടി എ
ന്തുകൊണ്ടെന്നാൽ അവൻ കാൽനടയായി പൊകുവാൻ ഇഛിച്ചു</lg><lg n="൧൪"> കൊണ്ട ഇപ്രകാരം ചട്ടമാക്കിയിരുന്നു✱ അവൻ അസ്സുസിൽ ഞങ്ങ
ളൊട കൂടിയപ്പൊൾ ഞങ്ങുൾ അവനെ കയറ്റി മിതുലെനെയിൽ</lg><lg n="൧൫"> വന്നു✱ അവിടെനിന്നും ഓടി പിറ്റെ ദിവസത്തിൽ ഖിയുസിന്റെ
നെരെ വന്ന പിറ്റെ ദിവസത്തിൽ സാമൊസിൽ എത്തി ത്രൊ
ഗില്ലിയൊനിൽ പാൎത്തു പിറ്റെ ദിവസത്തിൽ മിലെതുസിൽ വ</lg><lg n="൧൬">രികയും ചെയ്തു✱ എന്തെന്നാൽ പൗലുസ ആസിയായിൽ കാല
ത്തെ പൊക്കുവാൻ തനിക്ക സംഗതി വരാതെ ഇരിപ്പാനായിട്ട എ
ഫെസുസിനെ കടന്ന ഓടുവാൻ നിശ്ചയിച്ചിരുന്നു എന്തെന്നാൽ
തനിക്ക കഴിയുമെങ്കിൽ പെന്തെകൊസ്ത ദിവസത്തിൽ യെറുശല</lg><lg n="൧൭">മിൽ ഇരിപ്പാനായിട്ട ബദ്ധപ്പെട്ടു✱ പിന്നെ അവൻ മെലെതുസിൽ
നിന്ന എഫെസ്സുസിലെക്ക ആളയച്ച സഭയിലെ മൂപ്പന്മാരെ വരു</lg><lg n="൧൮">ത്തി✱ അവർ അവന്റെ അടുക്കൽ വന്നപ്പൊൾ അവൻ അവ
രൊട പറഞ്ഞു ഞാൻ ആസിയായിലെക്ക വന്ന ഒന്നാം ദിവസം</lg><lg n="൧൯"> മുതൽ എല്ലാ സമയങ്ങളിലും ഞാൻ എങ്ങിനെ നിങ്ങളൊടു കൂട✱ സ
കല മനൊവിനയത്തൊടും ബഹു കണ്ണുനീരുകളൊടും യെഹൂദന്മാ
രുടെ പതിയിരിപ്പുകളാൽ എനിക്കുണ്ടായ പരീക്ഷകളൊടും കൂടെ ക</lg><lg n="൨൦">ൎത്താവിനെ സെവിച്ചുകൊണ്ട പാൎത്തു എന്നും✱ നിങ്ങൾക്ക പ്രയൊ
ജനമായിട്ടുള്ളതിനെ ഒന്നിനെയും മറച്ചുവെക്കാതെ നിങ്ങൾക്ക പര
സ്യമായും ഭവനംതൊറും എതുപ്രകാരം പ്രസംഗിക്കയും ഉപദെശി</lg><lg n="൨൧">ക്കയും ചെയ്ത✱ യെഹൂദന്മാൎക്കും അപ്രകാരം ഗ്രെക്കന്മാൎക്കും ദൈ
വത്തിങ്കലെക്ക അനുതാപത്തെയും നമ്മുടെ കൎത്താവായ യെശു
ക്രിസ്തുവിങ്കലെക്ക വിശ്വാസത്തെയും സാക്ഷീകരിച്ചുകൊണ്ട ഇരുന്നു</lg><lg n="൨൨"> എന്നും നിങ്ങൾ അറിയുന്നുവല്ലോ✱ വിശെഷിച്ചും ഇപ്പൊൾ കണ്ടാ</lg><lg n="൨൩">ലും ഞാൻ ആത്മാവിൽ ബദ്ധനായി യെറുശലമിലെക്ക✱ ബന്ധന
ങ്ങളും ഉപദ്രവങ്ങളും എന്നെ കാത്തിരിക്കുന്നു എന്ന പരിശുദ്ധാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/353&oldid=177257" എന്ന താളിൽനിന്ന് ശേഖരിച്ചത്