താൾ:GaXXXIV1.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൫. അ.

<lg n="">പിന്നെ യെഹൂദിയായിൽനിന്ന പുറപ്പെട്ടു വന്നവർ ചിലർ നി
ങ്ങൾ മൊശെയുടെ മൎയ്യാദപ്രകാരം ചെലാകൎമ്മം ചെയ്യപ്പെടാഞ്ഞാൽ
നിങ്ങൾക്കു രക്ഷിക്കപ്പെടുവാൻ കഴികയില്ല എന്ന സഹൊദരന്മാ</lg><lg n="൨">ൎക്ക ഉപദെശിച്ചു✱ ഇതുകൊണ്ടു പൗലുസിന്നും ബൎന്നബാസിന്നും അ
വരൊടു കൂട അനല്പമായുള്ള വാഗ്വാദവും തൎക്കവും ഉണ്ടായപ്പൊൾ
പൗലുസും ബൎന്നബാസും അവരിൽ മറ്റുചിലരും ൟ തൎക്കത്തെക്കു
റിച്ച യെറുശലേമിലെക്ക അപ്പൊസ്തൊലന്മാരുടെയും മൂപ്പന്മാരുടെ</lg><lg n="൩">യും അടുക്കലെക്ക പൊകെണമെന്ന അവർ നിശ്ചയിച്ചു✱ പിന്നെ
സഭയാൽ യാത്ര അയക്കപ്പെട്ടിട്ട അവർ പുറജാതിക്കാരുടെ മനസ്സു
തിരിവിനെ അറിയിച്ചുകൊണ്ട ഫെനിക്കെയിലും ശമരിയായിലും
കൂടി കടന്നുപൊയി സഹൊദരന്മാൎക്കെല്ലാവൎക്കും മഹാ സന്തൊഷ</lg><lg n="൪">ത്തെ ഉണ്ടാക്കുകയും ചെയ്തു✱ അവർ യെറുശലമിലെക്ക എത്തിയ
പ്പൊൾ അവർ സഭയാലും അപ്പൊസ്തൊലന്മാരാലും മൂപ്പന്മാരാലും
അംഗീകരിക്കപ്പെട്ടു പിന്നെ അവർ ദൈവം തങ്ങളൊടു കൂട ചെയ്തി</lg><lg n="൫">ട്ടുള്ള കാൎയ്യങ്ങളെ ഒക്കയും അറിയിച്ചു✱ എന്നാറെ പറിശെന്മാരു
ടെ മതത്തിലുള്ള വിശ്വാസികൾ ചിലർ എഴുനീറ്റ പറഞ്ഞു അ
വരെ ചെലചെയ്കയും മൊശെയുടെ ന്യായപ്രമാണത്തെ പ്രമാണി</lg><lg n="൬">ക്കെണമെന്ന കല്പിക്കയും ചെയ്യെണ്ടുന്നതാകുന്നു✱ അപ്പൊൾ അ
പ്പൊസ്തലന്മാരും മൂപ്പന്മാരും ൟ സംഗതിയെ കുറിച്ച വിചാരി</lg><lg n="൭">പ്പാനായിട്ട വന്നുകൂടി✱ എന്നാറെ വളര തൎക്കം ഉണ്ടായിതിന്റെ
ശെഷം പത്രൊസ എഴുനീറ്റനിന്ന അവരൊട പറഞ്ഞു സഹൊ
ദരന്മാരായ മനുഷ്യരെ വളരെ കാലം മുമ്പെ ദൈവം നമ്മിൽ വെ
ച്ച എന്റെ വായ മൂലം പുറജാതിക്കാർ എവൻഗെലിയൊന്റെ
വചനത്തെ കെൾക്കയും വിശ്വസിക്കയും ചെയ്യെണമെന്ന നിശ്ചയി</lg><lg n="൮">ച്ചു എന്ന നിങ്ങൾ അറിയുന്നു✱ വിശെഷിച്ചും ഹൃദയങ്ങളെ അറിയു
ന്ന ദൈവം നമുക്ക ചെയ്തപൊലെ തന്നെ അവൎക്കും പരിശുദ്ധാത്മാ</lg><lg n="൯">വിനെ നൽകീട്ട അവൎക്ക സാക്ഷിനിന്നു✱ വിശ്വാസം കൊണ്ട അ
വരുടെ ഹൃദയങ്ങളെ ശുദ്ധമാക്കിയതുകൊണ്ട അവൻ നമ്മിലും അ</lg><lg n="൧൦">ശ്വരിലും ഒരു വ്യത്യാസത്തെയും വെച്ചിട്ടുമില്ല✱ അതുകൊണ്ട നമ്മുടെ
പിതാക്കന്മാൎക്ക എങ്കിലും നമുക്ക എങ്കിലും വഹിപ്പാൻ കഴിയാത്ത
നുകത്തെ ശിഷ്യന്മാരുടെ കഴുത്തിൽ വെക്കുവാൻ നിങ്ങൾ ഇപ്പൊ</lg><lg n="൧൧">ൾ എന്തിന ദൈവത്തെ പരീക്ഷിക്കുന്നു✱ എങ്കിലും അവർ എതു
പ്രകാരമൊ അപ്രകാരം നാം കൎത്താവായ യെശുക്രിസ്തുവിന്റെ
കൃപയാൽ രക്ഷിക്കപ്പെടുമെന്ന നാം വിശ്വസിക്കുന്നു✱</lg>

<lg n="൧൨">അപ്പൊൾ പുരുഷാരമൊക്കയും മിണ്ടാതെ ഇരിക്കയും പുറജാതി
ക്കാരുടെ ഇടയിൽ ദൈവം തങ്ങളെകൊണ്ട ചെയ്യിച്ചിട്ടുള്ള ലക്ഷ്യങ്ങ
ളെയും അത്ഭുതങ്ങളെയും എല്ലാം ബൎന്നബാസും പൗലുസും വിസ്തരി</lg><lg n="൧൩">ച്ചുപറയുന്നതിനെ ചെവിക്കൊൾകയും ചെയ്തു✱ എന്നാറെ അവർ
സംസാരിച്ച കഴിഞ്ഞതിന്റെശെഷം യാക്കൊബ ഉത്തരമായിട്ട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/338&oldid=177242" എന്ന താളിൽനിന്ന് ശേഖരിച്ചത്