താൾ:GaXXXIV1.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൪. അ.

<lg n="൩">പ കല്പിക്കയും ചെയ്തു✱ ആയതുകൊണ്ട തന്റെ കൃപയുടെ വചനത്തി
ന്ന സാക്ഷികൊടുക്കയും അവരുടെ കൈകളാൽ ചെയ്യപ്പെടുവാ
നായിട്ട ലക്ഷ്യങ്ങളെയും അത്ഭുതങ്ങളെയും നൽകുകയും ചെയ്തിട്ടുള്ള
കൎത്താവിങ്കൽ അവർ ധൈൎയ്യത്തൊടു കൂട സംസാരിച്ചുകൊണ്ടു അ</lg><lg n="൪">വിടെ വളര കാലം പാൎത്തു✱ എന്നാറെ നഗരത്തിലെ പുരുഷാരം
വെർപിരിഞ്ഞു ചിലർ യെഹൂദന്മാരൊടും ചിലർ അപ്പൊസ്തൊലന്മാ</lg><lg n="൫">രൊടും ചെൎന്നിരുന്നു✱ പിന്നെ അവരെ ഉപദ്രവിപ്പാനും കല്ലുകൾ
കൊണ്ട എറിവാനും പുറജാതിക്കാരാലും യെഹൂദന്മാരാലും അവരു</lg><lg n="൬">ടെ പ്രധാനന്മാരൊടും കൂട ഒരു അതിക്രമം ഉണ്ടായപ്പൊൾ✱ അ
തിനെ അറിഞ്ഞിട്ട അവർ ലുക്കയൊനിയായിലെ നഗരങ്ങളാകുന്ന
ലുസ്ത്രായിലെക്കും ദെൎബിയിലെക്കും ചുറ്റുമുള്ള പ്രദെശത്തിലെ</lg><lg n="൭">ക്കും ഓടിപൊയി✱ അവർ അവിടെയും എവംഗെലിയൊനെ പ്ര
സംഗിച്ചുകൊണ്ടിരുന്നു✱</lg>

<lg n="൮">വിശെഷിച്ചും ലുസ്ത്രായിൽ പാദങ്ങളിൽ അശക്തനായി തന്റെ
മാതാവിന്റെ ഗൎഭം മുതൽ മുടന്തനാകകൊണ്ട ഒരിക്കലും നടക്കാ</lg><lg n="൯">ത്തവനായ ഒരു മനുഷ്യൻ ഇരുന്നിരുന്നു✱ ആയവൻ പൗലുസ
പറയുന്നതിനെ കെട്ടു അവൻ അവങ്കൽ സൂക്ഷിച്ചുനൊക്കി അവ</lg><lg n="൧൦">ന്ന സൗഖ്യക്കപ്പെടുവാൻ വിശ്വാസമുണ്ട എന്ന കാണുകകൊണ്ട✱ ഒരു
മഹാ ശബ്ദത്തൊടെ നിന്റെ കാലുകളിൽ നെരെ എഴുനീറ്റ നി
ല്ക്ക എന്ന പറഞ്ഞു എന്നാറെ അവൻ ചാടുകയും നടക്കയും ചെ</lg><lg n="൧൧">യ്തു✱ അപ്പൊൾ ജനങ്ങൾ പൗലുസ ചെയ്തതിനെ കണ്ടിട്ട തങ്ങളുടെ
ശബ്ദത്തെ ഉയൎത്തി ലുക്കയൊനിയ ഭാഷയിൽ ദൈവങ്ങൾ മനു
ഷ്യരൊട സദൃശന്മാരായി നമ്മുടെ അടുക്കൽ ഇറങ്ങിവന്നു എന്ന</lg><lg n="൧൨"> പറഞ്ഞു✱ അവർ ബൎന്നബാസിനെ വ്യാഴം എന്നും പൗലുസിനെ
അവൻ എറ്റവും വാചാലനാകകൊണ്ട ബുധൻ എന്നും വിളിക്ക</lg><lg n="൧൩">യും ചെയ്തു✱ അപ്പൊൾ അവരുടെ നഗരത്തിന്റെ മുൻ ഭാഗ
ത്തിലുള്ള വ്യാഴത്തിന്റെ പുരൊഹിതൻ കാളകളെയും പൂമാലക
ളെയും പടിവാതിലിന്റെ അടുക്കൽ കൊണ്ടുവന്നിട്ട ജനങ്ങളൊടു കൂ</lg><lg n="൧൪">ട ബലിനൽകുവാൻ ഭാവിച്ചിരുന്നു✱ എന്നാറെ അപ്പൊസ്തൊല
ന്മാരായ ബൎന്നബാസും പൗലുസും ഇതിനെ കെട്ടപ്പൊൾ തങ്ങളു
ടെ വസ്ത്രങ്ങളെ കീറി ജനത്തിന്റെ ഇടയിലെക്ക ഓടിചെന്ന</lg><lg n="൧൫"> ഉറക്കെ വിളിച്ചുപറഞ്ഞു✱ മനുഷ്യരെ നിങ്ങൾ എന്തിന ൟ കാ
ൎയ്യങ്ങളെ ചെയ്യുന്നു ഞങ്ങളും നിങ്ങൾക്ക സമാന രാഗാദികളുള്ള മ
നുഷ്യരാകുന്നു നിങ്ങൾ ൟ വ്യൎത്ഥമായുള്ള കാൎയ്യങ്ങളെവിട്ട ആകാശ
ത്തെയും ഭൂമിയെയും സമുദ്രത്തെയും അവയിലുള്ള സകല വസ്തുക്ക
ളെയും ഉണ്ടാക്കിയവനായ ജീവനുള്ള ദൈവത്തിങ്കലെക്ക തിരിഞ്ഞു</lg><lg n="൧൬"> കൊള്ളെണ്ടുന്നതിന്ന നിങ്ങളൊട പ്രസംഗിക്കുന്നു✱ അവൻ മുൻ ക
ഴിഞ്ഞ കാലങ്ങളിൽ സകല ജാതികളെയും തങ്ങളുടെ സ്വന്തവഴിക</lg><lg n="൧൭">ളിൽ നടപ്പാൻ സമ്മതിച്ചു✱ എങ്കിലും അവൻ നന്മചെയ്കയും നമുക്ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/336&oldid=177240" എന്ന താളിൽനിന്ന് ശേഖരിച്ചത്