താൾ:GaXXXIV1.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൦. അ.

<lg n="">വരൊട പറഞ്ഞു അന്യജാതിക്കാരനൊട സംബന്ധിക്കുന്നത എ
ങ്കിലും അടുക്കെ വരുന്നത എങ്കിലും യെഹൂദനായ ഒരു മനുഷ്യന്ന
അയൊഗ്യമാകുന്നു എന്നുള്ളപ്രകാരം നിങ്ങൾ അറിയുന്നുവല്ലൊ എ
ങ്കിലും ഒരു മനുഷ്യനെയും നിന്ദ്യൻ എന്ന എങ്കിലും അശുദ്ധൻ</lg><lg n="൨൯"> എന്ന എങ്കിലും പറയരുത എന്ന ദൈവം എനിക്ക കാണിച്ചു ഇ
ത ഹെതുവായിട്ട വിളിക്കപ്പെട്ട ഉടനെ ഞാൻ മറുത്ത പറയാതെ
വന്നു അതുകൊണ്ടു എന്ത കാൎയ്യത്തിനായിട്ട നിങ്ങൾ എന്നെ വരു</lg><lg n="൩൦">ത്തി എന്ന ഞാൻ ചൊദിക്കുന്നു✱ എന്നാറെ കൊൎന്നെലിയുസ പ
റഞ്ഞു നാല ദിവസം മുമ്പെ ൟ സമയത്തൊളം ഞാൻ ഉപവസി
ക്കയും ഒമ്പതമണിനെരത്ത എന്റെ ഭവനത്തിൽ പ്രാൎത്ഥിക്കയും
ചെയ്തുകൊണ്ടിരുന്നു അപ്പൊൾ കണ്ടാലും പ്രകാശമുള്ള വസ്ത്രത്തൊ</lg><lg n="൩൧">ടു കൂട ഒരു മനുഷ്യൻ എന്റെ മുമ്പാകനിന്ന പറഞ്ഞു✱ കൊൎന്നെ
ലിയുസെ നിന്റെ പ്രാൎത്ഥനകെൾക്കപ്പെടുകയും നിന്റെ ധൎമ്മങ്ങൾ</lg><lg n="൩൨"> ദൈവത്തിന്റെ മുമ്പാക ഓൎക്കപ്പെടുകയും ചെയ്തു✱ ഇതുകൊണ്ട
നീ യൊപ്പായിലെക്ക ആളയച്ച പത്രൊസ എന്ന മറുനാമമുള്ള ശി
മൊനെ വരുത്തുക അവൻ സമുദ്രത്തിന്റെ അടുക്കൽതൊൽക്കൊ
ല്ലനായ ശിമൊന്റെ ഭവനത്തിൽ പാൎക്കുന്നു അവൻ വരുമ്പൊൾ</lg><lg n="൩൩"> നിന്നൊട സംസാരിക്കും✱ അതുകൊണ്ട ഞാൻ ഉടനെ നിന്റെ
അടുക്കലെക്ക ആളയച്ചു നീ വന്നതുകൊണ്ട നീ ചെയ്തത നന്നായി
അതുകൊണ്ട ദൈവത്തിനാൽ നിന്നൊട കല്പിക്കപ്പെട്ട കാൎയ്യങ്ങളെ
ഒക്കയും കെൾപ്പാനായിട്ട ഇപ്പൊൾ ഞങ്ങൾ എല്ലാവരും ദൈവ
ത്തിന്റെ മുമ്പാക ഇവിടെ ഉണ്ട✱</lg>

<lg n="൩൪">അപ്പൊൾ പത്രൊസ തന്റെ വായിനെ തുറന്ന പറഞ്ഞു ദൈ
വം പക്ഷപാതമുള്ളവനല്ല എന്ന ഞാൻ സത്യമായിട്ട ഗ്രഹിക്കു</lg><lg n="൩൫">ന്നു✱ എന്നാലും സകല ജാതിയിലും അവനെ ഭയപ്പെടുകയും നീ
തിയെ ചെയ്കയും ചെയ്യുന്നവൻ അവങ്കൽ കൈക്കൊള്ളപ്പെട്ടവനാ</lg><lg n="൩൬">കുന്നു✱ സകലത്തിന്റെയും കൎത്താവായവനാകുന്ന യെശു ക്രിസ്തു
മൂലമായി സമാധാനത്തെ പ്രസംഗിച്ചുകൊണ്ട ദൈവം ഇസ്രഎൽ</lg><lg n="൩൭"> പുത്രന്മാൎക്ക അയച്ച വചനത്തെ✱ യൊഹന്നാൻ പ്രസംഗിച്ച ബ
പതിസ്മയുടെ ശെഷം ഗലിലെയായിൽനിന്ന തുടങ്ങി യെഹൂദിയാ</lg><lg n="൩൮">യിൽ ഒക്കയും ഉണ്ടായ വൎത്തമാനത്തെ നിങ്ങൾ അറിയുന്നു✱ നസ
റായക്കാരനായ യെശുവിനെ ദൈവം പരിശുദ്ധാത്മാവുകൊണ്ടും
ശക്തികൊണ്ടും അഭിഷെകം ചെയ്തപ്രകാരം തന്നെ അവൻ നന്മ
ചെയ്തുകൊണ്ടും പിശാചിനാൽ ബാധിക്കപ്പെട്ടവരെ എല്ലാവരെ
യും സ്വസ്ഥമാക്കികൊണ്ടും സഞ്ചരിച്ചു അത എന്തുകൊണ്ടെന്നാൽ</lg><lg n="൩൯"> ദൈവം അവനൊടു കൂടി ഉണ്ടായിരുന്നു✱ വിശെഷിച്ചും അവൻ
യെഹൂദന്മാരുടെ ദെശത്തിലും യെറുശലമിലും ചെയ്തിട്ടുള്ള കാൎയ്യ
ങ്ങൾക്കെല്ലാം ഞങ്ങൾ സാക്ഷികളാകുന്നു അവനെ അവർ ഒരു മ</lg><lg n="൪൦">രത്തിന്മെൽ തൂക്കികൊന്നു✱ അവന്റെ ദൈവം മൂന്നാം ദിവസ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/326&oldid=177230" എന്ന താളിൽനിന്ന് ശേഖരിച്ചത്