താൾ:GaXXXIV1.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ മത്തായി ൮. അ.

<lg n="൨൩">ളെ ചെയ്കയും ചെയ്തിട്ടില്ലയൊ✱ അപ്പൊൾ ഞാൻ ഒരുനാളും
നിങ്ങളെ അറിഞ്ഞിട്ടില്ല അക്രമം ചെയ്യുന്നവരെ എങ്കൽനിന്ന പൊ
കുവിൻ എന്ന ഞാൻ അവരൊട തീൎത്തു പറകയും ചെയ്യും✱</lg>

<lg n="൨൪">അതുകൊണ്ട ആരെങ്കിലും എന്റെ ൟ വചനങ്ങളെ കെൾക്കയും
അവയെ ചെയ്കയും ചെയ്യുന്നുവൊ അവനെ ഞാൻ ഒരു പാറയി
ന്മെൽ തന്റെ ഭവനത്തെ പണിചെയ്തിട്ടുള്ളൊരു ബുദ്ധിയു
</lg><lg n="൨൫">ള്ള മനുഷ്യനൊട സദൃശനാക്കും✱ മഴ പെയ്ത വലിയ വെള്ളങ്ങ
ളും വന്ന കാറ്റുകളും അടിച്ച ആ ഭവനത്തിന്മെൽ അലെച്ചു എ
ന്നാറെയും അത വീണില്ല എന്തുകൊണ്ടെന്നാൽ അത ഒരു പാറ
</lg><lg n="൨൬">യിന്മെൽ സ്ഥാപിക്കപ്പെട്ടിരുന്നു✱ പിന്നെ എന്റെ ൟ വചനങ്ങ
ളെ കെൾക്കയും അവയെ ചെയ്യാതെ ഇരിക്കയും ചെയ്യുന്നവനെല്ലാം
മണലിന്മെൽ തന്റെ ഭവനത്തെ പണി ചെയ്തിട്ടുള്ളൊരു ഭൊഷ
</lg><lg n="൨൭">നായ മനുഷ്യനൊട സദൃശനാക്കപ്പെടും✱ മഴ പെയ്ത വലിയ വെ
ള്ളങ്ങളും വന്ന കാറ്റുകളും അടിച്ച ആ ഭവനത്തിന്മെൽ അലെ
ച്ചു അത വീഴുകയും ചെയ്തു അതിന്റെ വീഴ്ചയും വലിയതായി
രുന്നു✱</lg>

<lg n="൨൮">പിന്നെ യെശു ൟ വചനങ്ങളെ അവസാനിച്ചതിന്റെ ശെഷം
ഉണ്ടായത എന്തെന്നാൽ ജനങ്ങൾ അവന്റെ ഉപദെശത്തിങ്കൽ
</lg><lg n="൨൯"> ആശ്ചൎയ്യപ്പെട്ടിരുന്നു✱ എന്തുകൊണ്ടെന്നാൽ അവൻ അവരുടെ
ഉപാദ്ധ്യായന്മാർ എന്നപൊലെ അല്ല അധികാരമുള്ളവൻ എന്ന
പൊലെ അവൎക്ക ഉപദെശിച്ചിരുന്നു✱</lg>

൮ അദ്ധ്യായം

൧ ക്രിസ്തു കുഷ്ഠരൊഗിയെ സ്വസ്ഥനാക്കുന്നത.— ൫ ശതാധിപ
ന്റെ ഭൃത്യനെയും.— ൧൪ പത്രൊസിന്റെ ഭാൎയ്യയുടെ അമ്മ
യെയും.— ൧൬ മറ്റും പല രൊഗികളെയും സ്വസ്ഥമാക്കുന്ന
ത.— ൧൮ താൻ അനുഗമിക്കപ്പെടുവാനുള്ള പ്രകാരത്തെ കാ
ട്ടുന്നത.— ൨൩ സമുദ്രത്തിൽ പെരിങ്കാറ്റിനെ ശമിപ്പിക്കു
ന്നത.— ൨൮ രണ്ടു പെരെ പിടിച്ച പിശാചുക്കളെ പുറത്താ
ക്കി കളയുന്നത.— അവ പന്നിക്കൂട്ടത്തിലെക്ക പൊയ്കൊൾ
വാൻ സമ്മതിക്കയും ചെയ്യുന്നത.

<lg n="">പിന്നെ അവൻ പൎവതത്തിൽനിന്ന ഇറങ്ങി വരുമ്പൊൾ വളര
</lg><lg n="൨"> പുരുഷാരങ്ങൾ അവന്റെ പിന്നാലെ ചെന്നു✱ അപ്പൊൾ കണ്ടാ
ലും ഒരു കുഷ്ഠരൊഗി വന്ന അവനെ വന്ദിച്ച കൎത്താവെ നിനക്ക
മനസ്സുണ്ടെങ്കിൽ നിനക്ക എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന പ
</lg><lg n="൩">റഞ്ഞു✱ എന്നാറെ യെശു തന്റെ കയ്യെ നീട്ടി അവനെ തൊ
ട്ട എനിക്കു മനസ്സുണ്ട നീ ശുദ്ധനായി വരിക എന്ന പറഞ്ഞു ഉട
</lg><lg n="൪">നെ അവന്റെ കുഷ്ഠരൊഗം ശുദ്ധമാകയും ചെയ്തു✱ പിന്നെ യെശു
അവനൊട പറയുന്നു നൊക്ക ഇതിനെ ആരൊടും പറയരുത എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/26&oldid=176930" എന്ന താളിൽനിന്ന് ശേഖരിച്ചത്