താൾ:GaXXXIV1.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ ലൂക്കൊസ ൨൧ അ

<lg n="">യാതെയുള്ളൊരു വായിനെയും ജ്ഞാനത്തെയും ഞാൻ നിങ്ങൾക്ക</lg><lg n="൧൬"> തരും✱ വിശെഷിച്ചും നിങ്ങൾ മാതാപിതാക്കന്മാരാലും സഹൊദരന്മാ
രാലും ബന്ധുക്കളാലും സ്നെഹിതന്മാരാലും ചതിക്കപ്പെടും അവർ നി</lg><lg n="൧൭">ങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും✱ നിങ്ങൾ എന്റെ നാമം
നിമിത്തമായിട്ട എല്ലാവരാലും പകെക്കപ്പെട്ടവരാകയും ചെയ്യും✱</lg><lg n="൧൮"> എങ്കിലും നിങ്ങളുടെ തലയിലെ ഒരു രൊമവും നശിച്ചു പൊകയി</lg><lg n="൧൯">ല്ല✱ നിങ്ങളുടെ ക്ഷമകൊണ്ട നിങ്ങളുടെ ആത്മാക്കളെ സ്വാധീനമാ
ക്കിക്കൊൾവിൻ✱</lg>

<lg n="൨൦"> പിന്നെ നിങ്ങൾ യെറുശലം സെനകളാൽ വളയപ്പെട്ടിരിക്കുന്ന
തിനെ എപ്പൊൾ കാണുമൊ അപ്പൊൾ അതിന്റെ നാശം സമീ</lg><lg n="൨൧">പിച്ചിരിക്കുന്നു എന്ന അറിഞ്ഞുകൊൾവിൻ✱ അപ്പൊൾ യെഹൂദി
യായിലുള്ളവർ പൎവതങ്ങളിലെക്ക ഓടി പൊകട്ടെ അതിന്റെ മദ്ധ്യ
ത്തിലുള്ളവർ പുറപ്പെട്ടു പൊകയും ചെയ്യട്ടെ നാട്ടുപുറങ്ങളിലുള്ള</lg><lg n="൨൨">വർ അതിലെക്ക പ്രവെശിക്കയുമരുത✱ എന്തുകൊണ്ടെന്നാൽ എ
ഴുതപ്പെട്ടിരിക്കുന്ന കാൎയ്യങ്ങളൊക്കയും നിവൃത്തിക്കെണ്ടുന്നതിനായി</lg><lg n="൨൩">ട്ട പ്രതിക്രിയയുടെ ദിവസങ്ങൾ ഇവയാകുന്നു✱ എന്നാൽ ആ ദിവ
സങ്ങളിൽ ഗൎഭിണികൾക്കും മുല കുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം അതെ
ന്തുകൊണ്ടെന്നാൽ നാട്ടിൽ മഹാ ഞെരുക്കവും ൟ ജനത്തിന്മെൽ</lg><lg n="൨൪"> കൊപവും ഉണ്ടാകും✱ അവർ വാളിന്റെ വാത്തലകൊണ്ട വീഴു
കയും സകല ദെശങ്ങളിലെക്കും അടിമയായി കൊണ്ടുപൊകപ്പെടു
കയും ചെയ്യും വിശെഷിച്ചും പുറജാതികളുടെ കാലങ്ങൾ നിവൃത്തി
ക്കുവൊളം യെറുശലം പുറജാതികളാൽ ചവിട്ടപ്പെട്ടതാകും✱</lg>

<lg n="൨൫"> സൂൎയ്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങളും ഭൂമിയിൽ
വ്യാകുലത്തൊടു കൂടി ജാതികളുടെ ഞെരുക്കവും സമുദ്രവും തിരക</lg><lg n="൨൬">ളും അലറുകയും✱ ഭയം കൊണ്ടും ഭൂലൊകത്തിന്മെൽ വരുന്ന കാ
ൎയ്യങ്ങളെകുറിച്ച നൊക്കുന്നതു കൊണ്ടും മനുഷ്യർ നിൎജ്ജീവനാകയും
ഉണ്ടാകും എന്തുകൊണ്ടെന്നാൽ ആകാശത്തിലെ ശക്തികൾ ഇളക</lg><lg n="൨൭">പ്പെടും✱ അപ്പൊൾ മനുഷ്യന്റെ പുത്രൻ ശക്തിയൊടും വളരെ മ
ഹത്വത്തൊടും കൂടെ ഒരു മെഘത്തിൽ വരുന്നതിനെ അവർ കാ</lg><lg n="൨൮">ണും✱ എന്നാൽ ൟ കാൎയ്യങ്ങൾ ഉണ്ടാകുവാൻ തുടങ്ങുമ്പൊൾ നിങ്ങൾ
നിമിരുകയും നിങ്ങളുടെ തലകളെ ഉയൎത്തുകയും ചെയ്വിൻ എന്തു
കൊണ്ടെന്നാൽ നിങ്ങളുടെ ഉദ്ധാരണം സമീപിക്കുന്നു✱</lg>

<lg n="൨൯"> പിന്നെ അവൻ അവരൊട ഒരു ഉപമയെ പറഞ്ഞു അത്തി</lg><lg n="൩൦"> വൃക്ഷത്തെയും സകല വൃക്ഷങ്ങളെയും നൊക്കുവിൻ✱ അവ തളി
ൎക്കുമ്പൊൾ തന്നെ വസന്തകാലം സമീപിച്ചിരിക്കുന്നു എന്ന നിങ്ങൾ</lg><lg n="൩൧"> തങ്ങൾ തന്നെ കണ്ട അറിയുന്നു✱ അപ്രകാരം തന്നെ നിങ്ങൾ ൟ
കാൎയ്യങ്ങൾ ഉണ്ടാകുന്നതിനെ കാണുമ്പൊൾ ദൈവത്തിന്റെ രാ</lg><lg n="൩൨">ജ്യം സമീപമായിരിക്കുന്നു എന്ന അറിവിൻ✱ സകലവും ഉണ്ടാകു
വൊളത്തിന്ന ൟ സന്തതി ഒഴിഞ്ഞുപൊകയില്ല എന്ന ഞാൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/220&oldid=177124" എന്ന താളിൽനിന്ന് ശേഖരിച്ചത്