താൾ:GaXXXIV1.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ ലൂക്കൊസ ൨൦ അ

ത്തെ കൊടുക്കുന്ന സംഗതി.—൨൭ ജീവിച്ചെഴുനീല്പിന്റെ
സംഗതി.

<lg n=""> പിന്നെ ആ ദിവസങ്ങളിൽ ഒന്നിൽ ഉണ്ടായത എന്തെന്നാൽ
അവൻ ദൈവാലയത്തിൽ ജനങ്ങൾക്ക ഉപദെശിക്കയും എവൻ
ഗെലിയൊനെ പ്രസംഗിക്കയും ചെയ്യുമ്പൊൾ പ്രധാനാചാൎയ്യന്മാരും
ഉപാദ്ധ്യായന്മാരും മൂപ്പന്മാരൊടു കൂടി അവന്റെ നെരെ വന്ന✱</lg><lg n="൨"> അവനൊട സംസാരിച്ചു പറഞ്ഞു നീ എന്ത അധികാരം കൊണ്ടു ൟ
കാൎയ്യങ്ങളെ ചെയ്യുന്നു അല്ലെങ്കിൽ നിനക്ക ൟ അധികാരത്തെ ത</lg><lg n="൩">ന്നവൻ ആര ഞങ്ങളൊട പറക✱ എന്നാറെ അവൻ ഉത്തരമാ
യിട്ട അവരൊട പറഞ്ഞു ഞാനും നിങ്ങളൊട ഒരു വചനത്തെ ചൊ</lg><lg n="൪">ദിക്കും അതിനെ എന്നൊട പറവിൻ✱ യൊഹന്നാന്റെ ബപ്തിസ്മ</lg><lg n="൫"> സ്വൎഗ്ഗത്തിൽനിന്നൊ മനുഷ്യരിൽനിന്നൊ ഉണ്ടായത✱ എന്നാറെ
അവർ തമ്മിൽ തമ്മിൽ ആലൊചിച്ച പറഞ്ഞു സ്വൎഗ്ഗത്തിൽനിന്ന എ
ന്ന നാം പറയുമെങ്കിൽ എന്നാൽ നിങ്ങൾ അവനെ വിശ്വസിക്കാ</lg><lg n="൬">ഞ്ഞത എന്തുകൊണ്ട എന്ന അവൻ പറയും✱ മനുഷ്യരിൽനിന്ന
ത്രെ നാം പറയുന്നത എങ്കിൽ ജനങ്ങളൊക്കയും നമ്മെ കല്ലുകൊണ്ട
എറിയും എന്തുകൊണ്ടെന്നാൽ യൊഹന്നാൻ ഒരു ദിൎഘദൎശിയാ</lg><lg n="൭">യിരുന്നു എന്ന അവർ ബൊധിച്ചു✱ പിന്നെ അത എവിടെനിന്നു</lg><lg n="൮">ണ്ടായി എന്ന അറിയുന്നില്ല എന്ന അവർ ഉത്തരമായിട്ട പറഞ്ഞു✱
എന്നാറെ യെശു അവരൊട പറഞ്ഞു ഞാനും എന്ത അധികാരം
കൊണ്ട ൟ കാൎയ്യങ്ങളെ ചെയ്യുന്നു എന്ന നിങ്ങളൊട പറയുന്നില്ല✱</lg>

<lg n="൯"> അപ്പൊൾ അവൻ ൟ ഉപമയെ ജനങ്ങളൊട പറഞ്ഞു തുടങ്ങി
ഒരു മനുഷ്യൻ ഒരു മുന്തിരിത്തൊട്ടത്തെ ഉണ്ടാക്കി അതിനെ
തൊട്ടക്കാൎക്ക എല്പിച്ച വളരെ കാലമായി ഒരു ദൂരദെശത്തിലെക്ക</lg><lg n="൧൦"> പൊയി✱ പിന്നെ തൽക്കാലത്തിങ്കൽ ആ തൊട്ടക്കാർ മുന്തിരിങ്ങ
ത്തൊട്ടത്തിലെ ഫലങ്ങളിൽനിന്ന തനിക്ക കൊടുക്കെണ്ടുന്നതിന്ന അ
വൻ ഒരു ഭൃത്യനെ അവരുടെ അടുക്കൽ അയച്ചു എന്നാറെ തൊ</lg><lg n="൧൧">ട്ടകാർ അവനെ അടിച്ച വെറുതെ അയക്കയും ചെയ്തു✱ അവൻ
പിന്നെയും മറ്റൊരു ഭൃത്യനെ അയച്ചു അവർ അവനെയും അടി</lg><lg n="൧൨">ച്ച അപമാനപ്പെടുത്തി വെറുതെ അയക്കയും ചെയ്തു✱ പിന്നെയും
അവൻ മൂന്നാമതൊരുത്തനെയും അയച്ചു എന്നാറെ അവർ അ</lg><lg n="൧൩">വനെയും മുറി എല്പിച്ച പുറത്താക്കികളഞ്ഞു✱ അപ്പൊൾ മുന്തിരി
ങ്ങത്തൊട്ടത്തിലെ യജമാനൻ പറഞ്ഞു ഞാൻ എന്ത ചെയ്യെണ്ടു
ഞാൻ എന്റെ ഇഷ്ട പുത്രനെ അയക്കും അവർ അവനെ കാണു</lg><lg n="൧൪">മ്പൊൾ ശങ്കിക്കുമായിരിക്കും✱ എന്നാൽ തൊട്ടക്കാർ അവനെ ക
ണ്ടപ്പൊൾ തമ്മിൽ തമ്മിൽ ആലൊചിച്ച ഇവൻ അവകാശിയാകുന്നു
വരുവിൻ അവകാശം നമ്മുടെ ആകെണ്ടുന്നതിന്ന നാം അവനെ</lg><lg n="൧൫"> കൊല്ലെണം എന്ന പറഞ്ഞു✱ അവർ അവനെ മുന്തിരിങ്ങത്തൊ
ട്ടത്തിൽനിന്ന പുറത്താക്കി കൊന്നുകളകയും ചെയ്തു അതുകൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/216&oldid=177120" എന്ന താളിൽനിന്ന് ശേഖരിച്ചത്