താൾ:GaXXXIV1.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൯ അ ൬൩

<lg n="">ടന്ന പൊകുന്നവനായിരുന്നതുകൊണ്ട അവനെ കാണ്മാനായിട്ട</lg><lg n="൫"> ഒരു കാട്ടത്തി വൃക്ഷത്തിൽ കെറി✱ പിന്നെ യെശു ആ സ്ഥലത്തി
ങ്കൽ വന്നപ്പൊൾ മെല്പട്ട നൊക്കി അവനെ കണ്ട അവനൊട പറ
ഞ്ഞു സക്കായിയെ ബദ്ധപ്പെട്ട ഇറങ്ങുക എന്തുകൊണ്ടെന്നാൽ ഇന്ന</lg><lg n="൬"> ഞാൻ നിന്റെ ഭവനത്തിൽ പാൎക്കെണ്ടുന്നതാകുന്നു✱ അവൻ ബ
ദ്ധപ്പെട്ട ഇറങ്ങി സന്തൊഷത്തൊടെ അവനെ കൈക്കൊൾകയും</lg><lg n="൭"> ചെയ്തു✱ പിന്നെ അവർ അതിനെ കണ്ടാറെ അവൻ പാപിയാ
യൊരു മനുഷ്യന്റെ അടുക്കൽ പാൎപ്പാൻ പൊയി എന്ന എല്ലാവ</lg><lg n="൮">വരും പിറുപിറുത്തു✱ എന്നാറെ സക്കായി നിന്ന കൎത്താവിനൊട
പറഞ്ഞു കണ്ടാലും കൎത്താവെ ഞാൻ എന്റെ ദ്രവ്യങ്ങളിൽ പാ
തിയെ ദരിദ്രന്മാൎക്ക കൊടുക്കുന്നു ഞാൻ യാതൊരുത്തനിൽനിന്നും
വല്ലതിനെയും അന്യായമായിട്ട വാങ്ങീട്ടുണ്ടെങ്കിൽ നാല എരട്ടി തി</lg><lg n="൯">രികെ കൊടുക്കയും ചെയ്യുന്നു✱ അപ്പൊൾ യെശു അവനൊട പറ
ഞ്ഞു ഇവനും അബ്രഹാമിന്റെ പുത്രനാകകൊണ്ട ഇന്ന ൟ ഭവ</lg><lg n="൧൦">നത്തിന രക്ഷ ഉണ്ടായി✱ എന്തുകൊണ്ടെന്നാൽ നഷ്ടമായതിനെ
അന്വെഷിപ്പാനും രക്ഷിപ്പാനും മനുഷ്യന്റെ പുത്രൻ വന്നിരി
ക്കുന്നു✱</lg>

<lg n="൧൧"> അവർ ൟ കാൎയ്യങ്ങളെ കെട്ടുകൊണ്ടിരിക്കുമ്പൊൾ അവൻ താ
ൻ യെറുശലമിന്ന സമീപമായിരുന്നതുകൊണ്ടും ദൈവത്തിന്റെ
രാജ്യം ശീഘ്രമായി പ്രത്യക്ഷമാകുമെന്ന അവർ നിരൂപിച്ചതുകൊണ്ടും</lg><lg n="൧൨"> ഒരു ഉപമയെ കൂടെ കൂട്ടി സംസാരിച്ചു✱ അതുകൊണ്ട അവർ പ
റഞ്ഞു ഒരു കുലശ്രെഷ്ഠൻ ഒരു രാജ്യത്തെ തനിക്കായി ലഭിച്ചുകൊ
ൾവാനും തിരിച്ച വരുവാനും ഒരു ദൂരദെശത്തിലെക്ക പൊയി✱</lg><lg n="൧൩"> അപ്പൊൾ അവൻ തന്റെ പത്ത ഭൃത്യന്മാരെ വിളിച്ച അവൎക്ക പ
ത്ത റാത്തൽ ദ്രവ്യത്തെ എല്പിച്ചു ഞാൻ വരുവൊളത്തിന്ന വ്യാ</lg><lg n="൧൪"> പാരം ചെയ്തു കൊൾവിൻ എന്നും അവരൊട പറഞ്ഞു✱ എന്നാ
റെ അവന്റെ നഗരക്കാർ അവനെ പകെച്ചു ഇവൻ ഞങ്ങളുടെ
മീതെ രാജാവായിരിപ്പാൻ ഞങ്ങൾക്ക മനസ്സില്ലെന്ന പറഞ്ഞ അ
വന്റെ പിന്നാലെ ഒരു സ്ഥാനാപത്യത്തെ അയക്കയും ചെയ്തു✱</lg><lg n="൧൫"> പിന്നെ ഉണ്ടായത എന്തെന്നാൽ അവൻ രാജ്യത്തെ ലഭിച്ചുകൊ
ണ്ട തിരിച്ചുവന്നപ്പൊൾ താൻ ദ്രവ്യത്തെ കൊടുത്തിട്ടുണ്ടായിരുന്ന
ൟ ഭൃത്യന്മാർ ഒരൊരുത്തൻ വ്യാപാരം ചെയ്ത എത്ര സമ്പാദിച്ചു
എന്ന താൻ അറിയെണ്ടുന്നതിന്നായിട്ട തന്റെ അടുക്കൽ വിളി</lg><lg n="൧൬">ക്കപ്പെടുവാൻ കല്പിച്ചു✱ അപ്പൊൾ ഒന്നാമത്തവൻ വന്ന കൎത്താ
വെ നിന്റെ റാത്തൽ പത്ത റാത്തലിനെ നെടി എന്ന പറഞ്ഞു✱</lg><lg n="൧൭"> എന്നാറെ അവൻ അവനൊട പറഞ്ഞു നന്നായി ഉത്തമ ഭൃത്യ നീ
അത്യല്പമായിട്ടുള്ളതിൽ വിശ്വാസമുള്ളവനായിരുന്നതുകൊണ്ട നി</lg><lg n="൧൮">നക്ക പത്ത നഗരങ്ങളുടെ മെൽ ആധിപത്യമുണ്ടാകട്ടെ✱ പിന്നെ ര
ണ്ടാമത്തവൻ വന്ന കൎത്താവെ നിന്റെ റാത്തൽ അഞ്ച റാത്ത</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/213&oldid=177117" എന്ന താളിൽനിന്ന് ശേഖരിച്ചത്