താൾ:GaXXXIV1.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൬. അ. ൧൧

<lg n="൪൧">മനസ്സായാൽ അവന നിന്റെ വസ്ത്രത്തെ കൂടവിട്ടുകൊൾക✱ ആ
രെങ്കിലും ഒരു നാഴിക വഴി പൊകുവാൻ നിന്നെ ശാസിച്ചാൽ രണ്ട
</lg><lg n="൪൨"> അവനൊടു കൂടിപൊക✱ നിന്നൊട യാചിക്കുന്നവന്ന കൊടുക്ക
നിന്നൊട കടംവാങ്ങുവാൻ മനസ്സുള്ളവനിൽനിന്ന നീ മറഞ്ഞുകൊൾ
കയുമരുത✱</lg>

<lg n="൪൩">നിന്റെ അയല്ക്കാരനെ സ്നെഹിക്കെണമെന്നും നിന്റെ ശത്രു
വിനെ പകക്കെണമെന്നും പറയപ്പെട്ട പ്രകാരം നിങ്ങൾ കെട്ടിട്ടുണ്ട
</lg><lg n="൪൪">ല്ലൊ✱ എന്നാൽ ഞാൻ നിങ്ങളൊട പറയുന്നു നിങ്ങളുടെ ശത്രു
ക്കളെ സ്നെഹിപ്പിൻ നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ നി
ങ്ങളെ പകുക്കുന്നവൎക്ക ഗുണം ചെയ്വിൻ നിങ്ങളെ ഉപദ്രവിക്കയും നി
ങ്ങളെ പീഡിപ്പിക്കയും ചെയ്യുന്നവൎക്ക വെണ്ടി പ്രാൎത്ഥിക്കയും ചെ
</lg><lg n="൪൫">യ്വിൻ✱ നിങ്ങൾ സ്വൎഗ്ഗത്തിലുള്ളവനായ നിങ്ങളുടെ പിതാവി
ന്റെ മക്കളാകെണ്ടുന്നതിന്ന ആകുന്നു അതെന്തുകൊണ്ടെന്നാൽ അ
വൻ ദൊഷമുള്ളവരുടെ മെലും ഗുണമുള്ളവരുടെ മെലും തന്റെ
സൂൎയ്യനെ ഉദിപ്പിക്കയും നീതിയുള്ളവരുടെ മെലും നീതിയില്ലാത്തവ
</lg><lg n="൪൬">രുടെ മെലും മഴ പെയ്യിക്കയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ നീ
ങ്ങളെ സ്നെഹിക്കുന്നവരെ നിങ്ങൾ സ്നെഹിച്ചാൽ നിങ്ങൾക്ക എന്ത പ്രതി
</lg><lg n="൪൭">ഫലമുള്ളു ചുങ്കക്കാരും അപ്രകാരം ചെയ്യുന്നില്ലയൊ✱ നിങ്ങൾ നിങ്ങ
ളുടെ സഹൊദരന്മാരെ മാത്രം വന്ദിച്ചാൽ നിങ്ങൾ വിശെഷമായി
</lg><lg n="൪൮"> ചെയ്യുന്നത എന്ത ചുങ്കക്കാരും അപ്രകാരം ചെയ്യുന്നില്ലയൊ✱ അ
തുകൊണ്ട സ്വൎഗ്ഗത്തിങ്കലുള്ളവനായ നിങ്ങളുടെ പിതാവ പൂൎണ്ണനാ
യിരിക്കുന്നതുപൊലെ നിങ്ങളും പൂൎണ്ണന്മാരായിരിപ്പിൻ✱</lg>

൬ അദ്ധ്യായം

൧ ഭിക്ഷ.— ൫ പ്രാൎത്ഥന.— ൧൬ ഉപവാസം.—
൧൯ നമ്മുടെ നിക്ഷെപം എന്നും.—൨൪ പ്രപഞ്ച വിചാരത്തി
ന്ന വിരൊധമായും ഉള്ള സംഗതികൾ.

<lg n="">മനുഷ്യരുടെ മുമ്പാക അവരാൽ കാണപ്പെടെണ്ടുന്നരിന്ന നിങ്ങ
ളുടെ ധൎമ്മത്തെ ചെയ്യാതെ ഇരിപ്പാൻ ജാഗ്രതപ്പെടുവിൻ അല്ലെ
ങ്കിൽ സ്വൎഗ്ഗത്തിങ്കളുള്ളവനായ നിങ്ങളുടെ പിതാവിങ്കൽ നിങ്ങൾ
</lg><lg n="൨">ക്ക പ്രതിഫലമില്ല✱ അതുകൊണ്ട നീ ധൎമ്മത്തെ ചെയ്യുമ്പൊൾ ക
പടഭക്തിക്കാർ തങ്ങൾ മനുഷ്യരാൽ സ്തുതിക്കപ്പെടുവാനായികൊണ്ട
ദൈവസഭകളിലും തെരുവീഥികളിലും ചെയ്യുന്നതുപൊലെ നി
ന്റെ മുമ്പാക കുഴൽ വിളിപ്പിക്കരുത അവൎക്ക തങ്ങളുടെ പ്രതിഫ
</lg><lg n="൩">ലം ഉണ്ട എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱ എ
ന്നാൽ നീ ധൎമ്മത്തെ ചെയ്യുമ്പൊൾ നിന്റെ വലതു കൈ ചെ
</lg><lg n="൪">യ്യുന്നതിനെ നിന്റെ ഇടത്തു കൈ അറിയരുത✱ നിന്റെ ധ
ൎമ്മം രഹസ്യമായിരിപ്പാനായിട്ടാകുന്നു രഹസ്യത്തിൽ കാണുന്നവ
നായ നിന്റെ പിതാവ താൻ തന്നെ പരസ്യമായി നിനക്ക പ്ര</lg>


B2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/21&oldid=176925" എന്ന താളിൽനിന്ന് ശേഖരിച്ചത്